തെലങ്കാന: യുവാവിന്റെ അറുത്തുമാറ്റിയ തല ഒരു മതസ്ഥാപനത്തിന്റെ മതിലില്‍. പി. രമേഷ് എന്ന 25 കാരനാണ് കൊല്ലപ്പെട്ടതെന്ന് പരിസാവാസികള്‍ പറഞ്ഞു. ട്രാക്ടര്‍ ഡ്രൈവറായ ഇയാള്‍ രാത്രി മരുന്നുവാങ്ങാന്‍ വീട്ടില്‍നിന്നുപോയതാണ്.
ബോട്ടുഗുഡ പ്രദേശത്തെ ഒരു മത സ്ഥാപനത്തിന്റെ മതിലിലാണ് ഇന്നു കാലത്ത് ഉടലറ്റ തല കണ്ടത്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പോലീസ് നായയെത്തി, കൊലയാളിക്ക് കനത്ത തിരച്ചില്‍ നടത്തുകയാണ്.
ട്രാക്ടര്‍ ഉടമയെയും സംശയിക്കുന്നതായി പോലീസ് പറയുന്നു. ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ കൊലപാതകമാണിത്. ജനീവരി 24 ന് രാത്രി നല്‍ഗൊണ്ട മുനിസിപ്പല്‍ അദ്ധ്യക്ഷ ബി. ലക്ഷ്മിയുടെ ഭര്‍ത്താവ് ബി. ശ്രീനിവാസ് ചിലരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
















