ന്യൂദല്‍ഹി: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മേനക ഗാന്ധി കയ്യോടെ പിടികൂടി പരസ്യമായി ശാസിച്ചു. മനുഷ്യര്‍ പണത്തെ ആശ്രയിച്ചല്ല, പരസ്പരസ്പര ബഹുമാനത്തിലൂടെയാണ്നിലനില്ക്കേണ്ടത്. നിങ്ങള്‍ കൈക്കൂലി വാങ്ങി തടിച്ചുകൊഴുക്കുകയാണെന്നും അതിലൂടെ കാര്യപ്രാപ്തി നേടിയെന്ന്കരുതുകയാണെന്നും മനേക ശകാരിച്ചു.
കൈക്കൂലി വാങ്ങുന്നത്നല്ലതായി തോന്നുന്നുണ്ടോയെന്നും അങ്ങനെയെങ്കില്‍ അത്നെറികേടാണെന്നും മന്ത്രി പൊതുയോഗത്തിനിടെ തുറന്നടിച്ചു. ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ നടന്ന പൊതുയോഗത്തിനിടെയാണ് കൈക്കൂലിക്കാരനെ മന്ത്രി ശകാരിച്ചത്. യോഗത്തിനെത്തിയ ജനങ്ങളാണ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ മന്ത്രിക്ക് പിന്തുണ ഏറുകയാണ്.
















