Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 15, 2026, 08:15 am IST
inEditorial

ശബരിമല സ്വര്‍ണക്കൊള്ള ക്കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച നടപടി യുഡിഎഫ് സര്‍ക്കാരിന്റെ കാപട്യവും വഞ്ചനയും യാതൊരു മറയുമില്ലാത്ത വിധം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളൂ. ഇതിന്റെ കൂട്ടത്തിലാണ് പ്രതികള്‍ക്കുവേണ്ടി വാദിച്ചിരുന്ന ഇടതുപക്ഷക്കാരനായ അഡ്വ. കെ.ബി. പ്രദീപിനെ ഹൈക്കോടതിയിലെ സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി സതീശന്‍ സര്‍ക്കാര്‍ നിയമിച്ചത്. സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയുള്ള നിയമനം സര്‍ക്കാരിന്റെ അറിവോടെയായിരുന്നു എന്നു വ്യക്തം. പ്രദീപുള്‍പ്പടെ സര്‍ക്കാര്‍ മൂന്ന് പ്രത്യേക സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ചുകൊണ്ട് ദേവസ്വം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും പുറത്തിറങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ ഉരുണ്ടു കളിക്കുകയാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ചെയ്തത്.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ത്ത് സ്വന്തം പാര്‍ട്ടിക്കാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും പറഞ്ഞിരുന്ന തൊടുന്യായങ്ങള്‍ തന്നെയാണ് പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി കോടതിയില്‍ ഹാജരായ കെ.ബി.പ്രദീപും പറഞ്ഞിരുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിക്കില്ല, ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശുന്നതെന്നാണ് ഈ അഭിഭാഷകന്‍ വാദിച്ചുകൊണ്ടിരുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തപ്പോള്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചതും ഇതേ അഭിഭാഷകന്‍ തന്നെയായിരുന്നു. സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷിക്കാന്‍ ബാധ്യസ്ഥമായ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനായി ഇങ്ങനെയൊരാളെ നിയമിച്ചത് എന്തിനാണെന്ന് പകല്‍പോലെ വ്യക്തമാണല്ലോ. ഇതിനു പിന്നില്‍ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുണ്ട്.

പിണറായി സര്‍ക്കാരിനെതിരെ ജനവികാരം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ്. പിണറായി സര്‍ക്കാര്‍ ദേവസ്വം മന്ത്രിമാരായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായും നിയോഗിച്ചവരാണ് അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നതെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിച്ചു. അയ്യപ്പ സംഗമം നടത്തിയും മറ്റും ശബരിമല വിശ്വാസികളെയും ജനങ്ങളെയും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. സര്‍ക്കാരിന്റെ കാപട്യമാണ് ഇതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ജനരോഷം വര്‍ദ്ധിക്കുകയായിരുന്നു. ഇത് മുതലെടുത്താണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സ്വര്‍ണ്ണക്കൊള്ളയുടെ കാര്യത്തില്‍ നിയമസഭയ്‌ക്കകത്തും പുറത്തും സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസും ഘടകകക്ഷികളും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. അവരാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളക്കാര്‍ക്ക് ഒപ്പമാണെന്ന് തെളിയിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തു കളിക്കുകയാണെന്ന് ബിജെപി അന്നേ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുകാര്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്ന കാലത്തും ശബരിമലയില്‍ കളവു നടന്നിട്ടുണ്ട്. മാത്രമല്ല, സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധവും വെളിപ്പെട്ടു. ഇയാള്‍ ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവായ സോണിയയെ കാണുന്നതിന്റെ ചിത്രവും പുറത്തുവരികയുണ്ടായി. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിന് ഇടനില നിന്നത്. ഈ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുമെന്ന് ബിജെപി പറഞ്ഞത്. അതിപ്പോള്‍ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

പ്രതിഷേധം ശക്തമായതോടെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകസ്ഥാനത്തുനിന്ന് കെ.ബി. പ്രദീപിനെ നീക്കിയെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് സതീശന്‍ സര്‍ക്കാര്‍ പിന്മാറുമെന്ന് കരുതാനാവില്ല. സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ ഏതുവിധേനയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ അവര്‍ പല വിവരങ്ങളും വിളിച്ചു പറയുമെന്ന് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് നന്നായി അറിയാം.

ആരോപണ വിധേയനായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അതിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. തല്‍ക്കാലം വിവാദത്തില്‍ നിന്ന് തലയൂരിയിട്ടുണ്ടെങ്കിലും സ്വര്‍ണ്ണക്കൊള്ള കേസുകളിലെ പ്രതികളെ ഇക്കൂട്ടര്‍ രക്ഷിക്കും. ഇനിയെങ്കിലും ജനങ്ങള്‍ ഇവരുടെ വഞ്ചന തിരിച്ചറിയണം. ഹിന്ദുക്കളെ ദ്രോഹിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

Tags: ശബരിമല സ്വര്‍ണക്കൊള്ളChennai Smart CreationsKerala UDF GovernmentAdv.KB. PradeepDevaswom Minister K. Muraleedharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.