ചെന്നൈ: പ്രണയദിനാഘോഷത്തെ കളിയാക്കിക്കൊണ്ട് പട്ടിയെയും കഴുതയുടെയും വിവാഹം. പ്രണയദിനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത് ചെന്നൈയിലെ ഭാരത് ഹിന്ദു ഫ്രണ്ട് പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
പട്ടിയുടെയും കഴുതയുടെയും കഴുത്തില്‍ മാലകള്‍ ചാര്‍ത്തി ചന്ദനം തൊടുവിക്കുകയും ചെയ്തായിരുന്നു കല്യാണം. വനിതാ പ്രവര്‍ത്തകര്‍ താലമെടുക്കുകയും ചെയ്തു. പ്രണയദിനാഘോഷത്തിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി.
















