തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുമെന്ന് സഹോദരന് ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ താന്‍ സമരം അവസാനിപ്പിക്കില്ലെന്നും നീതി ലഭിക്കും വരെ സമരം ചെയ്യുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. ആരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍നിന്നു സ്റ്റേ നേടിയാതിനാല് അവര്‍ക്കെതിരേ നടപടിക്കു സാധിക്കില്ല. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കൃത്യമായി ചെയ്തു. ഇനി കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കക്ഷി ചേരുകയോ സഹായിക്കുകയോ ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ശ്രീജിത്ത് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: