ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ അനാച്ഛാദനം ചെയ്ത മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭയ്‌ക്കുള്ളിലെ പതിനൊന്നാമത് ചിത്രമാണിത്. സുപ്രീംകോടതി ശിക്ഷിച്ച ഒരാളുടെ പടം നിയമസഭയില്‍ വയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് ഡി.എം.കെ ചടങ്ങ് ബഹിഷ്‌കരിച്ചു.
ഡിഎംകെ അംഗം അന്‍പഴകന്‍ ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു. സ്പീക്കര്‍ പി.ധനപാലാണ് അനാഛാദനം നിര്‍വഹിച്ചത്. നേരത്ത, ചിത്രം സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കും.
















