Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനുഷ്യപ്പിറവിയും മിത്തുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:45 am IST
inSamskriti

ഒരേ മിത്തിനു തന്നെ പല പ്രകാര (വേര്‍ഷന്‍) ങ്ങളും കണ്ടുവരുന്നു. പറഞ്ഞുപറഞ്ഞ് പലതരത്തില്‍ ആകുന്നതാണ് ഈ ആഖ്യാന ഭേദങ്ങള്‍ക്കു കാരണം. മേല്‍പ്പറഞ്ഞ മിത്തിന്റെ തന്നെ മറ്റൊരു ആഖ്യാനത്തില്‍ മൊയ്‌നീ ആദ്യം പര്‍ലെവര്‍ എന്ന ഒരു മനുഷ്യനെ മാത്രം ആകാശത്തുവെച്ച് സൃഷ്ടിച്ചു. ഇയാള്‍ക്കാണ് മടക്കാനാവാത്ത മുട്ടുകളും കംഗാരുവാലും നല്‍കിയത്. ഡ്രോമെര്‍ഡീനര്‍ രക്ഷകനായി വന്ന് മടങ്ങുന്ന മുട്ടുകള്‍ നല്‍കി. വാലു മുറിച്ച് മുറിപ്പാടില്‍ ഗ്രീസു പുരട്ടിക്കൊടുക്കുകയും ചെയ്തു. ഈ പര്‍ലെവര്‍ പിന്നീട് ആകാശപാത (ക്ഷീരപഥം) യിലൂടെ നടന്ന് ടാസ്‌മേനിയയിലെത്തി ഗോത്രം സ്ഥാപിച്ചു.

മധ്യപൂര്‍വദേശത്തെ ഹെബ്രൂഗോത്രക്കാര്‍ക്ക് ഒരൊറ്റ ദൈവമേയുള്ളു. എതിര്‍ ഗോത്രക്കാരുടെ ദൈവങ്ങളേക്കാളെല്ലാം ശക്തനായി അവര്‍ ഈ ദൈവത്തെ കണ്ടിരുന്നു. ഈ ദൈവത്തിനു പലപേരുകളുണ്ടായിരുന്നെങ്കിലും പുറത്തുപറയാന്‍ പാടില്ലായിരുന്നു. ആ ദൈവം പൊടിമണ്ണില്‍ നിന്നും ആദ്യമനുഷ്യനെ സൃഷ്ടിച്ചു. അയാളെ ആദം (മനുഷ്യന്‍ എന്നര്‍ത്ഥം) എന്നു വിളിച്ചു. ദൈവം ബോധപൂര്‍വം അയാളെ തന്നെപ്പോലെ തന്നെയാണ് ഉണ്ടാക്കിയത്. ചരിത്രത്തില്‍ കാണപ്പെടുന്ന മിക്ക ദൈവങ്ങളും പുരുഷ രൂപികളായിരുന്നു. ചില സ്ത്രീദൈവങ്ങളും ഇല്ലാതില്ല. പൊതുവേ ഈ ദൈവങ്ങള്‍ക്ക് ഭീമാകാരവും അമാനുഷശക്തികളും ഉണ്ടായിരുന്നു.

 ദൈവം ഈ ആദത്തെ മനോഹരമായ ഏദന്‍തോട്ടത്തില്‍ പാര്‍പ്പിച്ചു. അവിടെ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിരുന്നു. അവയില്‍ നന്മ തിന്മകളെക്കുറിച്ചറിവു തരുന്ന ഒരു ജ്ഞാനവൃക്ഷവും പെടും. ഈ വിശിഷ്ട വൃക്ഷത്തിന്റെ പഴങ്ങള്‍ മാത്രം തിന്നരുതെന്ന് ദൈവം ആദത്തിന് കര്‍ശനനിര്‍ദ്ദേശവും നല്‍കി.

    അപ്പോള്‍ ആദം ഏകാകിയാണല്ലോ, കൂട്ടിന് ആരെയെങ്കിലും കൊടുക്കണം എന്നു ദൈവത്തിനു തോന്നി. ഇവിടെയും മേല്‍പ്പറഞ്ഞതുപോലെ രണ്ടു ആഖ്യാനങ്ങള്‍ കാണുന്നു. രണ്ടും ബൈബിളിലെ ജെനസിസില്‍ കാണപ്പെടുന്നു. കൂടുതല്‍ നിറമാര്‍ന്ന ആഖ്യാനമനുസരിച്ച് ദൈവം ആ തോട്ടത്തിലെ എല്ലാ മൃഗങ്ങളേയും ആദത്തിന്റെ സഹായികളായി നിശ്ചയിച്ചു. എങ്കിലും എന്തോ ഒരു കുറവ് ഉണ്ടെന്നു ദൈവത്തിനു തോന്നി. അത് ഒരു സ്ത്രീയായിരുന്നു. ആദത്തിന്റെ ഒരു വാരിയെല്ലില്‍ നിന്നും സ്ത്രീയെ സൃഷ്ടിച്ച് ഈവ് എന്നു പേരിട്ട് ആദമിനു ഭാര്യയായി നല്‍കി.

നിര്‍ഭാഗ്യവശാല്‍, ആ തോട്ടത്തില്‍ ഉണ്ടായിരുന്ന ദുഷ്ടനായ ഒരു പാമ്പ് ഈവിനെ സ്വാധീനിച്ചു. ആദത്തിന് ആ വിലക്കപ്പെട്ട കനി കൊടുക്കാന്‍ പ്രേരിപ്പിച്ചു. ആദവും ഈവും ആ പഴം കഴിച്ചു. അതോടെ അവര്‍ നഗ്നരാണെന്ന അറിവ് അവരിലുണ്ടായി. ലജ്ജ തോന്നിയ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറച്ചു. ദൈവം ഇതെല്ലാം കണ്ട് ക്ഷോഭിച്ചു. അവരെ രണ്ടുപേരെയും തോട്ടത്തില്‍ നിന്നും പുറത്താക്കി. വേദനയും കഷ്ടപ്പാടും നിറഞ്ഞ ഒരു ജീവിതം ഇവരും സന്തതി പരമ്പരയും നയിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. ഇന്നും പലരും ഈ ആദിപാപത്തെക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കുന്നു.

മറ്റൊരു ഉല്‍പ്പത്തി മിത്ത് നോക്കാം. വൈക്കിങ്ങ് കടല്‍ സഞ്ചാരികളെന്നു പുകഴ്‌പെറ്റ സ്‌കാന്ഡിനേവിയയിലെ നോര്‍സ് ജനതയ്‌ക്ക് ഗ്രീക്കുകാരെയും റോമാക്കാരെയും പോലെ നിരവധി ദൈവങ്ങളുണ്ടായിരുന്നു. അവരുടെ പ്രധാന ദൈവം ഒഡിന്‍ (വൊടാന്‍, വൊഡന്‍ – ഇതില്‍ നിന്നാണത്രെ വെനസ്‌ഡേ ഉണ്ടായത്. തേസ്‌ഡേ ഉണ്ടായത് തോര്‍ എന്ന മറ്റൊരു നോര്‍സ് ദൈവത്തില്‍ നിന്നാണ്. ഇടിമുഴക്കത്തിന്റെ ദേവതയാണ് ഇദ്ദേഹം. ഇടി അദ്ദേഹത്തിന്റെ ചുറ്റികാപ്രയോഗമാണ്.)

ഒഡിന്‍ ഒരു ദിവസം തന്റെ സഹോദരന്മാരുമൊത്ത് കടല്‍ത്തീരത്ത് ഉലാത്തുകയായിരുന്നു. ഈ സഹോദരങ്ങളും ദൈവങ്ങളായിരുന്നു. ഇവര്‍ അങ്ങനെ നടക്കുമ്പോള്‍ രണ്ടു മരത്തടികള്‍ കിടക്കുന്നതു കണ്ടു. ഇവയിലൊന്നിന് അവര്‍ ഒരു പുരുഷരൂപം കൊടുത്തു. ആ ആദ്യ മനുഷ്യന് ആസ്‌ക് എന്നു പേരിട്ടു. മറ്റേ തടിയില്‍ നിന്നും എംബ്ലാ എന്ന സ്ത്രീ രൂപത്തേയും സൃഷ്ടിച്ചു. ഇവയ്‌ക്കു രണ്ടിനും ജീവന്‍, ബോധം, മുഖം, സംസാരശേഷി എന്നിവയും നല്‍കി.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

India

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.