Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സർവ്വകർമ്മഫല ത്യാഗം തന്നെയാണ് ശ്രേഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
inSamskriti

ശ്രീകൃഷ്ണ ഭക്തിയുടെ ഉന്നതാവസ്ഥ എല്ലാ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും എന്നില്‍ സമര്‍പ്പിക്കുംവിധം ചെയ്യുക എന്നതുതന്നെ. ആ അവസ്ഥയില്‍ എത്തിച്ചേരാനുള്ള പടവുകളാണ് പന്ത്രണ്ടാം അധ്യായത്തിലെ 8, 9, 10 എന്നീ ശ്ലോകങ്ങളിലൂടെ ഭഗവാന്‍ വിവരിച്ചത്.

അഭ്യാസം, ജ്ഞാനം, ധ്യാനം ഇതാണ് മൂന്ന് പടവുകള്‍. എത്തിച്ചേരേണ്ടുന്ന അവസ്ഥയാണ്-സര്‍വ്വകര്‍മ്മ ഫലത്യാഗം. അതിന്റെ ക്രമമാണ് 11-ാം ശ്ലോകത്തില്‍ പറഞ്ഞത്. എന്റെ നാമങ്ങളും കഥകളും കേള്‍ക്കുക. ക്ഷേത്രങ്ങളില്‍ ചെന്ന് എന്റെ വിഗ്രഹം കാണുക, നമസ്‌കരിക്കുക തുടങ്ങിയ ഭക്തി പരിശീലനം പ്രയാസം കുറഞ്ഞ അനുഷ്ഠാനങ്ങളാണ്. അവ ചെയ്തു ശീലിക്കുമ്പോള്‍, ഈ കൃഷ്ണനാരാണ് എന്ന് അറിയാന്‍ ഭക്തന് താല്‍പ്പര്യം തോന്നിത്തുടങ്ങും. ഭഗവാന്റെ തത്ത്വം അറിയണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങും. അതുകൊണ്ട്

”അഭ്യാസാല്‍ ജ്ഞാനം ശ്രേയഃ”-

തത്ത്വവിജ്ഞാനം നേടുന്നത് അഭ്യാസത്തെക്കാള്‍ ശ്രേഷ്ഠമാണ്. ഏഴാം അധ്യായത്തില്‍

”ജ്ഞാനം ദേഹം സവിജ്ഞാനം

ഇദം വക്ഷ്യാമ്യശേഷതഃ” എന്നുതുടങ്ങി ഉപദേശിച്ച ജ്ഞാനം. ആ ജ്ഞാനമാണ് ഒമ്പതാം അധ്യായത്തില്‍.

”ജ്ഞാനം വിജ്ഞാനസഹിതം

യജ്ഞാത്വാമോക്ഷ്യസേളശുഭാല്‍” എന്നു തുടങ്ങി ഉപദേശിച്ച ജ്ഞാനവും ആ ജ്ഞാനം തന്നെ.

ജ്ഞാനാദ് ധ്യാനം വിശിഷ്യതേ

എന്റെ തത്ത്വം അറിഞ്ഞതുകൊണ്ടുമാത്രമായില്ല, ആ ജ്ഞാനം അനുസരിച്ച് തന്നെ ധ്യാനവും ചെയ്യണം. ഒരു വസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനമാണ് നമ്മുടെ ബുദ്ധിയില്‍ എപ്പോഴും ആ വസ്തുവിനെ നിലനിര്‍ത്തുന്നത്. ബുദ്ധിയിലേക്ക് മറ്റൊരു വസ്തുവും കടന്നുവരാതെ ഭഗവാനെ മാത്രം സ്മരിക്കുന്നതാണ് പരിപൂര്‍ണവും യഥാര്‍ത്ഥവുമായ ധ്യാനം. എട്ടാം അധ്യായത്തില്‍ 14-ാം ശ്ലോകത്തില്‍- ”അനന്യചേതാഃ സതതം 

യോ മാം സ്മരതി നിത്യശഃ ത സ്യാഹം സുലഭഃ പാര്‍ത്ഥ! 

നിത്യയുക്തസ്മ്യയോഗിനഃ” എന്ന് ഭഗവാന്‍ വിവരിച്ചത് ഈ ധ്യാനമാണ്. അന്യ വസ്തുക്കളിലേക്ക് ബുദ്ധി പാളിപ്പോകാതെ സ്മരിക്കുക.

ധ്യാനാത് കര്‍മ്മഫലത്യാഗഃ

യഥാര്‍ത്ഥ ധ്യാനത്തിന്റെ അടുത്തപടി-എല്ലാം ലൗകിക-വൈദിക-ആത്മീയ കര്‍മ്മങ്ങളുടെയും ഫലം ഈശ്വരനില്‍ സമര്‍പ്പിക്കുക-അതാണ് ശ്രേഷ്ഠം. ഭഗവാനോട് എപ്പോഴും ബന്ധം തീവ്രമായിതന്നെ നിലനിര്‍ത്തിക്കൊണ്ട്, ജീവിതത്തില്‍ ചെയ്യേണ്ടിവരുന്ന എല്ലാവരും കര്‍മ്മം അവയുടെ ഫലങ്ങളും ഈശ്വരനില്‍ സമര്‍പ്പിക്കുകതന്നെ.

ത്യാഗാല്‍ അനന്തരം ശാന്തിഃ

മേല്‍പ്പറഞ്ഞ പ്രകാരം സര്‍വവിധ കര്‍മ്മങ്ങളും ഫലങ്ങളും ഭഗവാനില്‍ സമര്‍പ്പിക്കുന്നു ഭക്തിയോഗിക്ക് ഒരു തരത്തിലുള്ള ആഗ്രഹങ്ങളും മനസ്സില്‍ ഉണ്ടാവുകയില്ല. കാരണം അയാള്‍ എപ്പോഴും എവിടെയും ഈശ്വരനുമായുള്ള ബന്ധം-സുഹൃത്തായിട്ടോ ദാസനായിട്ടോ ആശ്രയമായിട്ടോ തീവ്രമായി നിലനിര്‍ത്തുന്നു. ഇങ്ങനെ നിത്യയോഗി എന്ന് ആ ഭക്തനെ പറയാം. ആ ഭക്തന് ഒരു പ്രയാസവും കൂടാതെ ഭഗവാനെ പ്രാപിക്കാന്‍ കഴിയും. ”തസ്യാഹം സുലഭഃ പാര്‍ത്ഥ, നിത്യയുക്തസ്യ യോഗിന” എന്നു മുന്‍പേ പറഞ്ഞുവല്ലോ. ഈശ്വരന്റെ ധാമത്തില്‍ എത്താനും കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.