Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ ഘടകം കേരളത്തിനെതിരെ; ബിനോയ്‌യുടെ തട്ടിപ്പ് പാർട്ടിക്ക് അപമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in India

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ഗള്‍ഫില്‍ കോടികള്‍ വെട്ടിച്ച കേസ് കേരള ഘടകത്തിനെതിരെ ബംഗാള്‍ സിപിഎം ആയുധമാക്കുന്നു. കേസ് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നും നിലപാട് വ്യക്തമാക്കി പോളിറ്റ്ബ്യൂറോ പത്രക്കുറിപ്പിറക്കണമെന്നും ബംഗാള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. അടുത്ത പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ വിഷയം ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന കേരള, ബംഗാള്‍ ഘടകങ്ങളുടെ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

മകന്റെ തട്ടിപ്പില്‍, നേതാവായ അച്ഛന് പങ്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ടെന്നും കേരള ഘടകം ആവര്‍ത്തിക്കുമ്പോഴാണ് പിബി പത്രക്കുറിപ്പിറക്കണമെന്ന ബംഗാള്‍ നേതാക്കളുടെ ആവശ്യം. കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന കേരള ഘടകത്തിന്റെയും കാരാട്ട് പക്ഷത്തിന്റെയും നിലപാട് പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന ബംഗാള്‍ ഘടകത്തിന്റെ കുറ്റപ്പെടുത്തല്‍. പാര്‍ട്ടി ഇടപെടുമെന്ന സൂചന നേരത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നല്‍കിയിരുന്നു. 

യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജി, മൊയ്‌നുല്‍ ഹസന്‍ എന്നിവരാണ് വിഷയം ഉന്നയിച്ചത്. വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ബാധ്യതയില്ലെന്ന് എങ്ങനെയാണ് പറയാനാവുകയെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. കേരള ഘടകത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനങ്ങളില്‍ സംശയങ്ങള്‍ ബാക്കിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പത്രക്കുറിപ്പിറക്കാന്‍ പിബിയോട് ആവശ്യപ്പെടാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കി. 

സീതാറാം യെച്ചൂരിയുടെ പിന്തുണയോടെയാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്ര കമ്മിറ്റിയില്‍ കാരാട്ടിനൊപ്പമുള്ള കേരള ഘടകം പരാജയപ്പെടുത്തിയതില്‍ രോഷാകുലരാണ് ബംഗാള്‍ ഘടകം. ബിനോയ് വിഷയം ഉന്നയിച്ച് ഇതിന് തിരിച്ചടി നല്‍കാനാണ് ഇപ്പോഴത്തെ നീക്കം. സംസ്ഥാന സമ്മേളനത്തിനുള്ള കരട് പ്രമേയത്തില്‍ കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായ പരാമര്‍ശങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്. മാര്‍ച്ച് അഞ്ച് മുതല്‍ എട്ട് വരെ കല്‍ക്കത്തയിലാണ് സമ്മേളനം. 

യെച്ചൂരിയെ വിമർശിച്ചതിലും അമർഷം

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരിയെ വിമര്‍ശിച്ചതില്‍ ബംഗാള്‍ സംസ്ഥാന സമിതി യോഗത്തില്‍ അമര്‍ഷം. വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ജനറല്‍ സെക്രട്ടറിയെ കുറ്റവിചാരണ നടത്തിയത് ശരിയായില്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് യെച്ചൂരി കോണ്‍ഗ്രസ് സഹകരണത്തിന് വാദിക്കുന്നതെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുന്നതായി നേരത്തെ യച്ചൂരി തുറന്നടിച്ചിരുന്നു. ഇതിന്റെ തെളിവായും ജില്ലാ സമ്മേളനത്തിലെ പരാമര്‍ശങ്ങളെ ബംഗാള്‍ ഘടകം ചൂണ്ടിക്കാണിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.