Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവാത്മാവ് ബ്രഹ്മമായിത്തീരുന്നതെങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 02:45 am IST
inSamskriti

രണ്ടാം മുണ്ഡകം ഖണ്ഡം 2

രൂപമില്ലാതെയും നാശമില്ലാതെയും ഇരിക്കുന്ന പരമാത്മാവിനെ എങ്ങനെ അറിയണം എന്ന് പറയുന്നു.

ആവിഃ സന്നിഹിതം 

ഗുഹാചാരം നാമ

മഹത്പദമത്രൈതത് 

സമര്‍പ്പിതം

ഏജത് പ്രാണന്നിമിഷച്ച

 യദേതജ്ജാനഥ

സദസദ്‌വരേണ്യം പരം വിജ്ഞാനാദ്

യദ് വരിഷ്ടം പ്രജാനാം

സ്വയം തെളിവായി ഹൃദയഗുഹയില്‍ കുടികൊള്ളുന്ന ബ്രഹ്മം ഇന്ദ്രിയങ്ങളിലൂടെ പ്രകാശിക്കുകയും ഏറ്റവുമടുത്ത് ഇരിക്കുകയും ചെയ്യുന്നു. ചലിക്കുന്നതും ശ്വസിക്കുന്നതും കണ്ണിമയ്‌ക്കുന്നതുമായി എന്തൊക്കെയുണ്ടോ അവയെല്ലാം ബ്രഹ്മത്തില്‍ സമര്‍പ്പിതമാണ്. സത്തും അസത്തും എല്ലാവര്‍ക്കും വരേണ്യവും ജനങ്ങളുടെ അറിവിന് അപ്പുറത്തുള്ളതും വരിഷ്ഠവുമായ ബ്രഹ്മത്തെ അറിയൂ.

നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്നതിനാല്‍ ഏറ്റവും അടുത്തിരിക്കുന്നയാളാണ് ബ്രഹ്മം. വിചാരങ്ങള്‍, വികാരങ്ങള്‍ ഇന്ദ്രിയ ജ്ഞാനങ്ങള്‍ എന്നിവയിലൂടെ വെളിവായി പ്രകാശിക്കുന്നു. ആവിഃ എന്നാല്‍ ‘വെളിവ്’ എന്നര്‍ത്ഥം. എല്ലാവരുടെയും ലക്ഷ്യസ്ഥാനം ബ്രഹ്മം തന്നെ. ആരക്കാലുകള്‍ രഥചക്രത്തിന്റെ നാഭിയില്‍ ഉറപ്പിക്കപ്പെട്ടതുപോലെ ലോകത്തിലെ സകലതും ബ്രഹ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്രകണ്ട് മഹത്തായതിനാലാണ് മഹത്പദം എന്നു വിശേഷിപ്പിച്ചത്. സ്ഥൂലവും സൂക്ഷ്മവും രൂപമുള്ളതും ഇല്ലാത്തതുമായി എന്തൊക്കെയുണ്ടോ അതെല്ലാം ആ പരമപുരുഷനാണ്. ആളുകളുടെ അറിവിന് അപ്പുറമുള്ള ബ്രഹ്മം സത്തായ ജീവനില്‍ നിന്നും അസത്തായ ജഗത്തില്‍ നിന്നും മേലെയായി വാണരുളുന്നു. എല്ലാ ജീവികള്‍ക്കും ആശ്രയവും എല്ലാറ്റിലും കേമവുമായ എങ്ങും നിറഞ്ഞ ബ്രഹ്മത്തെയാണ് അറിയേണ്ടത്.

യദര്‍ച്ചിമദ്യൗണുഭ്യോളണുച

യസ്മിന്‍ ലോകാനിഹിതാ

 ലോകിനശ്ച

തദേതദക്ഷരം ബ്രഹ്മ പ്രാണസ്തദുവാങ്മനഃ

തദേതത് സത്യം തദമൃതം തദ്‌വേദ്ധവ്യം സോമ്യവിദ്ധി

തെളിഞ്ഞ് വിളങ്ങുന്നതും അണുവിനേക്കാള്‍ അണുവും ലോകങ്ങളും ലോകത്തിലുള്ളവരും നിലനില്‍ക്കുന്നതുമായ ആ അക്ഷരബ്രഹ്മമാണ് ഇത്. പ്രാണനും വാക്കും മനസ്സും ആയത് അതു തന്നെയാണ്. സത്യവും അമൃതവുമായ ബ്രഹ്മത്തില്‍ മനസ്സിനെ ഏകാഗ്രമാക്കി അറിയണം.

ബ്രഹ്മത്തിന്റെ വെളിച്ചമാണ് സൂര്യന്‍ തുടങ്ങിയ ജ്യോതിര്‍ഗോളങ്ങളുടെ വെളിച്ചം. അര്‍ച്ചിമദ് എന്നതുകൊണ്ട് വളരെ ദീപ്തമായത്, പ്രകാശപൂരിതമായത്, വെളിച്ചമേറിയത് എന്നാണ് അര്‍ത്ഥം. ഏറ്റവും ചെറിയ അണുവിനേക്കാള്‍ സൂക്ഷ്മവും ഏറ്റവും വലുതിനേക്കാള്‍ വലുതുമാണ് ബ്രഹ്മം. ഭൂലോകം, സ്വര്‍ലോകമുള്‍പ്പെടെ എല്ലാ ലോകങ്ങളും അവിടെ വസിക്കുന്നവരും ബ്രഹ്മത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. എല്ലാറ്റിനും ആശ്രയമായ ചൈതന്യമാണത്.

പ്രാണനും വാക്കും മനസ്സും ഇന്ദ്രിയങ്ങളുമൊക്കെ ബ്രഹ്മത്തിന്റെതാണ്. സത്യവും അമൃതവുമായ ബ്രഹ്മത്തെയാണ് വേധിക്കേണ്ടത്. വേദ്ധവ്യം എന്നാല്‍ ലക്ഷ്യം നേടുക, അറിയുക, മനസ്സിനെ ഏകാഗ്രമാക്കുക എന്നര്‍ത്ഥം. ആത്മചൈതന്യത്തില്‍ മനസ്സിനെ നല്ലപോലെ ഉറപ്പിക്കണം. തത്, ഏതത് എന്ന വിശേഷണങ്ങള്‍ അറിയപ്പെടാത്ത നിര്‍ഗുണവും അറിയുന്നതായ സഗുണവും ബ്രഹ്മം തന്നെ വ്യക്തമാക്കുന്നു.

എങ്ങനെ വേധിക്കണം എന്നതിനെ പറയുന്നു-

ധനുര്‍ഗൃഹത്വൗപനിഷദം മഹാസ്ത്രം

ശരം ഹ്യുപാസാനിശിതം സന്ദധീത

ആയമ്യ തദ്ഭാവഗതേന ചേതസാ

ലക്ഷ്യം തദേവാക്ഷരം സോമ്യവിദ്ധി

ഉപനിഷത്തുക്കള്‍ പറയുന്നതായ മഹത്തായ ആയുധമായ വില്ലെടുത്ത് ഉപാസനയാല്‍ മൂര്‍ച്ചകൂട്ടിയ ശരം തൊടുത്ത് വലിച്ച് ബ്രഹ്മഭാവത്തിലുറച്ച മനസ്സിനാല്‍ അക്ഷരബ്രഹ്മമാകുന്ന ലക്ഷ്യത്തെ വേധിക്കണം.

ബ്രഹ്മത്തില്‍ മനസ്സിനെ ഏകാഗ്രമാക്കണം. ഉപനിഷത്ത് പ്രസിദ്ധമായ മഹാവില്ലെടുത്ത് വേണം കുലയ്‌ക്കാന്‍. ഉപാസനകൊണ്ട് തീക്ഷ്ണമായ ശരം വേണം തൊടുക്കാന്‍. കൊള്ളിക്കേണ്ട ലക്ഷ്യം ബ്രഹ്മമാണ്.

അപ്പോള്‍ എന്തായിരിക്കും വില്ലും ശരവും.

പ്രണവോ ധനുഃ ശരോഹ്യാത്മാ

ബ്രഹ്മതല്ലക്ഷ്യമുച്യതേ

അപ്രമത്തേന വേദ്ധവ്യം

ശരവത്തന്‍മയോ ഭവേത്

പ്രണവം എന്ന ഓങ്കാരമാണ് വില്ല്. ശരം ജീവാത്മാവാണ്. ലക്ഷ്യം ബ്രഹ്മവും. ഒരു പിഴവും കൂടാതെ  ശ്രദ്ധയോടെ ശരം ലക്ഷ്യത്തില്‍ എയ്ത് കൊള്ളിക്കണം അഥവാ തറച്ചുകയറ്റണം. അപ്പോള്‍ ആ അമ്പ് അതിലേക്കങ്ങ് ഒന്നായിച്ചേരും. ജീവാത്മാവ് ബ്രഹ്മമായിത്തീരും.

ഓങ്കാര ഉപാസനയുടെ അഥവാ പ്രണവോപാസനയുടെ ഫലമാണ് ഈ മന്ത്രത്തില്‍ പറഞ്ഞത്. ജീവാത്മാ-പരമാത്മാ ഐക്യമാണ് വേണ്ടത്. പരമാത്മാവുമായി നമുക്ക് ചേരാനുള്ള ഉത്തമമായ സാധനയാണ് പ്രണവോപാസന. ഓങ്കാരമാകുന്ന വില്ലില്‍ തൊടുത്ത ജീവാത്മാവാകുന്ന അമ്പ് ശരിയായ ലക്ഷ്യമായിട്ടുള്ള  അക്ഷരബ്രഹ്മത്തില്‍ ചെന്നുചേരുന്നു. വിഷയങ്ങളില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിച്ച് ഏകാഗ്രമാക്കി മാറ്റിയാല്‍ മാത്രമേ ജീവന് ബ്രഹ്മ ലക്ഷ്യത്തിലെത്താനാകൂ. വളരെ ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ പിഴവില്ലാതെ ലക്ഷ്യത്തെ ഭേദിക്കാന്‍ കഴിയൂ. ബ്രഹ്മത്തില്‍ തുളച്ചുകയറിയ ജീവന്‍ ബ്രഹ്മമായിത്തന്നെ തീരുന്നു. തന്മയീഭവിച്ച് ഒന്നായിമാറുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.