Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; 4 ഭീകരരെയും കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:55 am IST
in India

ന്യൂദല്‍ഹി: ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെയും സൈന്യം വധിച്ചു. ഞായറാഴ്ച രാവിലെ വരെ നീണ്ട സൈനിക നടപടിക്കൊടുവിലാണ് ഭീകരരെ എല്ലാം വധിച്ചത്. അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സിവിലിയനും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ബിപിന്‍ റാവത്ത് ജമ്മുകശ്മീരിലെത്തി. 

2003ല്‍ ഭീകരാക്രമണം നടന്ന സുന്‍ജാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആക്രമണമുണ്ടായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ 36-ാം ബ്രിഗേഡിന്റെ ക്യാമ്പിന് പിന്നിലൂടെ ശനിയാഴ്ച പുലര്‍ച്ചെ വെടിയുതിര്‍ത്ത് പ്രവേശിച്ച ഭീകരര്‍ സൈനിക ക്വാര്‍ട്ടേഴ്‌സുകളില്‍ കടക്കുകയായിരുന്നു. നൂറ്റമ്പതിലേറെ സൈനിക കുടുംബങ്ങളും ക്യാമ്പിലുണ്ടായിരുന്നു. ഇവര്‍ക്ക് നേരേ ഭീകരര്‍ വെടിയുതിര്‍ത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പത്തോളം പേര്‍ക്ക് പരിക്കുണ്ട്. സൈനികരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ ലക്ഷ്യം വയ്‌ക്കുന്നത് തടയുന്നതിനിടെയാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 

ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയിലെ സുബേദാര്‍ മദന്‍ ലാല്‍ ചൗധരി, സുബേദാര്‍ മുഹമ്മദ് അഷ്‌റഫ് മിര്‍, ഹവീല്‍ദാര്‍ ഹബീബുള്ള ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലാന്‍സ് നായിക് മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ഇക്ബാലിന്റെ പിതാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. മദന്‍ലാലിന്റെ മകള്‍ നേഹ അടക്കം നിരവധി കുടുംബാംഗങ്ങള്‍ക്കും വെടിയേറ്റു. റൈഫിള്‍മാന്‍ നസീര്‍ അഹമ്മദിനും പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്‌ക്കും വെടിയേറ്റിരുന്നു. പിന്നീട് ഇവര്‍ സത്വാരിയിലെ സൈനിക ആശുപത്രിയില്‍ പ്രസവിച്ചു. അമ്മയും കുഞ്ഞും ആരോഗ്യസ്ഥിതി വീണ്ടെടുത്തെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.

ജമ്മുവിലെത്തിയ കരസേനാ മേധാവി ഭീകരവിരുദ്ധ നടപടികളുടെ പുരോഗതി വിലയിരുത്തി. സൈനിക കമാണ്ടര്‍മാരുമായി ബിപിന്‍ റാവത്ത് ചര്‍ച്ച നടത്തി. ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കരസേനാ മേധാവി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗവര്‍ണ്ണര്‍ എന്‍.എന്‍. വോഹ്‌റ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.