ന്യൂദൽഹി: ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി ബന്ധു രംഗത്ത്. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിതേന്ദ്ര തന്നെ പീഡിച്ചുവെന്ന പരാതിയുമായി വന്നത് ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് അവരുടെ വെളിപ്പെടുത്തല്‍. ഇവര്‍ ബുധനാഴ്ച ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചല്‍ പ്രദേശ് പോലീസ് മേധാവിക്ക് അമ്മയുടെ ബന്ധുവാണ് പരാതിനല്‍കിയിരിക്കുന്നത്. 1971 ജനുവരിയിലാണ് പീഡനം നടന്നതെന്ന് സ്ത്രീ ആരോപിക്കുന്നത്. സംഭവ സമയത്ത് ഇവര്‍ക്ക് 18 വയസും ജിതേന്ദ്രക്ക് 28 വയസുമായിരുന്നു പ്രായം.
ദല്‍ഹിയില്‍നിന്നും ഷിംലയിലേക്ക് ജിതേന്ദ്ര തന്നെ കൊണ്ടുവരികയും ഇവിടെ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. രാത്രിയില്‍ മുറിയിലെത്തിയ നടന്‍ തന്നെ പീഡിപ്പിച്ചതായും സ്ത്രീ പരാതിയില്‍ പറയുന്നു.
















