കോയമ്പത്തൂർ: കോയമ്പത്തൂർ ആസ്ഥാനമായ ഭാരതിയാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് വി.സി. എ. ഗണപതിയെ ഒരുലക്ഷംരൂപ കൈക്കൂലി വാങ്ങിയപ്പോള്‍ യൂണിവേഴ്സിറ്റിക്ക് എതിര്‍വശത്തെ ഔദ്യോഗികവസതിയില്‍വെച്ച് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സംഘം അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് പൊടിപുരട്ടി നല്കിയ രൂപ സ്വീകരിക്കുമ്ബോള്‍ വി.സി.യെ കൈയോടെ പിടികൂയത്. 30 ലക്ഷം രൂപയാണ് കൈക്കൂലിയായി ഗണപതി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരനായ ടി. സുരേഷ് പറഞ്ഞു. 29 ലക്ഷത്തിന്റെ ചെക്കും കൊടുത്തിട്ടുണ്ട്.
ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസര്‍ ധര്‍മരാജനെയും കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതിന് ഒത്താശ ചെയ്തു എന്നതാണ് ധര്മരാജനെതിരെയുള്ള കുറ്റം.വി.സി.യുടെ വീടിന് പരിസരത്തായി ശനിയാഴ്ച 50 ലധികം പോലീസുകാരും നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: