Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 07:53 am IST
inKerala
സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

തൃശൂര്‍: അധികാരത്തിനു വേണ്ടിയുള്ളതോ ആര്‍ക്കെങ്കിലും എതിരായുള്ളതോ അല്ല ആര്‍എസ്എസ് പ്രവര്‍ത്തനമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത് ഭാരതത്തിന്റെയും അതുവഴി ലോകത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി മാത്രമാണ്. മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരില്‍ ആരെയും സംഘം അന്യരായി കാണുന്നില്ല. സംഘ ശതാബ്ദിയോടനുബന്ധിച്ച് തൃശൂര്‍ ഹയാത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ സംഘ യാത്രയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒന്നാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയാണ്. ആ നിലക്ക് നമ്മളെല്ലാവരും ഹിന്ദുക്കളാണ്. ഏത് മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും ഹിന്ദുക്കളാണ്. വൈവിധ്യങ്ങള്‍ മനുഷ്യ സഹജമാണ്. അതിനിടയില്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം ധര്‍മ്മമാണ്. ഹിന്ദു ധര്‍മ്മമെന്നത് ലോക നന്മയ്‌ക്കുതകുന്ന മാനുഷിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ഈ മൂല്യങ്ങളാണ് ഭാരതത്തിന്റെ ശക്തിയും ഐക്യവും.

സത്യം, കരുണ, ശുചിത്വം, തപസ് എന്നിവയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. ആരാധനാ സമ്പ്രദായവുമായി അതിന് ബന്ധമില്ല. സമൂഹത്തില്‍ ഇത്തരം മൂല്യബോധമുള്ള വ്യക്തികള്‍ ഉണ്ടാകുമ്പോഴാണ് ഗുണപരമായ പരിവര്‍ത്തനം ഉണ്ടാകുന്നത്. ഓരോ ഗ്രാമങ്ങളിലും ഇത്തരം വ്യക്തികളെ സൃഷ്ടിക്കാനാണ് സംഘപ്രവര്‍ത്തനം. സംഘത്തിന്റെ ഏക പ്രവര്‍ത്തനം ശാഖകള്‍ നടത്തുക എന്നതാണ്. അതുവഴി സൃഷ്ടിക്കപ്പെടുന്ന വ്യക്തികള്‍ സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നു. ഓരോ രംഗത്തും പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും സംശുദ്ധമായുമാണ് നടക്കുന്നത്. സംഘം അവയെ നിയന്ത്രിക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സേവകനാണ്. പക്ഷേ പ്രധാനമന്ത്രി എന്ന നിലയില്‍ ഭരണഘടനയനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുന്നു. സംഘം അതില്‍ ഇടപെടുന്നില്ല. സേവാഭാരതി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സ്വതന്ത്രമായി നടക്കുന്നു. സംഘത്തില്‍ നിന്നു ലഭിച്ച ആശയപരമായ സ്വാധീനമല്ലാതെ മറ്റൊരു നിയന്ത്രണവും ആരുടെ മേലും ചെലുത്തുന്നില്ല. സംഘത്തെ മനസിലാക്കാന്‍ മാറിനിന്ന് വിമര്‍ശിക്കുന്നതുകൊണ്ട് കഴിയില്ല. ഉള്ളില്‍ വന്ന് മനസിലാക്കാവുന്നതാണ്. ഒരു തരത്തിലുള്ള തടസവുമില്ല. സംശുദ്ധമായ ജീവിതം, സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം എന്നിവ പുലര്‍ത്തുന്ന എല്ലാവരും സ്വയം സേവകരാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. സംഘപ്രവര്‍ത്തനം, സ്വയം സേവകരുടെ ജീവിതം എന്നിവ വഴി വേണം സംഘത്തെ മനസിലാക്കാനെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, വിഭാഗ് സഹകാര്യവാഹ് കെ. രാജേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി തുടങ്ങിയവര്‍ സദസിലുണ്ടായിരുന്നു.

Tags: RSS@100#HinduDharmaRakshaRSS Sarsanghchalak Dr. Mohan Bhagwatall indians are hindus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.