ഇടുക്കി: മകരവിളക്കിന്റെ ഭാഗമായി പുല്ലുമേട്ടില്‍ വനംവകുപ്പ് ഒരുക്കിയ ഭക്ഷണശാലയില്‍നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നു.
പ്ലാസ്റ്റിക് പ്ലേറ്റുകളും ഭക്ഷണമാലിന്യങ്ങളുമാണ് ഭക്ഷണശാലയുടെ സമീപത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം ഇവ ശേഖരിക്കാന്‍ സൗകര്യമൊരുക്കിയിട്ടില്ല.
സൗജന്യ അന്നദാനത്തിന് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും മുന്‍വര്‍ഷം മാലിന്യം തള്ളിയെന്ന് ആരോപിച്ച് വനംവകുപ്പ് ഇത് തടഞ്ഞിരുന്നു. പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സംരക്ഷണം ഒരുക്കേണ്ട വകുപ്പാണ് ജോലി ചെയ്യാതെ കൊള്ളലാഭം തേടി ഭക്ഷണശാല നടത്തുന്നത്.
മൂന്ന് ചപ്പാത്തിയും കറിയും 50 രൂപ, സാമ്പാറും തോരനും അടങ്ങുന്ന ഊണിന് 50 രൂപ, ചെറുകടികള്‍ 10 രൂപ എന്നിങ്ങനെയാണ് വാങ്ങുന്നത്. തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുകയാണ് വനംവകുപ്പെന്ന് വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍ പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: