ദാവോസ്: ഇന്ത്യ വളര്‍ന്നുവരുന്ന പത്തു സാമ്പത്തിക ശക്തികളില്‍ ഒന്നാണെന്ന് ലോക എക്കണോമിക് ഫോറം റിപ്പോര്‍ട്ട്. ദാവോസില്‍ നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായുള്ളതാണ് വിലയിരുത്തല്‍. സാമ്പത്തിക രംഗത്ത് മുന്നറുന്ന രാജ്യമാണ് ഇന്ത്യ. നോര്‍വ്വെ, അയര്‍ലന്‍ഡ്, ലക്സംബെര്‍ഗ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഡെന്മാര്ക്ക് തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍.
അതേസമയം എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനത്തില്‍( ഇന്‍ക്ളൂസീവ് ഡവലപ്മെന്റ്) ഇന്ത്യയുടെ സ്ഥാനം 62ാമതാണ്. ചൈനക്ക് 26ാം സ്ഥാനവും പാക്കിസ്ഥാന് 47ാം സ്ഥാനവുമുണ്ട്. 103 രാജ്യങ്ങളുടെ പട്ടികയാണ് റിപ്പോര്‍ട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: