മുംബൈ: ഔദ്യോഗികാവശ്യത്തിന് മുംബൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീഖറിനെ സന്ദര്‍ശിച്ചു.
വയര്‍വേദനയെ തുടര്‍ന്ന് പാന്‍ക്രിയാസ് പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമാണ് ഗോവ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുമ്പ് കടുത്ത പ്രമേഹ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണാന്‍ 2014-ല്‍ പ്രധാനമന്ത്രി ആശുപത്രി സന്ദര്‍ശിച്ചതും അന്ന് വാര്‍ത്തയായിരുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പരീഖര്‍ക്ക് പങ്കെടുക്കാനായേക്കില്ല. സമ്മേളനം നേരത്തേ മൂന്നു ദിവസത്തേക്ക് ചുരുക്കിയിരുന്നു.
















