Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 10:35 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കമാകും. പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്വയം സ്ഥിതിവിവരക്കണക്ക് നല്‍കുന്ന സെല്‍ഫ് എന്യൂമറേഷനാണ് നാളെ തുടങ്ങുക. നാളെ മുതല്‍ 30 വരെ പ്രത്യേക സൈറ്റിലൂടെ വിവരങ്ങള്‍ കൈമാറാം. 2026 ജൂലൈയിലും, 2027 ഫെബ്രുവരിയിലുമായി രണ്ട് ഘട്ടങ്ങളിലായാണ് വീടുകളില്‍ നേരിട്ടെത്തി സെന്‍സസ് നടത്തുക.

ഡിജിറ്റല്‍ സംവിധാനത്തിലുള്ള വിവരശേഖരണം, ജാതി അടിസ്ഥാന ജനസംഖ്യ കണക്കെടുപ്പ്, സ്ഥാവര വിവരശേഖരണം, സ്വയം പ്രഖ്യാപിത വിവര കൈമാറ്റം തുടങ്ങി പുതുമകള്‍ ഏറെയുള്ള സവിശേഷതകളോടെയാണ് സെന്‍സസ് നടക്കുന്നത്. ഭാരതത്തിലെ 16-ാമത് സെന്‍സസാണിത്. 2021 ല്‍ നടക്കേണ്ട സെന്‍സസ് മഹാമാരിയും തെരഞ്ഞെടുപ്പും മൂലം നീണ്ടുപോയി. വീടുകളുടെ വിവരശേഖരണമാണ് ആദ്യഘട്ടം.

ജൂലൈ ഒന്ന് മുതല്‍ 30 വരെയാണ് എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി ഹൗസ് ലിസ്റ്റിങ് വിവര ശേഖരണം നടത്തുക. 60,000 എന്യൂമറേറ്റര്‍മാര്‍, 10,000 സൂപ്പര്‍വൈസര്‍മാര്‍, ഐടി വിദഗ്ധര്‍, ഡാറ്റാ ഓപ്പറേറ്റര്‍ അടക്കമുള്ള വലിയൊരു വിഭാഗം മനുഷ്യ പ്രയത്‌നമാണ് ജനസംഖ്യ വിവരശേഖരണത്തില്‍ സജീവമാകുന്നത്. ഇതിനായുള്ള പരിശീലന- നിര്‍ദേശ ക്ലാസുകള്‍ സംസ്ഥാനത്ത് നടന്നുവരികയാണ്.

1931ന് ശേഷം ആദ്യമായാണ് രാജ്യത്ത് സാമൂഹിക-സാമ്പത്തിക- ജാതി നിലവാരത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. 1968ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജാതി- പിന്നോക്കാവസ്ഥ കണക്കെടുപ്പ് നടന്നിരുന്നു. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാടിസ്ഥാന കനേഷുമാരി കണക്കെടുപ്പ് നടക്കുക. രാജ്യത്ത് 16 ഭാഷകളിലായാണ് സെന്‍സസ് നടത്തുന്നത്. 13,000 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സെന്‍സസ് വിവര ശേഖരണത്തിനായി പ്രത്യേക ആപ്പ്, സൈറ്റ്, ഡാറ്റാ സംവിധാനം എന്നിവയടക്കം പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. 2011 ഏപ്രിലിലാണ് രാജ്യത്ത് ജനസംഖ്യ അടിസ്ഥാന കനേഷുമാരി നടന്നത്.

Tags: keralamonlinecensus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Vicharam

അറിവിന്റെ തിരുവുടല്‍

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.