Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നടുവൊടിഞ്ഞ് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
in Cricket

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും നടുവൊടിഞ്ഞ് ടീം ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 187 റണ്‍സിന് ഓള്‍ ഔട്ടായി. മുന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ 54 റണ്‍സെടുത്ത വിരാട് കോഹ്‌ലി ടോപ്‌സ്‌കോറര്‍. ചേതേശ്വര്‍ പൂജാര (50), ഭുവനേശ്വര്‍ കുമാര്‍ (30) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. എക്‌സ്ട്രാസ് വഴി ലഭിച്ച 26 റണ്‍സാണ് ഇന്ത്യയുടെ നാലാമത്തെ വലിയ സ്‌കോര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 6 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് റണ്‍സെടുത്ത മര്‍ക്രാമിന്റെ വിക്കറ്റാണ് നഷ്ടമായത്. ഭുവനേശ്വറിന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടി. 4 റണ്‍സുമായി എല്‍ഗാറും റണ്ണൊന്നുമെടുക്കാതെ റബാദയും ്രകീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ മറന്ന് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. മൂന്ന് വിക്ക് പിഴുത റബാദയും രണ്ടെണ്ണം വീതം സ്വന്തമാക്കിയ ഫിലാന്‍ഡറും, മോര്‍ക്കലും, ഫെലുക്‌വോയും ചേര്‍ന്നാണ് ഇന്ത്യയെ 187-ല്‍ എറിഞ്ഞിട്ടത്. എന്‍ഗിഡി ഒരു വിക്കറ്റും നേടി.

നാലാം ഓവറിലെ ആദ്യ പന്തില്‍ ലോകേഷ് രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 7 പന്തുകള്‍ നേരിട്ട രാഹുല്‍ റണ്ണൊന്നുമെടുക്കാതെ ഫിലാന്‍ഡറുടെ പന്തില്‍ ഡി കോക്കിന് ക്യാച്ച് നല്‍കി മടങ്ങി. അടുത്ത ഊഴം മുരൡ വിജയിന്. 8 റണ്‍സെടുത്ത മുരളിയെ റബാദയുടെ പന്തില്‍ ഡി കോക്ക് പിടികൂടി. പിന്നീട് പൂജാരയും കോഹ്‌ലിയും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 97 റണ്‍സായപ്പോള്‍ അര്‍ദ്ധസെഞ്ചുറിയുമായി മുന്നേറുകയായിരുന്ന കോഹ്‌ലി പുറത്ത്. രണ്ട് തവണ ജീവന്‍ തിരിച്ചുകിട്ടിയ കോഹ്‌ലിയെ എന്‍ഗിഡിയുടെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടികൂടി.

തുടര്‍ന്നെത്തിയ രഹാനെക്കും ഏറെ ആയുസ്സുണ്ടായില്ല. 9 റണ്‍സെടുത്ത രഹാനെയെ മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ നാലിന് 113 എന്ന നിലയില്‍. സ്‌കോര്‍ 144-ല്‍ എത്തിയപ്പോള്‍ 179 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ പൂജാരയെ ഫെലുക്‌വോയുടെ പന്തില്‍ ഡി കോക്ക് പിടികൂടി. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ പൂജാര നേരിട്ട 53-ാം പന്തിലാണ് ആദ്യ റണ്‍സ് നേടിയത്. ഒരു റണ്‍ പോലും സ്‌കോര്‍ ചെയ്യാതെ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരങ്ങളില്‍ മൂന്നാമതെത്താനും പൂജാരക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡ് താരമായിരുന്ന ജിയോഫ് അലോട്ടും ഇംഗ്ലീഷ് ജെയിംസ് ആന്‍ഡേഴ്‌സണുമാണ് പൂജാരയ്‌ക്ക് മുന്നിലുള്ളത്. 1999ല്‍ ഓക്ക്—ലാന്‍ഡില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ 77 പന്ത് നേരിട്ട് ഒരു റണ്‍ സ്‌കോര്‍ ചെയ്തതിന്റെ റെക്കോഡാണ് അലോട്ടിന്റെ പേരിലുള്ളത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ 55 പന്തില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ അക്കൗണ്ട് തുറന്നത്.

പൂജാരയ്‌ക്കു പിന്നാലെ രണ്ട് റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലും റണ്ണൊന്നുമെടുക്കാതെ ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയതോടെ ഇന്ത്യ 7ന് 144 എന്ന നിലയിലായി. പിന്നീട് ഭുവനേശ്വര്‍കുമാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കണ്ടത്. 49 പന്തുകളില്‍ നിന്ന് 30 റണ്‍ നേടിയ ഭുവനേശ്വര്‍ പത്താമനായാണ് പുറത്തായത്. മുഹമ്മദ് ഷാമി (8), ഇഷാന്ത് ശര്‍മ്മ (0) എന്നിവരും പരാജയപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.