Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മഫലം നിവേദിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:30 am IST
inSamskriti

കര്‍മ്മഫലം സുഖദായകമല്ലെന്ന ബോധ്യമുറച്ചതു കാരണം അതില്‍ ആഗ്രഹവും, ആസക്തിയും, ആശ്രയത്വവും അകലുന്ന അവസ്ഥയെ ഒരുതരം വിപരീതവും നിഷേധാത്മകവുമായ സമീപനമായി ചിന്തിക്കുന്നത് ശരിയല്ല. ഈശ്വരനു നിവേദിക്കുക (ലോകകല്യാണത്തിനു സമര്‍പ്പിക്കുക) എന്ന നിലയില്‍ അത് ക്രിയാത്മകവും, സര്‍ഗ്ഗാത്മകവും ആകുന്നു. കര്‍മ്മഫല ത്യാഗത്തില്‍ ഫലം ആര്‍ക്കുമുപകാരം ചെയ്യുന്നില്ലെന്ന വിപരീതാവസ്ഥയുണ്ട്.  മറിച്ച് ‘കര്‍മ്മഫലം നിവേദിക്കുന്നു’ എന്ന നില വന്നാല്‍ അത് ഉദാത്തമായൊരു ശുഭകാര്യമാവും.  അതുകൊണ്ട് കര്‍മ്മഫലം ത്യജിക്കുന്നതിനു പകരം, ജഗദീശ്വരനു നിവേദിക്കാം. ഭഗവത് ഗീത ഒന്‍പതാം അദ്ധ്യായത്തില്‍ ഭഗവാന്‍ അങ്ങിനെയൊരാഹ്വാനം സ്പഷ്ടമായി നല്‍കിയിട്ടുണ്ട്.

‘ യത്കരോഷി യദശ്‌നാസി യജ്ജുഹോഷി ദദാസി യത്

യത്തപസ്യസി കൗന്തേയ

തത് കുരുഷ്വ മദര്‍പ്പണം’ ( ഭഗവദ് ഗീത 9/27)

(അര്‍ജ്ജുന! നീ യാതൊന്നു ചെയ്യുന്നുവോ, യാതൊന്നു ഭക്ഷിക്കുന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊരു തപസ്സു ചെയ്യുന്നുവോ അതൊക്കെയും എന്നില്‍ സമര്‍പ്പിച്ചാലും)

ഇങ്ങനെ വെറും ത്യാഗത്തേക്കാള്‍ ഉദാത്തമായ നിലയില്‍ കര്‍മ്മങ്ങളേയും ക്രമേണ തദനുസൃത ചിന്തകളേയും നമുക്ക് ഭഗവാന് നൈവേദ്യമാക്കി ചെയ്യാം. (വിശ്വപ്രേമത്താല്‍ പ്രചോദിതരായി കര്‍മ്മങ്ങള്‍ ലോകോപകാരപ്രദമായി ചെയ്യുന്നതിന്റെ മറ്റൊരു ഭാവാത്മക രീതി)  ഈ വൃത്തിയും,

(ചിന്ത) പ്രവൃത്തിയും അനുസരിച്ച് മുന്നേറിയാല്‍  ഓരോ നിര്‍ദ്ദിഷ്ട ദൗത്യം നിര്‍വ്വഹിച്ചു കഴിയുമ്പോഴും  മനസ്സ് അലയൊഴിഞ്ഞ ആഴി പോലെ ശാന്തമായിരിക്കുന്നതനുഭവിക്കാന്‍ കഴിയും.  ലബ്ധമായ ശാന്തിയുടെ അനുഗ്രഹം ഉപയോഗിച്ച് സദ്ഗുരുക്കന്മാരില്‍ നിന്ന്  കേള്‍ക്കാനിടയായ ശാസ്ത്രവാക്യങ്ങള്‍ സ്വാംശീകരിച്ച് മനനം ചെയ്ത് ധ്യാനിച്ചുറപ്പിക്കാന്‍ സാധിക്കും. ശാസ്ത്രവാക്യം (സദ്ഗുരുക്കന്മാര്‍ ഉപദേശിക്കുന്ന വാക്യം)  : നീ ശരീരേന്ദ്രിയ മനോബുദ്ധികള്‍ക്കപ്പുറത്ത് പരിലസിക്കുന്ന ആത്മാവാകുന്നു. 

 പുറത്ത് സ്വധര്‍മ്മാധിഷ്ഠിതമായി പല പ്രകാരത്തിലുള്ള കര്‍മ്മങ്ങള്‍ നടക്കട്ടെ. അത് നൈവേദ്യമാക്കി മാറ്റാന്‍ ജാഗ്രത പുലര്‍ത്താം. അതിന്റെ ശാന്തി പ്രയോജനപ്പെടുത്തിക്കൊണ്ട് അകമേ വ്യക്തിത്ത്വത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ കഴിയണം. ഇതാണ് കര്‍മ്മാനുഷ്ഠാനവുമായി  ബന്ധപ്പെട്ട സാധനാ പദ്ധതിയിലെ ജ്ഞാന പ്രകാരം. ഇവിടെ മിഥ്യാ കല്‍പിത ലോകാവബോധത്തേയോ സങ്കുചിത താദാത്മ്യജന്യ കാമ കര്‍മ്മ താല്‍പര്യങ്ങളേയോ ഏകസാര സത്യത്തോട് കൂട്ടിക്കലര്‍ത്തുന്നില്ല, കലര്‍ത്താന്‍ സാധ്യവുമല്ല. അതിനാല്‍ ജ്ഞാന കര്‍മ്മസമുച്ചയ പാതയാണിതെന്ന് വിമര്‍ശിക്കരുത്. മറിച്ച് അറിവു നേടാനുള്ള പക്വതക്കായി നാം കര്‍മ്മയോഗ സാധനയെ അനുസരിക്കുന്നുവെന്നേയുള്ളൂ. 

തത്വജ്ഞാനം നേടിയ ജീവന്മുക്തരും മറ്റുള്ളവരുടെ ദൃഷ്ടിയില്‍ കര്‍മ്മരംഗത്ത് വിഹരിക്കുന്നുണ്ടാകും. ഈ കാര്യം ഭഗവദ്ഗീതയില്‍ ഭഗവാന്‍ സ്വന്തം അവസ്ഥ എന്ന നിലയില്‍  സാധക ബന്ധുക്കള്‍ക്കായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘നമേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന’  ഹേ പാര്‍ത്ഥ എനിക്കു മൂന്ന് ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. ‘വര്‍ത്ത ഏവ ച കര്‍മ്മണി’ എങ്കിലും ഞാന്‍ കര്‍മ്മരംഗത്ത് സജീവമാണ്. 

സംഭവിക്കുന്ന കര്‍മ്മങ്ങളുടെ കര്‍ത്താവ് ഞാനാണെന്ന ചിന്തയോ, അഭിമാനമോ (കര്‍തൃത്വബുദ്ധി) ഇല്ലാതെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കേണ്ടുന്ന ആള്‍ ഞാനാണ്, അഥവാ എനിക്ക് അവകാശട്ടെതാണ് എന്ന വാശിയോ (ഭോക്തൃത്വബുദ്ധി) കൊഴിഞ്ഞു പോയ അവസ്ഥയില്‍ കര്‍മ്മ മദ്ധ്യത്തില്‍ നൈഷ്‌കര്‍മ്മ്യ സാക്ഷാത്കാരം സംഭവിക്കും. 

‘നൈവ കിഞ്ചിത് കരോമീതി യുക്തോ മന്യേത തത്വവിത്. ‘ ഞാനൊന്നും ചെയ്യുന്നില്ലെന്ന അനായാസതയും വിശ്രാന്തിയും ജീവന്മുക്തനു സഹജമാവുന്നു.ശാസ്ത്ര സാങ്കേതിക പാഠങ്ങള്‍ മനസ്സിലാവുന്നില്ലെന്ന പരാതി പുലര്‍ത്താതെ പ്രായോഗിക ബോധ്യങ്ങള്‍ ( ഈശ്വരാര്‍പ്പണബുദ്ധി) മനസ്സിലായിടത്തോളം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരാള്‍ മനസ്സിരുത്തിയാല്‍ മതി. ശ്രേയസ്സിന്റെ വഴിയില്‍ അനായാസം മുന്നേറുമെന്നതില്‍ സംശയമില്ല. 

സ്വാമി അദ്ധ്യാത്മാനന്ദ

(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.