അഹമ്മദാബാദ്: ഗുജറാത്തിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നില്‍. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് പോരാടുന്ന ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒപ്പത്തിനൊപ്പം പോരാട്ടത്തിനു ശേഷം നടക്കുന്ന രാഷ്ട്രീയ ബലപരീക്ഷണമാണിത്.
ഫലം വന്നുകഴിഞ്ഞിട്ടില്ല. അറിഞ്ഞതില്‍ 37 മുനിസിപ്പാലിറ്റികള്‍ ബിജെപി ഭരണത്തിലായി. 26 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ശനിയാഴ്ച വോട്ടെടുപ്പ് നടന്നത് 75 മുനിസിപ്പാലിറ്റി, 17 താലൂക്ക് പഞ്ചായത്ത്, രണ്ട് ജില്ലാ പഞ്ചായത്ത്, 1400 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ്.
75 മുനിസിപ്പാലിറ്റികളില്‍ 59 എണ്ണം ബിജെപി ഭരിക്കുന്നു. 17 താലൂക്ക് പഞ്ചായത്തുകളില്‍ 13 എണ്ണം ബിജെപിയുടേതാണ്. ജില്ലാ പഞ്ചായത്തുകള്‍ രണ്ടും ബിജെപി ഭരണത്തിലാണ്.
ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി അടിസ്ഥാനത്തിലല്ല. എങ്കിലും നിലവിലുള്ള ഗ്രാമപഞ്ചായത്തുകള്‍ അധികവും ബിജെപിയുടെ ഭരണത്തിലാണ്. അതുകൊണ്ടുതന്നെ സ്ഥാനങ്ങളെല്ലാം നിലനിര്‍ത്തുക പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: