മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ യാത്രാ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ട് മരണം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഭൈരാബ് നദിയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ദൗലതബാദിലാണ് അപകടം. നാഡിയ ജില്ലയില്‍ നിന്നും മാല്‍ഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്താന്‍ വൈകിയതിനാല്‍ പ്രദേശവാസികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പത്ത് പേരെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: