Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു പേർ അറസ്റ്റിൽ; 550 കോടിയുടെ സ്വത്തു കൂടി കണ്ടുകെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in India

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം നിരവധി  ബാങ്കുകളെ കബളിപ്പിച്ച് 11,400 കോടി രൂപ തട്ടിയ കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയെ സഹായിച്ച മൂന്നു പേരെ സിബിഐ അറസ്റ്റു ചെയ്തു. ബാങ്കിന്റെ മുന്‍ ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ബാങ്കില്‍ ഏകജാലക സംവിധാനം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ മനോജ് ഖാരാട്ട്, നീരവ് ഗ്രൂപ്പിലെ  ഹേമന്ത് ഭട്ട് ഖാരാട്ട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ വസതികളില്‍ റെയ്ഡും പരിശോധനകളും നടക്കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജ്‌മെന്റും ധനമന്ത്രാലയത്തിലെ ഉന്നതരും നേരിട്ട് ഹാജരാകാന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

പടിഞ്ഞാറന്‍ മുബൈയിലെ മാലാഡിലെ റസ്തംജീ ഓസോണിലുള്ള ഷെട്ടിയുടെ ആഡംബര ഫ്‌ളാറ്റ് സിബിഐ ഉദേ്യാഗസ്ഥര്‍ പരിശോധിച്ചു. ഫ്‌ളാറ്റ് വാങ്ങിയത് എപ്പോള്‍, അതിന് എത്ര രൂപയായി, പണം എങ്ങനെയാണ് കൈമാറിയത്, പണത്തിന്റെ ഉറവിടം, ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കുന്നുണ്ട്. ഷെട്ടിയും ഖാരാട്ടും മറ്റുള്ളവരും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 4,886 കോടി തട്ടിയെന്നാണ് സിബിഐ കേസ്. വിദേശത്തുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ നിന്ന്  പണം തട്ടാന്‍ നീരവിനു വേണ്ടി ബാങ്ക് ഗാരന്റി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ച് നല്‍കിയതും ഇവരാണ്. ഇതിനും ഇവര്‍ക്കെതിരെ കേസുണ്ട്.

നീരവ് മോദി, അമ്മാവനും ബിസിനസ് പങ്കാളിയുമായ മേഹുല്‍ ചിന്നാഭായ് ചോക്‌സി, ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖാരാട്ട്, ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് പ്രൈവറ്റ് ലിമിറ്റഡ്, ഗിലി ഇന്ത്യാ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എട്ട് പിഎന്‍ബി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സസ്‌പെന്‍ഷനില്‍ ആയവരുടെ എണ്ണം 18 ആയി.

അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ 11 സംസ്ഥാനങ്ങളിലായി 35 കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തു. 549 കോടിയുടെ വജ്രവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഇതോടെ ഇയാളുടെ 5700 കോടിയിലേറെ രൂപയുടെ സ്വത്ത് പിടിച്ചെടുത്തു കഴിഞ്ഞു. ജനുവരി ആദ്യം രാജ്യം വിട്ട നീരവ് മോദി ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ടെന്നാണ് സൂചന. ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. നീരവിന്റെയും മേഹുല്‍ ചോക്‌സിയുടയും പാസ്‌പോര്‍ട്ടുകള്‍ വെള്ളിയാഴ്ച തന്നെ നാലാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് പിന്‍വലിക്കും. വിവിധ ഏജന്‍സികള്‍ ചേര്‍ന്നുള്ള അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ആദായ നികുതി വകുപ്പ് നീരവിന്റെ 29 സ്വത്തുവകകള്‍ കണ്ടെത്തുകയും ഇയാളുടെയും ബന്ധുക്കളുടെയും 105 അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നീരവിന് ബല്‍ജിയം പാസ്‌പോര്‍ട്ടാണിപ്പോള്‍ ഉള്ളതെന്ന് സൂചനയുണ്ട്. ഇയാളുടെ സഹോദരന്‍ നിശാലിന് ബെല്‍ജിയം പൗരത്വമാണുള്ളത്. അടുത്ത ബന്ധുക്കളെല്ലാം ബെല്‍ജിയത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.