Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 09:25 am IST
inKerala, India

കൊൽക്കത്ത: കേരളത്തിൽ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം ബംഗാൾ സന്ദർശിക്കാൻ പോയ മലയാളി​ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല, എന്നാൽ കൊല്ലപ്പെട്ടത് മലയാളി തന്നെയാണ് എന്നാണ് പോലീസ് റിപ്പോർട്ട് നൽകുന്ന സൂചന. ജൂൺ 9 ന് പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ ആണ് സംഭവം നടന്നത്. കള്ളനെന്ന് സംശയിച്ചാണ് ആക്രമണമുണ്ടായത് എന്നാണ് പറയപ്പെടുന്നത്, മരിച്ചയാൾക്ക് ഏകദേശം മുപ്പത് വയസ് പ്രായമുണ്ട്.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനമെന്നും ഭാഷ അ‌റിയാത്തതിനാൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആക്രമിക്കപ്പെട്ടയാൾക്ക് കഴിഞ്ഞില്ലയെന്നും ​റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഏഴ് പേർ അ‌റസ്റ്റിലായിട്ടുണ്ട്.മരിച്ചത് മലയാളിയാണ് എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇയാളുടെ ഡീറ്റെയിൽസ് ലഭ്യമായിട്ടില്ല. കേരളത്തിൽ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം കുൽത്താലി സന്ദർശിക്കാൻ എത്തിയ ആൾ ആണ് കൊല്ലപ്പെട്ടത് എന്നാണ് ബരുയിപൂർ സബ് ഡിവിഷനിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് എന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നു.

എന്നാൽ, കേരളത്തിൽ നിന്നും ജോലിക്കായി കുൽത്താലിയിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ എന്നാണ് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം കുൽത്താലിയിൽ എത്തി, ചൊവ്വാഴ്ച രാവിലെ ഗ്രാമത്തിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു മാർക്കറ്റിൽ പോയപ്പോൾ ഇദ്ദേഹത്തിന് വഴിതെറ്റി.

തുടർന്ന് പരിചയമില്ലാത്ത ഒരാൾ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതി. “ഗ്രാമവാസികൾ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് ആക്രമിച്ചു. ഭാഷാ തടസ്സം കാരണം അയാൾക്ക് തന്റെ വ്യക്തിത്വം വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഒരു വിഭാഗം നാട്ടുകാർ പറഞ്ഞു,” എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

തുടർന്ന് പരിചയമില്ലാത്ത ഒരാൾ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതി. ഗ്രാമവാസികൾ അയാളെ ചോദ്യം ചെയ്തു. ഒരു വിഭാഗം നാട്ടുകാർ തിരിച്ചറിയൽ കാർഡ് കാണിക്കാൻ അ‌യാളോട് ആവശ്യപ്പെട്ടു. എന്നാൽ ബംഗാളി അ‌റിയാത്തതിനാൽ തന്റെ ഭാഗം വിശദീകരിക്കാൻ അ‌യാൾക്ക് കഴിഞ്ഞില്ല.

ഇയാൾ മോഷ്ടാവാണെന്ന് ഭയന്ന് നാട്ടുകാർ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചു. അ‌തിനിടെ അയാൾ ഒരു ഗർഭിണിയായ സ്ത്രീയെ ഉപദ്രവിച്ചതായി ചില ഗ്രാമവാസികൾ ആരോപിച്ചു, ഇത് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഒരാൾ റോഡിൽ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കുൽത്താലി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരുക്കേറ്റയാളെ ജയ്നഗർ-കുൽത്താലി ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ ആശുപത്രിയിലെത്തുച്ചെങ്കിലും അ‌യാളുടെ ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം ഉറപ്പിച്ചതോടെ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എന്നാൽ ആൾക്കൂട്ട മർദ്ദനമേറ്റാണ് ഇയാൾ മരിച്ചത് എന്ന് ആ ഘട്ടത്തിൽ പോലീസ് അ‌റിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ട്. ജൂൺ 9 നാണ് സംഭവം നടന്നതെങ്കിലും, കുറ്റകൃത്യത്തിന്റെ ഡീറ്റെയിൽസ് ശനിയാഴ്ച സോഷ്യൽ മീഡിയ വഴിയാണ് പോലീസിന് അറിയുന്നത്.

ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോലീസ് കണ്ടു. സംശയത്തിന്റെ പേരിൽ നാട്ടുകാർ മർദിച്ച അതേ വ്യക്തി തന്നെയാണ് മരിച്ചതെന്ന് അ‌ങ്ങനെ പോലീസ് കണ്ടെത്തി എന്നാണ് റിപ്പോർട്ട്. തുടർന്ന് കുൽത്താലി പോലീസ് ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, അതിന്റെ അടിസ്ഥാനത്തിൽ എട്ട് പേരെ ആദ്യം കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത എട്ട് പേരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂർത്തിയാകാത്തവരും കസ്റ്റഡിയിലായിട്ടുണ്ട്, ഒരാളെ വിട്ടയച്ചു. എല്ലാവരെയും പിന്നീട് കോടതിയിൽ ഹാജരാക്കും. ഭാരതീയ ന്യായ സംഹിതയുടെ 103 (കൊലപാതകം) വകുപ്പ് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നാട്ടുകാരുമായി സംസാരിക്കുകയും മരിച്ചയാളുടെ സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: MalayalicrimeMob LynchingBengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.