ന്യൂദല്‍ഹി: ബാങ്ക് വായ്‌പ തട്ടിപ്പ് തുടങ്ങിയത് യുപിഎ ഭരണകാലത്ത്. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഗീതാഞ്ജലി ജൂവത്സുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഗീതാഞ്ജലി ജൂവല്‍സിന്റെ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്നത് മനു അഭിഷേക് സിംഗ്‌വിയുടെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തി. നീരവിന്റെ ബന്ധുവാണ് ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍.
















