Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രവൃത്തികര്‍മങ്ങളെന്തും നശ്വരഫലമേ തരൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:45 am IST
inSamskriti

പ്രവൃത്തി കര്‍മമെന്തും തന്നെ ജന്മമരണങ്ങള്‍ ആവര്‍ത്തിപ്പിക്കുന്നതാണ്. ഇഷ്ടവും പൂര്‍ത്തവും ശ്രേഷ്ഠംതന്നെയെന്നു കരുതി, അവയുടെ പിന്നാലെ പോകുന്നവര്‍, ഉപരിലോകത്തെത്തിയാല്‍ക്കൂടി പുണ്യഫലം ഒടുങ്ങുന്നതോടെ താഴെ ഇതേ മനുഷ്യലോകത്തോ, അതിലും താണതിലോ തിരിച്ചെത്തുന്നുവെന്നു മുണ്ഡകോപനിഷത്ത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

മറിച്ച്, നിവൃത്തി കര്‍മ്മമനുഷ്ഠിയ്‌ക്കുന്നവരോ? അമൃതത്ത്വമാണ് കൈവരിക്കുക. നി:ശ്രേയസഫലകരമാണ് നിവൃത്തികര്‍മം. 

അഗ്നിഹോത്രത്തില്‍നിന്നും തുടങ്ങി ദര്‍ശനം, പൗര്‍ണമാസ്യം, ബലി വൈശ്വദേവം എന്നിങ്ങനെ ദ്രവ്യമുപയോഗിച്ചു ചെയ്യുന്ന യജ്ഞയാഗങ്ങളെല്ലാംതന്നെ ‘ഇഷ്ട’ത്തില്‍പ്പെടുന്നു; ദേവാലയങ്ങള്‍, ഉദ്യാനം, പൊതുകിണര്‍, പൊതുനിരത്ത്, വഴിയമ്പലം, അത്താണി എന്നീ ജനോപകാരപ്രവൃത്തികളാകട്ടെ, ‘പൂര്‍ത്ത’ത്തിലും. 

ഇവ രണ്ടും ചെയ്തു ഫലം പ്രതീക്ഷിയ്‌ക്കുന്നവര്‍ക്കുള്ള ഗതിയാണ് ദക്ഷിണായനം. പുകയും ഇരുട്ടും, വികസിച്ചുചുരുങ്ങി ഇല്ലാതാകുന്ന ചന്ദ്രനും പോലെയാണ് ഇത്, അതേ, ആവര്‍ത്തനം ഉറപ്പുവരുത്തുന്നത്. ഭഗവദ്ഗീതയില്‍ കൃഷ്ണനും ധൂമോ രാത്രിസ്തഥാ കൃഷ്ണഃ (8.25) എന്നിങ്ങനെ ഈ മാര്‍ഗത്തെ സാക്ഷ്യപ്പെടുത്തിയിരിയ്‌ക്കുന്നു. നശ്വരമാണ് ദക്ഷിണായനം.

നിവൃത്തികര്‍മത്തിനത്രേ ശാശ്വതഫലം 

നിവൃത്തികര്‍മങ്ങളെല്ലാം തന്നെ അവനവനില്‍ നിക്ഷിപ്തമാണ്. ഇന്ദ്രിയങ്ങള്‍കൊണ്ടുചെയ്യുന്ന എല്ലാ കര്‍മങ്ങളേയും, പദാര്‍ത്ഥങ്ങളെ അഗ്നിയിലെന്നപോലെ, ഇന്ദ്രിയങ്ങളില്‍ത്തന്നെ ഹോമിയ്‌ക്കുന്നതാണ് അതിന്റെ തുടക്കം. 

ഇന്ദ്രിയങ്ങളെയാകട്ടെ അവയെ പ്രേരിപ്പിയ്‌ക്കുന്ന മനസ്സിലും. മനസ്സിനെ പടിപടിയായി വാക്കിലും അക്ഷരത്തിലും, അവസാനം പ്രാണനിലും പരബ്രഹ്മത്തിലും സമര്‍പ്പിക്കുക. ഇങ്ങനെ വന്നാല്‍ അന്തരാത്മീയമായ സംലയനം സംഭവിക്കും. അഭ്യാസവും അഭ്യാസഫലവും ഇവിടെത്തന്നെ  ഉറപ്പുവരുത്തുന്നതാണിത്. 

അവസ്ഥാത്രയത്തെച്ചൊല്ലിയുള്ള തത്ത്വവിചാരം

ദ്രവ്യപ്രപഞ്ചത്തെ ഉണര്‍ത്തിയുദ്‌ബോധിപ്പിയ്‌ക്കുന്നതാണ് ജാഗ്രദവസ്ഥ. അത് എങ്ങനെ സംഭവിയ്‌ക്കുന്നുവെന്ന് ആരും ചിന്തിക്കാറില്ല. ഇവിടെയാണ് അധ്യാത്മതത്ത്വവിചാരത്തിന്റെ പ്രസക്തി. 

ജാഗ്രത്തിനു മുമ്പുംപിമ്പുമായുള്ള അവസ്ഥയാണ് സുഷുപ്തി. സുഷുപ്തിയാണ് വാസ്തവത്തില്‍ ജാഗ്രദവസ്ഥയുടെ ഉദ്ഭവസ്ഥാനം.  അവിടെത്തന്നെയാണ് അതു ലയിച്ചുചേരുന്നതും.  ഇതിനര്‍ഥം, സുഷുപ്തിയാണ് ജാഗ്രത്തിനെ വിടര്‍ത്തി വെളിവാക്കിത്തരുന്നത്. 

ഈ രണ്ടിനുമിടയില്‍ ഉയര്‍ന്നുതാഴുന്ന പ്രതിഭാസമത്രേ സ്വപ്‌നം. 

വിശ്വന്‍, പ്രാജ്ഞന്‍, തൈജസന്‍ എന്നീ മൂന്നിന്റെ  പ്രകടനമാണ് ഈ മൂന്നവസ്ഥകള്‍. ഈ മൂന്നിന്റേയും ഉദ്ഭവവും ലയവും ഒന്നുതന്നെ. ആഗന്തുകങ്ങളാണിവ. 

അധിഷ്ഠാനവും അചഞ്ചലവുമായി പ്രകാശിയ്‌ക്കുന്നതത്രേ തുരീയം, നാലാമത്തേത്. മൂന്നവസ്ഥകളേയും അതില്‍ ലയിപ്പിച്ചു ശുദ്ധാത്മാവായിത്തീരുന്നതാണ് നിവൃത്തിനിഷ്ഠയുടെ ശരിയായ ലക്ഷ്യം. മാര്‍ഗവും ലക്ഷ്യവും ഒരേപോലെ അവനവന്റെ തന്നെ വ്യക്തിത്വത്തിലാണ് നില്‍ക്കുന്നത്. 

ഈ സത്യം ശരിക്കും ഉണരണം, തുടര്‍ന്നു പിന്തുടരണം,  അതിന്റെ സ്വാധീനത്താല്‍ ഇന്ദ്രിയങ്ങളും മനസ്സും  ബുദ്ധിയും ശുദ്ധമാകണം. അനന്തരം അവസാനവും ആദ്യവുമായ ഉള്‍ച്ചേതനയില്‍ എത്തിച്ചേര്‍ന്ന്, അലിഞ്ഞ് അതായിത്തീരണം. അപ്പോള്‍ വേദങ്ങളനുശാസിക്കുന്ന നിവൃത്തികര്‍മാനുഷ്ഠാനം സഫലസമ്പൂര്‍ണമായി.

ദേവയാനമെന്ന ആത്മോപാസനപഥമാണിത്. ഉപശമത്തിലേയ്‌ക്കു നയിക്കുന്ന ഈ ദിവ്യമാര്‍ഗം ഒരുവനെ ആത്മജ്ഞനും ആത്മസ്ഥിതനും സ്ഥിതപ്രജ്ഞനുമാക്കിത്തീര്‍ക്കുന്നു.

കാലേകൂട്ടിത്തന്നെ ഈ രണ്ടുമാര്‍ഗങ്ങളേയും, അവയുടെ വ്യത്യസ്തഫലങ്ങളേയും വിശകലനംചെയ്തു മനസ്സിലാക്കണമെന്നാണ് ജ്ഞാപകമായ വേദത്തിന്റെ ഉദ്ദേശ്യം. വിവേകം തെളിഞ്ഞു ശോകമോഹങ്ങള്‍ നീങ്ങി, മനുഷ്യന്‍ ഉദ്ബുദ്ധനും, സുഖിയുമാകുന്നത് അപ്പോഴാണ്. അല്ലാതെ മുന്‍പിന്‍ചിന്തിക്കാതെ, വെറും കാമ്യകര്‍മങ്ങളുടെ പിന്നാലെ അന്ധപ്രയാണം നടത്തുമ്പോഴല്ലെന്നാണ് ഭാഗവത കഥനത്തിന്റെ സാരാംശം.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച

ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍

എന്ന ഗ്രന്ഥത്തില്‍ നിന്ന് 

e-mail: [email protected]

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

India

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.