Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വിപണി കീഴടക്കുന്ന ഓര്‍ക്കിഡും ആന്തൂറിയവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:30 am IST
inAgriculture

മലയാളനാടിന് പുഷ്പങ്ങളോട് പ്രണയമാണ്. ഏത് തരം പൂക്കള്‍ കണ്ടാലും അതിന്റെ സൗന്ദര്യം നുകരാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ പുഷ്പങ്ങള്‍ക്ക്  വലിയ വിലയും ഇവിടെ ലഭിക്കുന്നു. സംസ്ഥാനത്ത് പൂക്കൃഷിചെയ്യുന്നവരുടെ എണ്ണം കുറവായതിനാല്‍ തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്യുകയാണ് ചെയ്യാറ്. കേരളത്തില്‍ ഉത്പാദിപ്പിച്ചാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ സ്ഥാനംപിടിക്കാന്‍ പര്യാപ്

തമായ പുഷ്പയിനങ്ങളാണ് ഓര്‍ക്കിഡും ആന്തൂറിയവും. ചെടിയിലായാലും, മുറിച്ചെടുത്ത ശേഷമായാലും ദിവസങ്ങളോളം കേടുകൂടാതിരിക്കാനുള്ള കഴിവാണ് ഈ പുഷ്പങ്ങളെ വ്യത്യസ്തമാക്കുന്നത്. വിവിധ ആകൃതിയിലും വലിപ്പത്തിലും വര്‍ണങ്ങളിലുമുള്ള ഇവ വൈവിധ്യത്താല്‍ വിപണിയെ ആകര്‍ഷിക്കുന്നവയാണ്. 

ഓര്‍ക്കിഡ്

നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണുന്ന ഓര്‍ക്കിഡുകള്‍ മിക്കവയും വൃക്ഷവാസികളാണ്. ഇവനടാന്‍ തെരഞ്ഞെടുക്കുന്ന ഭാഗത്ത് മികച്ച വായുസഞ്ചാരം ഉറപ്പുവരുത്തുകയും ഒപ്പം വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കുകയും ചെയ്യരുത്. ഓട്, ഇഷ്ടിക, ചകിരി, കരി, തടി ഓസ്മു, ഫൈബര്‍, ട്രീഫേണ്‍ ഫൈബര്‍ എന്നീ മാധ്യമങ്ങള്‍ ഓര്‍ക്കിഡ് നടാനായി ഉപയോഗിക്കാം. ചട്ടികള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവയില്‍ ധാരാളം സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. തടികൊണ്ടുണ്ടാക്കിയ ട്രേകളും, പെട്ടികളും, പ്ലാസ്റ്റിക് പാത്രങ്ങളും ഓര്‍ക്കിഡ് നടാനുപയോഗിക്കാം. ഇവ സൗകര്യപൂര്‍വം ടെറസില്‍ വയ്‌ക്കുകയോ, ചെറിയ വൃക്ഷങ്ങളില്‍ തൂക്കിയിടുകയോ ചെയ്യാം. ടെറസിലാണെങ്കിലും, തുറന്ന സ്ഥലത്താണെങ്കിലും മുകള്‍ഭാഗത്ത് തണല്‍വലകള്‍ വിരിക്കണം. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത് തടയാനായി പോളിത്തീന്‍ ഷീറ്റ് ഇട്ടുകൊടുക്കണം.  

ഓര്‍ക്കിഡുകള്‍ക്ക് വളരുന്ന മാധ്യമത്തില്‍ നിന്നും പോഷകാഹാരം ഒന്നും ലഭിക്കുന്നില്ല. ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡുകള്‍ക്ക് യോജിച്ചവയാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏതെങ്കിലും വള മിശ്രിതങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ കലക്കി ആഴ്ചയില്‍ ഒരുതവണ വീതം തളിച്ചു കൊടുക്കാം. സൂക്ഷ്മ മൂലകങ്ങളുടെ മിശ്രിതങ്ങളും മാസത്തിലൊരിക്കല്‍ നല്‍കാവുന്നതാണ്. കാലിവളം, കോഴി വളം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പി

ണ്ണാക്ക് എന്നീ ജൈവവളങ്ങള്‍ വെള്ളത്തില്‍ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഓര്‍ക്കിഡ് പരിപാലനത്തില്‍ ശ്രദ്ധിക്കേ മറ്റൊരു പ്രധാന കാര്യം ജലസേചനമാണ്. ചെടിയുടെ വലിപ്പം, അന്തരീക്ഷ വ്യതിയാനങ്ങള്‍, ഉപയോഗിച്ച മാധ്യമം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടു വേണം ചെടികള്‍ നനക്കേണ്ടത്. മിസ്റ്റ് അല്ലെങ്കില്‍ സ്‌പ്രേ രൂപത്തിലുള്ള ജലസേചനമാണ് അഭികാമ്യം. 

ആന്തൂറിയം

ഹൃദയാകൃതിയിലുള്ള നിറപ്പകിട്ടാര്‍ന്ന പൂപ്പാളിയും (സ്‌പേത്ത്) ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും (സ്പാഡിക്‌സ്) ചേര്‍ന്നതാണ് കട്ട് ഫ്‌ളവറായി നമ്മള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ആന്തൂറിയം പൂവ്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ആന്തൂറിയത്തിന്റെ ഉത്ഭവസ്ഥാനം. പവായ്, മൊറീഷ്യസ്, ശ്രീലങ്ക, ജപ്പാന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ആന്തൂറിയം ഇറക്കുമതിയില്‍ മുന്‍പന്തിയിലാണ്. അഞ്ഞൂറോളം സ്പീഷീസുകള്‍ ഉള്ള ഒരു ജനുസാണ് ആന്തൂറിയം. ‘അരേസിയ’ എന്ന സസ്യ കുടുംബത്തില്‍പ്പെടുന്ന ഈ ചെടികള്‍ നിലത്തു വളരുന്നവയാണ്.  അതിനാല്‍ ആന്തൂറിയത്തിനെ ‘സെമി ടെറസ്ട്രിയല്‍’ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം. 

ഏറെ വാണിജ്യ പ്രാധാന്യമുള്ള ആന്തൂറിയത്തിന് ലോക വിപണിയില്‍ 9ാം സ്ഥാനമാണു ള്ളത്. കൂടാതെ പ്ലോട്ട് പ്ലാന്റ് ആയും ഇലച്ചെടിയായും ആന്തൂറിയത്തിലെ പല ഇനങ്ങളും ഉപയോഗിക്കുന്നു. പുഷ്പാലങ്കാരങ്ങള്‍ക്കും, പൂജാഭജനത്തില്‍ വയ്‌ക്കാനും, 

പൂച്ചെണ്ടുകള്‍ നിര്‍മിക്കാനും ആന്തൂറിയം ഉപയോഗിക്കുന്നു. നിറഭംഗിയുള്ള, വൈവിധ്യമാര്‍ന്ന ഇലകളുള്ള സ്പീഷീസുകള്‍ ആന്തൂറിയത്തിലുണ്ട്. അന്തര്‍ഗൃഹ സസ്യങ്ങളായി ഉപയോഗിക്കാവുന്ന ഇവയിലെ ചില ഉദാഹരണങ്ങളാണ് ആന്തൂറിയം ഗ്രാന്‍ഡെ (എലിഫെന്റ് ഇയര്‍ ആന്തൂറിയം) ആന്തൂറിയം ക്രിസ്റ്റലിനും, ആന്തൂറിയം മാഗ്‌നി ഫിക്കം, ആന്തൂറിയം ക്ലാറി നെര്‍വിയം, ആന്തൂറിയം വാറോക്വിയാനം, ആന്തൂറിയം വീറ്റ്ച്ചി, ആന്തൂറിയം പെഡാറ്റോറേ ഡിയേറ്റം എന്നിവ.

വാണിജ്യാടിസ്ഥാനത്തില്‍ ആന്തൂറിയം കൃഷിചെയ്യുമ്പോള്‍ ശ്രദ്ധയോടെ ഇനങ്ങള്‍ തെരഞ്ഞെടുക്കണം. ധാരാളം ഇനങ്ങള്‍ കൃഷിചെയ്യാനൊരുങ്ങാതെ രണ്ടോ മൂന്നോ നല്ല ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. ഇന്ന് ലോകമെമ്പാടും പ്രി

യമേറുന്നത് ചുവപ്പും, വെള്ളയും, ഓറഞ്ചും നിറങ്ങളോടുകൂടിയ പൂപ്പാളികളുള്ള ഇനങ്ങള്‍ക്കാണ്. ഹൃദയാകാരത്തിലുള്ള, രണ്ട് തുല്യഭാഗങ്ങളാക്കാവുന്ന അടിഭാഗം, മേല്‍ക്കുമേല്‍ കിടക്കുന്ന ചിനപ്പുകള്‍, നീളമുള്ള വളവില്ലാത്ത പൂങ്കുലത്ത് എന്നിവ നല്ലയിനം ആന്തൂറിയത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തിരിയുടെ നീളം പൂപ്പാളിയുടേതിനേക്കാള്‍ കുറഞ്ഞിരിക്കുകയും, തിരി 30 ഡിഗ്രിയില്‍ കുറഞ്ഞ കോമില്‍ (ആംഗിള്‍) പൂപ്പാളിയോട് ചേര്‍ന്നിരിക്കുകയും വേണം. 

ആന്തൂറിയം ചെടികളുടെ ശരിയായ വളര്‍ച്ചക്കും ധാരാളം പൂക്കള്‍ ഉണ്ടാകുന്നതിനും കൃത്യമായ തണലും അന്തരീക്ഷ ഈര്‍പ്പവും നല്ല വായുസഞ്ചാരവും ആവശ്യമാണ്. വലിയ ചെടികള്‍ക്ക് വേനലില്‍ 70 80 ശതമാനം തണല്‍ നല്‍കണം. കൃത്രിമതണല്‍ വലകള്‍ ഉപയോഗിച്ച് തണലൊരുക്കാവുന്നതാണ്. എല്ലാ സ്ഥലത്തും ഒരുപോലെ തണല്‍ ലഭിക്കുന്നതിന് ഇത് സഹായകരമവും. തീരെ ചെറിയ ചെടികള്‍ക്ക് 90 ശതമാനം വരെ തണല്‍ ആകാം. മരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെയിലാണ് ആന്തൂറിയത്തിന് ഉത്തമം. കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ രാസവളങ്ങള്‍ ചെടികള്‍ക്ക് നല്‍കുന്നതാണ് അഭികാമ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.