ന്യൂദല്‍ഹി: ജനസംഖ്യാവര്‍ദ്ധന നിയന്ത്രിക്കാന്‍ കര്‍ശനനടപടികള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മൂന്ന് പൊതുതാല്‍പര്യഹര്‍ജി. അനുജ് സക്‌സേന, പൃഥ്വി രാജ് ചൗഹാന്‍, പ്രിയ ശര്‍മ എന്നീ മൂന്നു അഭിഭാഷകരാണ് പ്രത്യേകം പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളുവെന്ന നിയന്ത്രണം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇത് പാലിക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കണമെന്നും പറയുന്നു. 2022ഓടെ ജനസംഖ്യ 1.5 ബില്ല്യണാകും. ആഗോളതാപനത്തിലും തൊഴിലില്ലായ്‌മയും, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയവ രാജ്യത്തുണ്ടാകുമെന്നും ഹര്‍ജിയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
















