Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പറഞ്ഞു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 06:46 pm IST
in India

ന്യൂദല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍നിന്ന്. രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന് ഇരു സഭകളും നടത്തിയ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ മറുപടി പറയുകയായിരുന്നു മോദി:

– രാഷ്‌ട്രപതിയുടെ പ്രസംഗം ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. അത് മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിലാഷങ്ങളാണ്.

– പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാര്യം പറയുമ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ ചെറു സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് ഓര്‍മ്മിക്കണം. അത് ദീര്‍ഘ വീക്ഷണത്തോടെയായിരുന്നു.

രാജ്യസേവ-കുടുംബ സേവ

– ഒരു പാര്‍ട്ടി ദശാബ്ദങ്ങള്‍ അവരുടെ ഊര്‍ജ്ജം ചെലവിട്ടത് ഒരു കുടുംബത്തെ സേവിക്കാനായിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും മേലേയായിരുന്നു കുടുംബ താല്‍പര്യം. 

– പണ്ഡിറ്റ് നെഹ്രുവും കോണ്‍ഗ്രസും വഴിയാണ് ഇന്ത്യക്ക് ജനാധിപത്യം കിട്ടയതെന്ന് ഒരു നേതാവിന് എങ്ങനെ പറയാന്‍ കഴിയും? ഇങ്ങനെയാണോ അവര്‍ ചരിത്രം വായിക്കുന്നത്? എന്തൊരു ധാര്‍ഷ്ട്യമാണിത്?

– ഇന്ത്യക്ക് ജനാധിപത്യം കിട്ടിയത് കോണ്‍ഗ്രസ് വിശ്വസിപ്പിക്കാനാഗ്രഹിക്കുന്നതപോലെ, പണ്ഡിറ്റ് നെഹ്രുവിലൂടെയല്ല. സമ്പന്നമായ നമ്മുടെ ചരിത്രം നോക്കുക. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനാധിപത്യം നമ്മുടെ നാട്ടില്‍ നിലനിന്നതിന് ചരിത്രമുണ്ട്. ജനാധിപത്യം നമ്മുടെ നാടിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യതയാണ്.

– കോണ്‍ഗ്രസിനെന്ത് ജനാധിപത്യം ഉണ്‌ടെന്നാണ് പറയുന്നത്. അവര്‍ എത്ര സംസ്ഥാനങ്ങളെ പിരിച്ചുവിട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് എന്തണ് ചെയ്തത്. പഞ്ചാബില്‍ അകാലി ദളിനോട്, തമിഴ്‌നാട്ടില്‍ ചെയ്തത് എന്താണ്.

ദളിതരെ അപമാനിച്ചു

– പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ട മുഖ്യമന്ത്രി തങ്കുദുരൈ ആഞ്ചയ്യയെ അപമാനിച്ചു. 

– ആന്ധ്രയുടെ അഭിമാന മകന്‍ നീലം സഞ്ജീവ റെഡ്ഡിയെ കോണ്‍ഗ്രസ് എങ്ങനെ അപമാനിച്ചുവെന്ന് നാം മറക്കരുത്. കോണ്‍ഗ്രസില്‍നിന്ന് ഇന്ത്യയിലാര്‍ക്കും ജനാധിപത്യ പാഠം പഠിക്കാനുണ്ടാവില്ല.

– ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ കിരീടമാറ്റം നാം കണ്ടു. ഒരു ചെറുപ്പക്കാരന്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തി.

– എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ പ്രവൃത്തി ശൈലിയും സംസ്‌കാരവും തിരുത്തി. പദ്ധതികള്‍ മികച്ചതാകുന്നു, സമയാധിഷ്ഠിതമായി തീരുന്നു.

– മുന്‍ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ റോഡ് എന്‍ഡിഎ ഭരണത്തില്‍ ഉണ്ടാക്കുന്നു. രാജ്യമെമ്പാടും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നു.

– മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ജോലികള്‍ മൂന്നു വര്‍ഷമായി നടക്കുന്നു. ഈ മാറ്റങ്ങളാണ് രാജ്യമെമ്പാടും.

അത് വാജ്‌പേയ് പദ്ധതി

– മല്ലികാര്‍ജ്ജുന ഖാര്‍ഗെ കര്‍ണ്ണാടകത്തിലെ റെയില്‍വേയെക്കുറിച്ച് പറയുന്നു. ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ: ബിദാര്‍ കല്‍ബുര്‍ഗി റെയില്‍ പദ്ധതി അനുവദിച്ചത് 2004 -ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരാണ്. 2013 വരെ ഒന്നും ചെയ്തിട്ടില്ല. ബിജെപി നേതൃത്വത്തില്‍ യദിയൂരപ്പ സര്‍ക്കാര്‍ വന്നപ്പോളാണ് തുടങ്ങിയത്.

– അതോടെ പെട്ടെന്ന് പണി തുടങ്ങി. ഏതു പാര്‍ട്ടിയുടെ ആരാണ് പ്രദേശത്തെ എംപി, എംഎല്‍എ എന്നൊന്നും ഞങ്ങള്‍ നോക്കുന്നില്ല. ഞങ്ങള്‍ കാണുന്നത് 125 കോടി ജനങ്ങളെയാണ്.

– രാജസ്ഥാനില്‍ വെറും വോട്ടിനു വേണ്ട ബാര്‍മര്‍ റിഫൈനറി അപകടകരമാണെന്ന് ഭീഷണി പ്രചാരിപ്പിച്ച രീതി. വോട്ടിനായി നുണ പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാര്‍ ആ വിഷയം പരിഹരിക്കാന്‍ ഇടപെട്ടിട്ട് മൂന്നു വര്‍ഷമേ ആയുള്ളു.

– യുവാക്കളില്‍ ഞാന്‍ ഉത്സാഹം കാണുന്നു. അവര്‍ സ്വയമേവ ചിലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നു. സര്‍ക്കാര്‍ സഹായിക്കുന്നു. 

– ഇന്ത്യന്‍ ഇടത്തരക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ചിറകു നല്‍കുകയാണ്. 

– കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുംവിധം ചെറു നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് വിമാന സര്‍വീസുകള്‍ക്ക് നയം രൂപീകരിക്കുകയാണ്. 

ആധാര്‍ മലക്കം മറിച്ചില്‍

-. ഈ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള മുറവിളി മോദി ആധാര്‍ പദ്ധതി നിര്‍ത്താന്‍ പോകുന്നുവെനായിരുന്നു. എന്നാല്‍, കൂടുതല്‍ മികച്ചതായി കുറ്റമറ്റ ആധാര്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം പെട്ടെന്ന് ആധാറിന് എതിരായി.

– അഴിമതിക്കാരായ ഇടനിലക്കാരെ ബാധിക്കുന്ന കാര്യങ്ങളില്‍ കോണ്‍ഗ്രസിന് അസംതൃപ്തി ഉണ്ടാകും.

– ഇടത്തരക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം, താങ്ങാവുന്ന ചെലവില്‍ പാര്‍പ്പിടം, നല്ല അടിസ്ഥാന സൗകര്യം എന്നിവ അര്‍ഹിക്കുന്നു, അതു നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

– എല്‍ഇഡി ബള്‍ബിന്റെ വില 2014 ല്‍ എത്രയായിരുന്നു. ഇപ്പോള്‍ ഇടത്തരക്കാര്‍ക്ക് താങ്ങാനാവുന്നതാണ്. 

– ബജറ്റില്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ബ്രിട്ടനിലെയും അമേരിക്കയിലേയും ആരോഗ്യ പദ്ധതിയുമായി താരതമ്യം ചെയ്ത്കാണുന്നു. എനിക്ക് തോന്നുന്നത് ഓരോ രാജ്യത്തിനും ചേരുന്ന ഓരോന്നുണ്ട് എന്നാണ്. ആരോഗ്യ രംഗത്ത് നമുക്കേറെ ചെയ്യാനുണ്‌ടെന്ന കാര്യം എല്ലാവരും സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. 

– പാവങ്ങള്‍ക്ക് മികച്ച, താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ രക്ഷ നമുക്ക് നടപ്പാക്കാം.

– പദ്ധതികളോട് ജനങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. നാടിനു വേണ്ടിയാണ് ഈ പദ്ധതികളെല്ലാം.

– ഇന്ത്യ ഇടപാടുകള്‍ക്ക് മികച്ച ഇടമെന്ന സ്ഥാനം നേടുമ്പോള്‍ എന്താണ് ചിലര്‍ക്ക് പിടിക്കാത്തതെന്ന് എനിക്കറിയില്ല.

ഗാന്ധിയിന്ത്യ

– നമുക്ക് മഹാത്മാ ഗാന്ധിയുടെ ഇന്ത്യ വേണം. കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് ‘ഗാന്ധിയിന്ത്യ’യാണ്; പക്ഷേ, അത് അടിയന്തരാവസ്ഥയുടെയും ബോഫോഴ്‌സിന്റെയും ഹെലികോപ്ടര്‍ അഴിമതിയുടെയും ഇന്ത്യയാണോ?

– ‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍…’ ആ വരികള്‍ ഓര്‍മ്മിക്കുക; ആ ഇന്ത്യയാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. 

– കോണ്‍ഗ്രസിന് വേണ്ടത് തണ്ടൂര്‍ കേസുള്ള ഇന്ത്യയാണോ?

– ഞാന്‍ ദാവോസില്‍ പോയിരുന്നു. നിങ്ങളും പോയിട്ടുണ്ട്. വ്യത്യാസമിതാണ്, നിങ്ങള്‍ പോയത് ചിലരെ രക്ഷിക്കാനുള്ള കത്തുമായാണ്.

– ഞങ്ങളെ പേരുമാറ്റുന്നവര്‍ എന്ന് നിങ്ങള്‍ വിളിക്കുന്നു. ഞങ്ങള്‍ പക്ഷേ കാഴ്ചപ്പാട് മാറ്റുന്നവരാണ്. ഞങ്ങള്‍ കഠിന പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം വരുത്തുന്നവരാണ്. കളിമാറ്റുന്നവരാണ്. 

– കോണ്‍ഗ്രസ് പറയുന്നു അവരാണ് ആധാര്‍ കൊണ്ടുവന്നതെന്ന്. 1998-ല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ച ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ; അന്ന് എല്‍. കെ. അദ്വാനി പറഞ്ഞതിലണ്ട് ആധാറിന്റെ അടിത്തറ.

സര്‍ദാര്‍ പട്ടേല്‍

– ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു- കോണ്‍ഗ്രസ് സര്‍ദാര്‍ പട്ടേലിന്റെ മഹത്വം അറിഞ്ഞതിലും പറഞ്ഞതിലും. പക്ഷേ, തെരഞ്ഞെടുപ്പുകഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററില്‍നിന്ന് പട്ടേല്‍ പോയതാണ് സങ്കടം.

– നിങ്ങള്‍ പരിഹസിച്ചതെന്തിനെയൊക്കെയാണെന്ന് നോക്കുക- ശുചിത്വ ഭാരതം, മേക് ഇന്ത്യ, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, യോഗ ദിവസം. അതിനൊക്കെ നിങ്ങള്‍ക്കവകാശമുണ്ട്. പക്ഷേ, പിന്നാക്ക ക്ഷേമ നിയമ ബില്ലിനെയും മുത്വലാഖ് നിയമ ബില്ലിനേയും എതിര്‍ക്കുന്നതെന്തിനാണ്. 

– എല്ലാ ഇന്ത്യക്കാര്‍ക്കും വീടുണ്ടാകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

– ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് സംബന്ധിച്ച് സര്‍ഗ്ഗാത്മകമായ ചര്‍ച്ച നമുക്കു നടത്താം.

– പുതിയൊരു ഇന്ത്യയ്‌ക്കു വേണ്ടി നമുക്ക് ഒന്നിച്ച് മുന്നേറാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.