Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രജാപതിയെ ഉപാസിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:30 am IST
inSamskriti

പ്രജാപതിയെ മാസം, ദിവസം, അന്നം തുടങ്ങിയവയിലൊക്കെ കണ്ട് ഉപാസിക്കാം. ഇവകളില്‍ രയിയേയും പ്രാണനേയും പ്രത്യേകം അറിഞ്ഞ് ചെയ്യുന്നവരുമുണ്ട്.

മാസോ വൈ പ്രജാപതിഃ തസ്യകൃഷ്ണപക്ഷ

ഏവ രയിഃ ശുക്ലഃ പ്രാണസ്തസ്മാദേക ഋഷയഃ

ശുക്ല ഇഷ്ടം കുര്‍വന്തീതം ഇതരസ്മിന്‍

സംവത്സരത്തിന്റെ അവയവമായ മാസത്തേയും പ്രജാപതിയായി ഉപാസിക്കാം. ഒരു മാസത്തിലെ കറുത്തപക്ഷം രയി ആണ്. ഇതിനെ അന്നം, ചന്ദ്രന്‍ എന്നും വിളിക്കും. വെളുത്തപക്ഷം പ്രാണനാണ്. ഇത് ആദിത്യന്‍, അന്നാവ്, അഗ്‌നി എന്നും അറിയപ്പെടുന്നു. പ്രാണനെ ദര്‍ശിക്കുന്ന ഋഷിമാര്‍ വെളുത്തപക്ഷത്തിലും പ്രാണനെ അറിയാത്തവര്‍ കറുത്തപക്ഷതിലും യാഗം ചെയ്യുന്നു. (ശുക്ലപക്ഷം-വെളുത്തപക്ഷം, കൃഷ്ണപക്ഷം-കറുത്തപക്ഷം.)

പ്രജാപതി തന്റെ അവയവമായ മാസത്തില്‍ മുഴുവനായി സ്ഥിതിചെയ്യുന്നു. അതിനാല്‍ മാസവും പ്രജാപതിയാണ്. മാസം എന്നതും രയിയും പ്രാണനും തമ്മിലുള്ള മിഥുനംതന്നെയാണ്. മാസത്തില്‍ കറുത്തപക്ഷമെന്നും വെളുത്തപക്ഷമെന്നും രണ്ടെണ്ണമുണ്ടെങ്കിലും എല്ലാം ശുക്ലപക്ഷാത്മകമായ പ്രാണന്‍ തന്നെ എന്ന് കാണുന്നു. പ്രാണദര്‍ശികളായ ഋഷികള്‍ കൃഷ്ണപക്ഷത്തില്‍ യാഗം ചെയ്താലും അത് ശുക്ലപക്ഷത്തിലാണ് കരുതണം. മറ്റുള്ളവര്‍ക്ക് പ്രാണനെ കാണാത്തതുകൊണ്ട് അവര്‍ക്ക് എല്ലാം കറുത്തപക്ഷമാണ്. അതുകൊണ്ട് അവര്‍ വെളുത്തപക്ഷത്തില്‍ യാഗം ചെയ്താലും അത് കറുത്തപക്ഷത്തിലാണെന്ന് മനസ്സിലാക്കണം.

ഋഷികളുടെ യാഗം ശുക്ലപക്ഷത്തിലും വിഷയാസക്തരായ ഗൃഹസ്ഥരുടെ യാഗം കൃഷ്ണപക്ഷത്തിലുമാണ്. ഋഷികള്‍ക്ക്, ദേവായനത്തിലൂടെ പോകുന്നതിനാല്‍, തിരിച്ചുവരവില്ല. പിതൃയാനത്തിലൂടെ പോകുന്ന മറ്റുള്ളവര്‍ക്ക് മടങ്ങിവരേണ്ടിവരും.

അഹോരാത്രേ വൈ പ്രജാപതിഃ തസ്യാഹരേവ

പ്രാണോ രാത്രി രേവ രയിഃ പ്രാണം വാ ഏതേ

പ്രസ്തരുകി യേ ദിവാ രത്യാ സംയുജ്യന്തേ

ബ്രഹ്മചര്യമേവ തദ് യദ്രാത്രൗരത്യാ സംയൂജ്യന്തേ

രാപകലുകള്‍ ചേര്‍ന്ന ദിവസത്തേയും പ്രജാപതിയായി ഉപാസിക്കാം. പകല്‍ പ്രാണന്‍. രാത്രി രയി. വിഷയികളായ ഗൃഹസ്ഥര്‍ പകല്‍ സ്ത്രീസംഗം ചെയ്യുന്നത് പ്രാണശക്തിയെ നഷ്ടപ്പെടുത്തലാണ്. അതിനാല്‍ പകല്‍ മൈഥുനം പാടില്ല. രാത്രിയില്‍ സ്ത്രീ സംയോഗം ആകാം. ഗൃഹസ്ഥര്‍ക്ക് അത് ബ്രഹ്മചര്യമാണ്. ഋതുകാലത്ത് സ്മൃതിവിഹിത ദിവസങ്ങളില്‍ രാത്രി സ്ത്രീസംയോഗം ബ്രഹ്മചര്യത്തിന് തടസ്സമല്ല. ഗൃഹസ്ഥര്‍ക്ക് സന്താനോല്‍പാദനത്തിനും മൈഥുനത്തിനുമുള്ള വിധിയും നിഷേധവും പ്രാസംഗികമായി പറഞ്ഞുവെന്നേയുള്ളൂ. ഉപനിഷത്ത് വിജ്ഞാനത്തില്‍ ഇതിന് വലിയ പ്രാധാന്യമൊന്നുമില്ല.

അന്നം വൈ പ്രജാപതിഃ തനോ ഹവൈ

തദ്രേതഃ തസ്മാദിമാഃ പ്രജാഃ പ്രജായന്ത ഇതി

അന്നം തന്നെയാണ് പ്രജാപതി. അതില്‍നിന്ന് സന്താനം കാരണമായ പുരുഷ ബീജം -രേതസ്സ്- ഉണ്ടാകുന്നു. രേതസ്സില്‍നിന്നാണ് എല്ലാ പ്രജകളും ഉണ്ടാകുന്നതെന്ന് അറിയുക. ഇപ്രകാരം സൂര്യചന്ദ്രന്‍മാരാകുന്ന മിഥുനം മുതല്‍ അന്നം വരെയായിത്തീര്‍ന്ന പ്രജാപതിയില്‍നിന്ന് പ്രജകള്‍ ഉണ്ടാകുന്നു. എവിടെനിന്നാണ് ഈ പ്രജകളൊക്കെ ഉണ്ടാകുന്നതെന്ന ആദ്യ ചോദ്യത്തിനുള്ള ഉത്തരമാണിത്.

തദ യേ ഹവൈ തത് പ്രജാപതി പ്രജാചരന്തി

കേ മിഥുനമുത്പാദയന്തേ, തേഷാമോവൈഷ

്രബഹ്മലോകോ യേഷാം തപോ ബ്രഹ്മചര്യം

യേഷു സത്യം പ്രതിഷ്ഠിതം

ഋതുകാലത്ത് രാത്രി മാത്രം ഭാര്യാഗമനം എന്ന ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ക്ക് നല്ല പുത്രന്മാരും പുത്രിമാരും ഉണ്ടാകും. ഇത് അവര്‍ക്കുള്ള ദൃഷ്ടഫലമാണ് (കാണാവുന്ന ഫലം). തപസ്സും ബ്രഹ്മചര്യവും അനുഷ്ഠിക്കുന്നവരും സത്യനിഷ്ഠയുള്ളവരുമായ ഗൃഹസ്ഥര്‍ക്കുള്ള അദൃഷ്ട ഫലമാണ് പിതൃയാനം വഴിയുള്ള ചന്ദ്രലോകം. നല്ല ജീവിതനിഷ്ഠയുള്ളവര്‍ക്കേ ചന്ദ്രലോകം പോലും ലഭിക്കൂ. അല്ലാത്തവരുടെ കഥ പറയേണ്ടതില്ലല്ലോ.

തേഷാമസൗ വിരജാ ബ്രഹ്മലോകോ

നയേഷു ജിഹ്മമനൃതം നമായാ ചേതി

കുടിലതയും അസത്യവും വഞ്ചനയും ഇല്ലാത്തയാള്‍ക്കുള്ളതാണ് ദേവയാനത്തിലൂടെ എത്താന്‍ കഴിയുന്ന ശുദ്ധമായ ബ്രഹ്മലോകം. ഗൃഹസ്ഥന്‍മാര്‍ക്ക് താരതമ്യേന ഈ മൂന്ന് കാര്യങ്ങളും ജീവിതത്തില്‍ കൊണ്ടുവരാന്‍ വിഷമമാണ്. ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സന്ന്യാസി എന്നിവര്‍ ലൗകിക കാര്യങ്ങളില്‍  കൂടുതല്‍ ഇടപെടേണ്ടതില്ലാത്തതിനാല്‍ വക്രത കുറവായിരിക്കും. സത്യം പാലിക്കാനും മിഥ്യാചാരണമെന്ന മായയെ ഒഴിവാക്കാനുമാകും. ജ്ഞാനത്തോടുകൂടി കര്‍മ്മത്തെ ചെയ്യുന്നവര്‍ക്കുള്ള ഗതിയാണ് ദേവയാനത്തിലൂടെയുള്ള ബ്രഹ്മലോകം. ചന്ദ്രലോകം കര്‍മ്മികള്‍ക്കുള്ളതാണ്. പരിശുദ്ധമായ ജീവിതം നയിച്ചെങ്കിലേ സൂര്യലോകത്തെത്തി പിന്നീട് മോക്ഷം നേടാനാകൂ. ആദ്ധ്യാത്മികമായ ഉയര്‍ച്ചക്ക് സദാചാര ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ പറഞ്ഞ് ഒന്നാമത്തെ പ്രശ്‌ന ഭാഗം അവസാനിച്ചു.

(തുടരും)

സ്വാമി ധ്രുവചൈതന്യ

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍

ഫോണ്‍: 9495746977)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.