Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാമകൃഷ്ണന്റെ ചോരയ്‌ക്ക് കണക്ക് പറയേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
inEditorial

കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിന്റെ തുടക്കത്തെക്കുറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വെളിപ്പെടുത്തല്‍ സത്യത്തെ എക്കാലവും മൂടിവെക്കാന്‍ പറ്റില്ലെന്നതിന്റെ തെളിവാണ്.  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടാണ് കണ്ണൂര്‍ ധര്‍മ്മടത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി. ജയരാജന്‍ പ്രസംഗിച്ചത്. ധര്‍മ്മടം മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയിലാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്നും, ഇത് വരമ്പത്ത് നല്‍കിയ കൂലിയായിരുന്നുവെന്നും പി. ജയരാജന്‍ വെളിപ്പെടുത്തി. 

1969 ഏപ്രില്‍ 28ന് നടന്ന ക്രൂരമായ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റെത്. പാവപ്പെട്ട തുന്നല്‍ തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സിപിഎമ്മുകാര്‍ നിഷ്‌കരുണം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക സംഭവത്തെക്കുറിച്ച് അന്നത്തെ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം കൊലപാതകം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പി. ജയരാജന്‍ യോഗത്തില്‍ സംസാരിച്ചത്. കൊലപാതകം നേരില്‍ കണ്ട ചിലര്‍ സംഭവത്തെക്കുറിച്ച് ഈയിടെ വെളിപ്പെടുത്തിയത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.  സെഷന്‍സ് കോടതിയില്‍ നിന്ന്  സംശയത്തിന്റെ ആനുകൂല്യത്തിലാണ് ആറു പ്രതികളും രക്ഷപ്പെട്ടത്. അന്വേഷണവും കുറ്റപത്രം തയ്യാറാക്കലും നീതിയുക്തമാക്കുകയല്ല, മറിച്ച് പാര്‍ട്ടി ഗുണ്ടകളെ സംരക്ഷിക്കാനാണ് സിപിഎം സര്‍ക്കാര്‍ ശ്രമിക്കുക എന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷിച്ചു പോകേണ്ടതില്ല. കണ്ണൂര്‍ ജില്ലയിലെ സുപ്രധാനമായ കേസുകളില്‍ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ കുറ്റപത്രം തയ്യാറാക്കാനാണ് പാര്‍ട്ടിയും ഭരണകൂടവും പോലീസിനു നല്‍കുന്ന നിര്‍ദ്ദേശം. ഇത് അക്ഷരം പ്രതി അനുസരിച്ച് തങ്ങളുടെ പാര്‍ട്ടി കൂറ് വെളിപ്പെടുത്തിയതിന്റെ ചരിത്രവും കേരളം ചര്‍ച്ച ചെയ്തതാണ്. 

 യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും പ്രോസിക്യൂഷനെയും കേസന്വേഷണത്തെയും അട്ടിമറിച്ച് അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ് ജയരാജന്റെ പുതിയ വെളിപ്പെടുത്തല്‍. അത് സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയ രാഷ്‌ട്രീയത്തിന്റെ പ്രതിഫലനം എന്നതിനേക്കാള്‍ ഗൗരവമായ തലത്തില്‍  പരിഗണിക്കപ്പെടേണ്ടതുണ്ട്. കൊലപാതകത്തെക്കുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയ ജയരാജനില്‍ നിന്ന്  കൂടുതല്‍ തെളിവെടുക്കേണ്ടതുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി പ്രതിസ്ഥാനത്ത് നില്‍ക്കുകയും മുഖ്യമന്ത്രി തന്നെ കേസില്‍ പ്രതിയാണെന്ന വസ്തുതയും നിലവിലുള്ളപ്പോള്‍ സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുക വയ്യ. 

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ തുടക്കമാണ് കൊലപാതക പരമ്പരകള്‍. ധര്‍മ്മടത്ത് തുടക്കം കുറിച്ച കൊലപാതക പരമ്പര നിര്‍ബാധം സിപിഎം തുടരുകയാണ്. ആദ്യ കൊലപാതക കേസില്‍  ഒന്നാം പ്രതിയായ ആള്‍ തന്നെ ധര്‍മ്മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു. എന്നാലും നിരവധി കുടുംബങ്ങളെ അനാഥമാക്കിയ ഈ പാപത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിനാവില്ല. കാലം എത്ര കടന്നുപോയാലും പാപത്തിന്റെ ശമ്പളം ഒടുക്കേണ്ടിവരുമെന്ന സത്യം സിപിഎം തിരിച്ചറിയണം.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.