പാറ്റ്‌ന: ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ഭാഗവത് പറഞ്ഞതിനെ വിമര്‍ശിക്കുന്നവരെ വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ”എന്താണ് പറഞ്ഞത്, അതിലെന്താണ് കുഴപ്പം,” നിതീഷ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
”ഏതു സംഘടനയും, അവര്‍ രാജ്യാതിര്‍ത്തി കാക്കാന്‍ സന്നദ്ധരാണെന്ന് പറഞ്ഞാല്‍ അതിനോട് ഞാന്‍ പ്രതികരിക്കുന്നതെന്തിനാണ്? അതിലൊരു വിവാദവും ഞാന്‍ കാണുന്നില്ല. ഏതെങ്കിലും വ്യക്തിയോ സംഘടനയോ അതിര്‍ത്തി കാക്കാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് വിവാദം. ഞാനതില്‍ ഒരു വിവാദവും കാണുന്നില്ല,” നിതീഷ് പറഞ്ഞു.
















