ന്യൂദൽഹി: ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറൂദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തത്.
പാക്കിസ്ഥാന്‍ പ്രസിഡന്റ് മംമനൂണ്‍ ഹുസൈനിന്റെയും പാക് പതാകയുടെയും ചിത്രങ്ങളും അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും വേരിഫൈഡ് അക്കൗണ്ടിനെ പ്രതിനിധീകരിക്കുന്ന നീല ടിക്ക് ചിഹ്നം നീക്കം ചെയ്യുകയും ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ തിരിച്ചിപിടിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: