Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീരവ് മോദിയുടെ തട്ടിപ്പ്; ബാങ്ക് ബ്രാഞ്ച് പൂട്ടി; വെള്ളത്തിലായത് 24 സ്വകാര്യസ്ഥാപനങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in India

മുംബൈ; വജ്രവ്യാപാരി നീരവ് മോദി 11400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ബ്രാഞ്ച് സിബിഐ പൂട്ടി മുദ്രവച്ചു. ഞായറാഴ്ച  സിബിഐ ഉദേ്യാഗസ്ഥര്‍ ഇവിടെയെത്തി വിശദമായ തെരച്ചില്‍ നടത്തിയിരുന്നു.

രണ്ടു ജീവനക്കാരും മുന്‍ഡപ്യൂട്ടി മാനേജരുമടക്കം മൂന്നു പേരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റു ചെയ്തിരുന്നു. നീരവിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. ഇതിനു പുറമേ അഞ്ച് ഉദ്യോഗസ്ഥരെക്കൂടി സിബിഐ ചോദ്യം ചെയ്യാനാരംഭിച്ചു. നപ്പോള്‍ 11 ഉദ്യോഗസ്ഥരെയാണ് സിബിഐ ചോദ്യം ചെയ്തുവരുന്നത്.

 നീരവിന്റെയും അമ്മാവന്‍ മേഹുല്‍ ചോക്‌സിയുടെയും തട്ടിപ്പുകള്‍ മൂലം  പൊതു മേഖലാ ബാങ്കുകള്‍ മാത്രമല്ല  24 കമ്പനികളും 18 ബിസിനസുകാരും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.ഇവരുടെ ആഭരണക്കടകളുടെ ഫ്രാഞ്ചൈസി എടുത്തവരാണിവര്‍. ഗീതാഞ്ജലി  ജെംസിന്റെ ബ്രാഞ്ചുകള്‍ ദല്‍ഹി, ആഗ്ര,. മീററ്റ്, കര്‍ണാല്‍, ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ തുടങ്ങിയവരാണ് ഇവരില്‍ ചിലര്‍. ഇവര്‍ നീരവിനും മേഹുല്‍ ചോക്‌സിക്കും എതിരെ ചതി, വഞ്ചന, കരാര്‍ ലംഘനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ  ആരോപിച്ച് കേസുകള്‍ കൊടുത്തിട്ടുണ്ട്. ഇവരില്‍ പലരില്‍ നിന്നും മൂന്നു മുതല്‍ 20 കോടി വരെ ഡിപ്പോസിറ്റ് നീരവും മേഹുലാം വാങ്ങിയിട്ടുണ്ട്.

അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് നീരവ്, മേഹുല്‍ തുടങ്ങിയവരുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ ഒരുങ്ങുകയാണ്. ഹൈദരാബാദ്, ഗുവാഹതി, ജലന്ധര്‍, മുംബൈ, ബെംഗളൂരു, ചണ്ഡീഗഡ്, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെ, ഇവരുമായി ബന്ധപ്പെട്ട 45 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. നീരവ്  അമൂല്യമായ ചില  രത്‌നങ്ങള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ വസതികളില്‍ ഒളിപ്പിച്ചതായി സൂചന ലഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് അവിടങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.

ഉന്നതരെ മൂന്നുവര്‍ഷത്തില്‍ സ്ഥലം മാറ്റണം: വിജി.കമ്മീഷണര്‍

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന്റെ വെളിച്ചത്തില്‍  മുഖ്യ വിജിലന്‍സ് കമ്മീഷണര്‍  ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി. 2017 ഡിസംബര്‍ 31ന് ഒരു സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഉന്നത ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ഉത്തരവ്.  ഒരേ സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഉന്നത ഉദ്യോഗസ്ഥരെയും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ക്‌ളറിക്കല്‍ ഉദ്യോഗസ്ഥരെയും നിര്‍ബന്ധമായി മാറ്റണം. ഉത്തരവ് അടിയന്തരമായി നടപ്പാക്കാനും വിജിലന്‍സ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

നീരവിനു വേണ്ടി കത്തയച്ചതും ഷെട്ടി

 നീരവ് മോദിക്ക് വായ്‌പ്പ നല്‍കണമെന്നും  മുതലിനും പലിശക്കും തങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്നും കാട്ടിയുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വ്യാജ ബാങ്ക് ഗാരന്റി അന്നത്തെ ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയാണ് തരപ്പെടുത്തി നല്‍കിയത്. ഈ കത്ത് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഘുകള്‍ക്ക് അയച്ചു നല്‍കുകയാകും ചെയ്തിരിക്കുകയെന്നാണ് സ്വാഭാവികമായും എല്ലാവരും കരുതിയത്. പക്ഷെ ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് സ്വിഫ്റ്റ് എന്ന പേരിലുള്ള സംവിധാനമുണ്ട്. പ്രത്യേകം പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കുന്ന സംവിധാനം.   ഈ സംവിധാനം ഉപയോഗിക്കാന്‍

 അനുവാദമുള്ള ഉന്നതനായ ഗോകുല്‍ ഷെട്ടിക്ക് സ്വന്തം രഹസ്യ പാസ്‌വേഡുമുണ്ട്. ഈ സംവിധാനം ഇയാള്‍ ദുരുപയോഗം ചെയ്ത് സ്വന്തം പാസ്‌വേഡ് ഉപയോഗിച്ച് സ്വിഫ്റ്റ് വഴിയാണ് ഷെട്ടി നീരവിനു വേണ്ടി ബാങ്ക് ഗാരന്റി കത്തുകള്‍ ബാങ്കുകള്‍ക്ക് അയച്ചത്. മാത്രമല്ല സ്വന്തം പാസ്‌വേഡ് തന്റെ ജൂണിയറായ ഉദ്യോഗസ്ഥന് പറഞ്ഞു നല്‍കിയ അയാളെ ഉപയോഗിച്ചും ഷെട്ടി ഇങ്ങനെ ചെയ്യിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.