Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകം ഈശ്വരീയമല്ലാഞ്ഞാല്‍ ബിംബാരാധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2018, 02:30 am IST
inSamskriti

കൃതയുഗം കൃതകൃത്യതയ്‌ക്കു പേരുകേട്ടതായിരുന്നു. ത്രേതായുഗം വന്നതോടെ ഈ സ്ഥിതിക്കു മാറ്റം വന്നു. തമ്മില്‍ത്തമ്മില്‍ അവഗണനയും  അവജ്ഞയും മനുഷ്യരില്‍ നുഴഞ്ഞുകയറി. അപ്പോഴാണ് മഹര്‍ഷിമാര്‍ പൂജാരാധനയ്‌ക്കുവേണ്ടി സാളഗ്രാമം തുടങ്ങിയ പ്രതിമകളും പ്രതീകങ്ങളും ഏര്‍പ്പെടുത്തിയതെന്നു ഭാഗവതം പറയുമ്പോള്‍, ഇതു ചിന്തകന്മാരെ എത്ര കണ്ട് വിചാരബദ്ധരാക്കണം?

പ്രത്യക്ഷമായ ലോകത്തെ ഈശ്വരന്റെ വിലാസമായി കാണാന്‍ കഴിയാതെവരുമ്പോഴാണ്, ഈശ്വരാരാധനയ്‌ക്കായി വിഗ്രഹങ്ങളും പടങ്ങളും ആവശ്യമായി തോന്നുന്നത്. അടിസ്ഥാനപരമായ അജ്ഞതയും, തുടര്‍ന്നുണ്ടാകുന്ന മാത്സര്യനിന്ദാദി ഹീനഭാവങ്ങളുമാണ് ഇതിന്റെ പിന്നിലെന്നു സമ്മതിച്ചേ മതിയാവൂ. 

മനസ്സിനെ പവിത്രവും മംഗളകരവും ഉദാത്തവുമാക്കി സമത്വസുന്ദരമാക്കുന്നതാണ് ഏറ്റവും ഉത്തമമായ സാധന, തപസ്സ്, ആരാധന. ഇതു വയ്യെന്നു വരുമ്പോഴത്തെ ഒട്ടുസൂത്രങ്ങളാണ് മറ്റെന്തും.

ഇങ്ങനെ എന്താരാധന എത്ര കേമമായി നടത്തിയാലും, മനുഷ്യദ്വേഷികള്‍ക്ക് അതുകൊണ്ട് ഒരുനേട്ടവും ഉണ്ടാവില്ലെന്നും  ഭാഗവതം വിളിച്ചുപറയുന്നതു പ്രത്യേകം ശ്രദ്ധിച്ചു പ്രചരിപ്പിയ്‌ക്കേണ്ട തത്ത്വമാണ്.

ഉപാസത ഉപാസ്താപി

നാര്‍ഥദാ പുരുഷദ്വിഷാം (7.14.40)

ബ്രാഹ്മണ്യം സമാജഭദ്രതയ്‌ക്ക് അനിവാര്യം

മനുഷ്യരില്‍ സന്തോഷം, തപസ്സ്, വിദ്യ എന്നിവയാല്‍ ശ്രീഹരിശരീരമായ വേദത്തേയും ബ്രഹ്മവിദ്യയേയും ധരിയ്‌ക്കുന്നവനാണ് സര്‍വാദരണീയന്‍. ബ്രാഹ്മണര്‍ എങ്ങനെ ജീവിയ്‌ക്കുന്നുവോ അതനുസരിച്ചാകും സമാജത്തിന്റെ കെട്ടുറപ്പും മംഗളവും. ബ്രാഹ്മണശക്തിയും സ്വാധീനവും സ്ഥൂലമല്ല, സൂക്ഷ്മമാണ്. 

ബാഹ്യമായ ‘വിഷയ'(ഓബ്‌ജെക്റ്റ്)ജ്ഞാനമല്ല ബ്രാഹ്മണനില്‍ പ്രകാശിക്കേണ്ടത്. മറിച്ച്, ആന്തരമായ ‘വിഷയി'(സബ്‌ജെക്റ്റ്)ജ്ഞാനമാണ്. അറിവിനു പുറമെ തപസ്സും നിഷ്ഠയും ഗുണമൂല്യങ്ങളുമാണ് ‘വിഷയി’ ജ്ഞാനത്തിന്റെ ഘടകങ്ങള്‍.

ജന്മനാ ബ്രാഹ്മണരും, ഗുണയോഗ്യതകളാല്‍ ബ്രാഹ്മണത്വമുള്ളവരും ഈ തത്ത്വം ഗ്രഹിച്ച്, അതിനൊത്ത മഹിമകള്‍ കൈവരിക്കണം.  അതിന് അനുയോജ്യമായ ജീവിതചര്യ ശീലിച്ച്, സാധിച്ചാല്‍ പ്രചരിപ്പിയ്‌ക്കയും ചെയ്താല്‍മാത്രമേ തുടര്‍ന്നുപോകുന്ന സമാജം മൂല്യബദ്ധമാകൂ.

പണ്ടുതന്നെ ബ്രാഹ്മണര്‍ വിദ്യയില്‍മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു. അതില്‍ വേണ്ടത്ര മികവും നൈപുണ്യവും കൈവന്നവര്‍ ആരുടേയും പ്രേരണയില്ലാതെ അധ്യാപനവൃത്തി ഏറ്റെടുത്തു, തേടിവരുന്ന വിദ്യാര്‍ഥികളെ പുത്രനിര്‍വിശേഷം സ്‌നേഹിച്ചു പഠിപ്പിച്ചുപോന്നു. ഇതില്‍ അവര്‍ സന്തുഷ്ടിയും സാഫല്യവും കണ്ടു. 

ഇത്തരം ബ്രാഹ്മണത്വമാണ് സംന്യാസത്തിലും കൊണ്ടെത്തിക്കുന്നത്. സംന്യാസനിഷ്ഠരിലും ചിലര്‍ ബ്രഹ്മവിദ്യ അഭ്യസിച്ചു സംതൃപ്തിയും ആപ്തകാമത്വവും കൈവരുമ്പോള്‍, അതു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും  സ്വയമേവ പ്രേരിതരാകുന്നു. കാലോചിതമായ കേന്ദ്രീയതയോടെ (ഫോക്കസ്സ്) ചിലര്‍ ഈ ഉദ്യമത്തിനുവേണ്ട പരിഷ്‌കാരങ്ങളും പരിവേഷങ്ങളും നല്കാന്‍ ശ്രദ്ധാലുക്കളുമായി.

ഇത്തരം ആത്മസമ്പന്നത, ആത്മബലം, ആത്മനിര്‍ബന്ധം അലങ്കരിയ്‌ക്കുന്ന വ്യക്തികളെക്കൊണ്ടുമാത്രമേ സനാതനധര്‍മം പ്രബലമായി സമാജത്തെ പുഷ്ടിപ്പെടുത്തി ശക്തമാക്കയുള്ളു.

ജ്ഞാനസമ്പന്നര്‍ കുറവേ ആകൂ

ധര്‍മചിന്തകരും  ധര്‍മപ്രവര്‍ത്തകരും ധാരാളമുണ്ടായിക്കൊള്ളണമെന്നില്ല, കുറച്ചുപേര്‍ ഉണ്ടാകാതെയും വരില്ല. അവരുടെ സംഖ്യ കുറഞ്ഞുവരുമ്പോള്‍, ‘ഞങ്ങള്‍ പോരല്ലോ’ എന്ന് ആരും വിചാരിച്ചുപോകരുത്.

ശ്രവണായാപി ബഹുഭിര്‍യോ ന ലഭ്യഃ

ശൃണ്വന്തോപിളബഹവോ യം ന വിദ്യുഃ

ആശ്ചര്യോ വക്താ കുശലോസ്യ ലബ്ധാ-

(ആ)ശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ (ക.ഉ.1.2.7)

ആത്മജ്ഞാനത്തെപ്പറ്റി കേള്‍ക്കാന്‍ ധാരാളംപേര്‍ക്കു സാധിച്ചെന്നുവരില്ല, കേള്‍ക്കുന്നവര്‍ പലരും കേട്ടതു മനസ്സിലാക്കിയെന്നും വരില്ല. ഇതു പറഞ്ഞുകൊടുക്കുന്നവന്‍ ആശ്ചര്യ വാനാണ്. അതു കേള്‍ക്കാന്‍ ഇടവരുന്നവനോ അതികുശലനും. അങ്ങനെ കേട്ടുഗ്രഹിച്ചു സാക്ഷാത്കരിയ്‌ക്കുന്നവനാകട്ടെ, അത്യാശ്ചര്യവാനും!

കഠോപനിഷത്തില്‍ അന്നേ പറഞ്ഞുവെച്ചിട്ടുള്ളതാണ് ധര്‍മപ്രതിപാദനം, ധര്‍മശ്രവണം, ധര്‍മഗ്രഹണം, ധര്‍മസാക്ഷാത്കാരം എന്നീ എല്ലാറ്റിന്റേയും അപൂര്‍വത. ഇത് അങ്ങനെത്തന്നെ  തുടര്‍ന്നുകൊള്ളട്ടെ. എന്നാലും ജിജ്ഞാസുക്കളുടേയും ജ്ഞാനികളുടേയും ദൗത്യത്തെ അതൊന്നും തെല്ലും ബാധിക്കുന്നില്ലെന്നു മനസ്സിലാക്കിയേ തീരൂ.

ബ്രഹ്മനിഷ്ഠന്മാരാകേണ്ടവരാണ് ബ്രാഹ്മണര്‍. ജഗദാത്മാവായ കൃഷ്ണന് അവര്‍ ഏറ്റവും ഇഷ്ടപ്പെട്ട ദൈവമാണത്രെ. സ്വന്തം പാദധൂളികൊണ്ട് ബ്രാഹ്മണര്‍ മൂന്നുലോകത്തേയും പവിത്രമാക്കുന്നുപോലും!

നന്വസ്യ ബ്രാഹ്മണാ രാജന്‍

കൃഷ്ണസ്യ ജഗദാത്മനഃ

പുനന്തഃ പാദരജസാ

ത്രിലോകീം ദൈവതം മഹത് (7.14.42)

പാദപ്പൂംപൊടിയാല്‍ മൂന്നുലോകങ്ങളേയും ശുദ്ധീകരിക്കുന്ന ബ്രാഹ്മണര്‍ ജഗദാത്മാവായ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട ദൈവമാണുപോല്‍.

ഈ നിവേദനം കേട്ടു ബ്രാഹ്മണന്‍ അഭിമാനിക്കയാണോ, അതോ തന്റെ സ്ഥാനത്തേയും ദൗത്യത്തേയും കുറിച്ചു വേണ്ടത്ര  ഉദ്ബുദ്ധനായി, തക്ക ഗുണമൂല്യങ്ങള്‍ വരിക്കാനും പ്രകടമാക്കാനും നിതാന്തജാഗ്രത പുലര്‍ത്തുകയോ വേണ്ടത്?

പരമകല്യാണനിധിയായ ശ്രീഹരിയേയും കൃഷ്ണനേയും ഇടവിടാതെ പ്രകീര്‍ത്തിക്കുന്ന ശ്രീമദ്ഭാഗവതത്തില്‍ വ്യാസമഹര്‍ഷി ഇങ്ങനെ നിസ്തുലവും അതീവ ചിന്ത്യവുമായ മനുഷ്യവിവരണങ്ങള്‍ നല്കി ജനതയെ ചിന്തിപ്പിച്ച് ആത്മനിരീക്ഷണം ചെയ്യിക്കുന്ന രീതിയെ എങ്ങനെ വിലയിരുത്താനാണ്! 

പരമഹംസന്മാര്‍ക്കുമാത്രമേ ഇങ്ങനെ ഭഗവാനേയും മനുഷ്യരേയുമെ ടുത്ത് ഇച്ഛാനുസാരം അമ്മാനരാടി ആനന്ദിയ്‌ക്കാനും ആഹ്ലാദിപ്പിക്കാനും കഴിയൂ എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.

 

സ്വാമി ഭൂമാനന്ദതീര്‍ഥര്‍

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് 

e-mail: [email protected]

തീര്‍ത്ഥപുണ്യം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.