Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

ഗജേന്ദ്ര സിങ് ഷെഖാവത്ത് by ഗജേന്ദ്ര സിങ് ഷെഖാവത്ത്
Jun 15, 2026, 08:03 am IST
in Article

സാമ്പത്തിക വളര്‍ച്ച, ദേശ സുരക്ഷ, ആധുനിക ശാസ്ത്രം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഭാരതം. വികസിത രാഷ്‌ട്രം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള പ്രയാണത്തില്‍ ഭൗതികവും സാങ്കേതികവുമായ പുരോഗതിയ്‌ക്കുപരിയായ ഘടകങ്ങളും നിര്‍ണ്ണായകമാണ്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളിലും ചരിത്രപരമായ പൈതൃകത്തിലും അടിയുറച്ച സമീപനം യഥാര്‍ത്ഥ ദേശീയ പുരോഗതിക്ക് അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളില്‍ ഒന്നാണ് ഭാരതം. സുദീര്‍ഘമായ ചരിത്രത്തിലുടനീളം, രാഷ്‌ട്രത്തിന്റെ ശക്തിയെയും സ്വത്വത്തെയും വെല്ലുവിളിച്ച ഒട്ടേറെ അധിനിവേശങ്ങളും ആക്രമണങ്ങളും വൈദേശികാധിപത്യവും നാം നേരിട്ടു. ഭരണാധികാരികളും സര്‍ക്കാരുകളും മാറിമാറി വന്നെങ്കിലും, ഭാരതത്തിന്റെ ആത്മാവായ ധാര്‍മ്മികത പോറലേല്‍ക്കാതെ നിലനിന്നു. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് തടസ്സരഹിതമായി കൈമാറ്റം ചെയ്യപ്പെട്ടു. ദുഷ്‌കരമായ ആ കാലഘട്ടങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍, പൗരാണിക ഗ്രന്ഥങ്ങള്‍, പുസ്തകശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടപ്പോഴും, രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക സ്വത്വം അജയ്യമായി തുടര്‍ന്നു. അവിടെ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ്.

സ്വന്തം പൈതൃകത്തോട് അപകര്‍ഷതാബോധം വളര്‍ത്തുന്നതിനും, ചരിത്രപരവും സാംസ്‌കാരികവുമായ വേരുകളില്‍ നിന്ന് നമ്മെ മനഃപൂര്‍വ്വം വിച്ഛേദിക്കുന്നതിനുമായി ബോധപൂര്‍വ്വം രൂപകല്‍പ്പന ചെയ്ത വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അത്.

സാംസ്‌കാരിക പുനരുജ്ജീവനത്തിന്റെ കാഹളം

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലെ ഒരു വഴിത്തിരിവായാണ് 2014 കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തില്‍, ഭാരതം കൊളോണിയല്‍ സ്വാധീനങ്ങളില്‍ നിന്ന് അകന്നു. ഒരു വലിയ സാംസ്‌കാരിക പുനരുജ്ജീവനത്തിന് തുടക്കമായി. ആത്മവിശ്വാസമുള്ള ഭാരതം ഇന്ന് അതിന്റെ മഹത്തായ ഭൂതകാലത്തെ സ്മരിക്കുക മാത്രമല്ല, നമ്മുടെ മുഖ്യധാരാ സാമൂഹിക ജീവിതത്തിന്റെ ഘടനയിലേക്ക് അതിന്റെ മഹത്വം, ഗാംഭീര്യം, ആത്മീയ മൂല്യങ്ങള്‍ എന്നിവ സജീവമായി പുനഃസ്ഥാപിക്കുകയുമാണ്. നമ്മുടെ കാലാതീതമായ ഉത്സവങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍, വസ്ത്രധാരണം, കലകള്‍, സംഗീതം, കരകൗശല വൈദഗ്‌ദ്ധ്യം എന്നിവ ഇന്ന് ഇനി ഭൂതകാലചരിത്രത്തിന്റെ കാലഹരണപ്പെട്ട അവശേഷിപ്പുകളായി വീക്ഷിക്കപ്പെടുന്നില്ല. പകരം, ലോകമെമ്പാടുമുള്ള ആളുകളുടെ ആരാധനയും ആദരവും ആകര്‍ഷിക്കുന്ന രാഷ്‌ട്രസ്വത്വത്തിന്റെ ഊര്‍ജ്ജസ്വലവും ചലനാത്മകവുമായ സ്തംഭങ്ങളാണ്.

ഭാരതത്തിന്റെ സാംസ്‌കാരിക മൃദുശക്തി

കഴിഞ്ഞ 12 വര്‍ഷത്തിനിടെ, ഭാരതീയ പൈതൃകത്തിന്റെ ആഗോള സ്വീകാര്യതയും മതിപ്പും അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തി. എല്ലാ വര്‍ഷവും ജൂണ്‍ 21 നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനത്തിന് ലഭിച്ച സാര്‍വത്രികമായ സ്വീകാര്യത ഒരു ഉദാഹരണം. യോഗ കേവലമൊരു ശാരീരിക അഭ്യാസമല്ല; മറിച്ച് മാനവ ക്ഷേമത്തിനായി ലോകം സര്‍വ്വാത്മനാ സ്വീകരിച്ച പൗരാണിക ദര്‍ശനമാണ്.

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ നമ്മുടെ പൈതൃകത്തോടുള്ള പ്രതിബദ്ധത പ്രകടമാണ്. കഴിഞ്ഞ ദശകങ്ങളിലെ സ്ഥാപനപരമായ നിസ്സംഗതയില്‍ നിന്നുള്ള പ്രകടമായമാറ്റം ഇത് പ്രതിഫലിപ്പിക്കുന്നു.

2013 ന് മുമ്പ്: പതിറ്റാണ്ടുകള്‍ക്കിടെ മോഷ്ടിക്കപ്പെട്ട നിരവധി പുരാവസ്തുക്കളില്‍ 13 എണ്ണം മാത്രമാണ് ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

കഴിഞ്ഞ 12 വര്‍ഷങ്ങള്‍: വിദേശ മണ്ണില്‍ നിന്ന് 640-ലധികം പൈതൃക പുരാവസ്തുക്കള്‍ വിജയകരമായി വീണ്ടെടുത്തു. സംസ്‌കാരത്തെ സംരക്ഷിക്കുക എന്നത് കേവലം വാചാടോപമോ അധര വ്യായാമമോ അല്ലെന്ന് ഈ അഭൂതപൂര്‍വമായ പരിവര്‍ത്തനം തെളിയിക്കുന്നു; നമ്മുടെ നാഗരികതയുടെ ഭൗതികവും ആത്മീയവുമായ ചിഹ്നങ്ങള്‍ വീണ്ടെടുക്കാന്‍ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. കല, കരകൗശല വൈദഗ്‌ദ്ധ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ മുന്‍ തലമുറകളുടെ സര്‍ഗ്ഗാത്മകത, ജ്ഞാനം, നേട്ടങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ഈ പുരാവസ്തുക്കള്‍ ഭൂതകാലവുമായുള്ള ബന്ധത്തിലെ വിലപ്പെട്ട കണ്ണികളാണ്.

കൂടാതെ, ദുര്‍ഗാ പൂജയെയും ദീപാവലിയെയും മനുഷ്യരാശിയുടെ അദൃശ്യ സാംസ്‌കാരിക പൈതൃകമായി യുനെസ്‌കോ അംഗീകരിച്ചത് നമ്മുടെ പാരമ്പര്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കാലാതീതവും ശാശ്വതവുമായ മൂല്യങ്ങളെ സാധൂകരിക്കുന്നു – അസത്യത്തിന്മേല്‍ സത്യത്തിന്റെയും ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും ശാശ്വത വിജയം അംഗീകരിക്കപ്പെടുന്നു. 44 അംഗീകൃത ലോക പൈതൃക സ്ഥലങ്ങളുള്ള ഭാരതമിപ്പോള്‍, ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ആറാം സ്ഥാനത്തും ഏഷ്യയില്‍ രണ്ടാം സ്ഥാനത്തുമാണ്. മൂര്‍ത്തമായ നമ്മുടെ ചരിത്ര പൈതൃകത്തിന്റെ അഭിമാനകരമായ നേര്‍സാക്ഷ്യമാണിത്.

വിജ്ഞാനത്തിന്റെ വീണ്ടെടുക്കല്‍

ഭാരതത്തിന്റെ ബൗദ്ധികവും ആത്മീയവുമായ പാരമ്പര്യങ്ങളെ വിലമതിക്കാത്ത വിദേശ ശക്തികള്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ കത്തിച്ചും, ഗുരുകുലങ്ങള്‍ തകര്‍ത്തും, കൈയെഴുത്തുപ്രതികള്‍ നശിപ്പിച്ചും നമ്മുടെ വിജ്ഞാന ശേഖരത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഈ കാലഘട്ടത്തില്‍, ചില പണ്ഡിതന്മാരും ഋഷിമാരും കുടുംബങ്ങളും വിദൂര ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും അമൂല്യമായ ഗ്രന്ഥങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. എന്നിരുന്നാലും ഈ കൃതികളില്‍ പലതും പൊതു അവബോധത്തില്‍ നിന്ന് ക്രമേണ മാഞ്ഞു പോയി. സ്വാതന്ത്ര്യാനന്തരം അധികാരമേറ്റ ഭരണകൂടങ്ങള്‍ ഈ ഗ്രന്ഥങ്ങള്‍ സമാഹരിക്കാനും നമ്മുടെ പൗരാണിക ജ്ഞാനം വീണ്ടെടുക്കാനുമുള്ള ഒരു ശ്രമവും ദേശീയാടിസ്ഥാനത്തില്‍ നടത്തിയില്ല. ഈ ചരിത്രപരമായ അവഗണന പരിഹരിക്കുന്നതിനായി, ‘ജ്ഞാന ഭാരതം’ ദേശീയ കൈയെഴുത്തുപ്രതി സര്‍വേ എന്ന രാജ്യവ്യാപക സംരംഭം ആരംഭിച്ചിരിക്കുന്നു. ഇതുവരെ ശേഖരിച്ച 1 കോടിയിലധികം കൈയെഴുത്തുപ്രതികള്‍ വിജയകരമായി പട്ടികപ്പെടുത്തുകയുണ്ടായി. പഴയ ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ ഉദ്യമം; പരമ്പരാഗത ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മിതബുദ്ധി , ഡിജിറ്റല്‍ സംരക്ഷണ രീതികള്‍ തുടങ്ങിയ നൂതന ഉപാധികള്‍ മുഖേന, ഈ ബൗദ്ധിക പൈതൃകം എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടുന്നു. ആത്മീയത, ശാസ്ത്രം, കല, കരകൗശല വൈദഗ്‌ദ്ധ്യം തുടങ്ങിയ മേഖലകളിലെ ഭാരതത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെക്കുറിച്ച് ഭാവി തലമുറകള്‍ക്ക് മനസ്സിലാക്കാന്‍ ഈ വലിയ ശേഖരം സഹായിക്കും. കൂടാതെ അവരുടെ സാംസ്‌കാരിക വേരുകളിലും പൈതൃകത്തിലും ശക്തമായ അഭിമാനബോധം വളര്‍ത്താനും പ്രചോദിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

ആത്മീയകേന്ദ്രങ്ങളുടെ പുനരുജ്ജീവനം

മഹത്തായ ക്ഷേത്രങ്ങള്‍, കോട്ടകള്‍, പരമ്പരാഗത മേളകള്‍ എന്നിവ നമ്മുടെ സുദീര്‍ഘമായ നാഗരിക ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഭൗതിക ചിഹ്നങ്ങളായി കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വര്‍ഷങ്ങളില്‍, ഈ സാംസ്‌കാരിക കേന്ദ്രങ്ങള്‍ വലിയതോതില്‍ അവഗണിക്കപ്പെട്ടു, തിരഞ്ഞെടുക്കപ്പെട്ട ഏതാനും സ്മാരകങ്ങള്‍ക്ക് മാത്രമേ ശ്രദ്ധയും അന്താരാഷ്‌ട്ര അംഗീകാരവും ലഭിച്ചുള്ളൂ. ചരിത്രത്തിലുടനീളം ഭാരതത്തിലെ വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ക്ഷേത്രങ്ങള്‍, പ്രധാന പങ്ക് വഹിച്ചു പോന്നു. സമീപ വര്‍ഷങ്ങളില്‍,കഴിഞ്ഞ 12 വര്‍ഷമായി, ഈ അവഗണനയുടെ സംസ്‌കാരത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും തൂത്തെറിഞ്ഞു. കാശി വിശ്വനാഥ് ധാം, മഹാകാല്‍ ലോക് ഇടനാഴി, കേദാര്‍നാഥ്, സോമനാഥ് തുടങ്ങിയ പുണ്യകേന്ദ്രങ്ങളുടെ ഐതിഹാസിക പരിവര്‍ത്തനങ്ങളിലൂടെ, നമ്മുടെ ആത്മീയ ഭൂമികയുടെ സമഗ്രമായ നവീകരണം നാം നടപ്പിലാക്കി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനവും ഉറപ്പാക്കുന്നതിലൂടെ, ‘വിരാസത് ഭി, വികാസ് ഭി’ (വികസനത്തോടൊപ്പം പൈതൃകവും) എന്ന ദര്‍ശനത്തെ നാം വിജയകരമായി സാക്ഷാത്ക്കരിച്ചു. ഈ പുനരുജ്ജീവനം ആത്മീയ വിനോദസഞ്ചാരത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമായി, പ്രാദേശിക സമ്പദ്വ്യവസ്ഥകളെ പ്രത്യക്ഷത്തില്‍ ശാക്തീകരിക്കുകയും ഈ പുണ്യനഗരങ്ങളെ ഊര്‍ജ്ജസ്വലമായ സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു.

പരസ്പരപൂരകമായ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ ഒരേസമയം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഭാരതം. ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കുന്നതോടൊപ്പം പൗരാണികമായ വേരുകളില്‍ അടിയുറച്ചു നില്‍ക്കുന്നു. സാംസ്‌കാരിക അപകോളനീകരണത്തിന്റെ ഒരു പുതിയ അധ്യായം രചിക്കുകയും സാംസ്‌കാരിക സ്വത്വം വീണ്ടെടുക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളുടെ അസ്തിത്വ പോരാട്ടത്തിനുശേഷം, ആഗോള വേദിയില്‍ ഭാരതം അതിന്റെ കാലാതീതമായ ആത്മീയ,സാംസ്‌കാരിക സ്വത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു. പുരാതന പാരമ്പര്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് നൂതനമായ സാങ്കേതികവിദ്യയും വികസനവും സ്വീകരിക്കാന്‍ കഴിയുമെന്ന് ഭാരതം ലോകത്തിന് കാണിച്ചുകൊടുക്കുന്നു. അമൃത് കാല്‍ എന്ന് വിളിക്കപ്പെടുന്ന അവസരങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും ഈ കാലഘട്ടത്തില്‍, ഭാരതത്തിന്റെ ആശയങ്ങള്‍, ദര്‍ശനങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവ ആഗോള സമൂഹത്തിന് ഭാവാത്മകവും സമഗ്രവുമായ ദിശാബോധം പകര്‍ന്ന് നല്‍കാന്‍ സജ്ജമാണ്

 

Tags: Narendra ModiVikasit BharatIndia's cultureRevival of spiritual centers
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.