കൊച്ചി: ശല്യപ്പെടുത്തിയ ബിസിനസ്മാന്‍ ഒരു സെക്‌സ് റാക്കറ്റില്‍ പ്രമുഖനാണെന്ന് നടി അമലാ പോള്‍. ആസൂത്രിത സംഘത്തില്‍ പെട്ടയാളാണ്. അയാളുടെ പക്കല്‍ അമലയുടെയും മറ്റ് പല പ്രമുഖ നടികളുടെയും ഏറ്റവും പുതിയ വിവരങ്ങളും വിശദാംശങ്ങളുമുണ്ടെന്നും അമല പറഞ്ഞു. അമലയുടെ പരാതിയെത്തുടര്‍ന്ന് ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
അമലയുടെ പരാതിയില്‍ പറയുന്നതിങ്ങനെ:
മലേഷ്യയില്‍ നടക്കുന്ന ഒരു സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ചെന്നൈയില്‍ നടക്കവേ ഈ ബിസിനസ്മാന്‍ ലൈംഗിക ചേഷ്ടകള്‍ക്ക് അടുത്തു. ഞന്‍ നൃത്തം പരിശീലിക്കുന്ന സ്റ്റുഡിയോവിനുള്ളില്‍ വന്നു. അയാള്‍ പരിപാടിയുടെ സംഘാടകനാണെന്നു പറഞ്ഞു, എന്നോട് സ്വകാര്യമായി സംസാരിച്ചു. അയാള്‍ സെക്‌സ് റാക്കറ്റ് നടത്തുന്നയാളെന്ന മട്ടിലാണ് സംസാരിച്ചത്. അതാണ് ഞാന്‍ പരാതിപ്പെടാന്‍ കാരണം.
അയാള്‍ പ്രത്യേക അത്താഴത്തിന് ക്ഷണിച്ചു, ദുസ്സൂചനയോടെ സംസാരിച്ചു. എന്റെ ജോലി സഹായികള്‍ പോലീസ് വരുംവരെ അയാളെ തടഞ്ഞുവെച്ചു. ചെന്നൈ പോലീസിന് നന്ദി പറഞ്ഞ അമല, അയാള്‍ക്കൊപ്പം അറസ്റ്റിലായ രണ്ടു പേരുള്‍പ്പെടെ എല്ലാവരുടെയും പേര് വെളിപ്പെടുത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് മോശമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അമല പറഞ്ഞു.
















