Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗുരുവായൂരിലെ ദൈവസഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:30 am IST
inVicharam

ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്നും ഇതര ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിനായി 2016-17 വര്‍ഷം അനുവദിച്ച ധനസഹായം 2017 ജൂണ്‍മാസത്തിലാണ് വിതരണം ചെയ്തത്. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഇനിയും ജീര്‍ണോദ്ധാരണം നടക്കണമെന്ന ആഗ്രഹത്തോടെ 2017-18 ലേക്കുള്ള അപേക്ഷകള്‍ ഈ വര്‍ഷം തന്നെ ക്ഷണിച്ചു. മാസങ്ങളോളം തീരുമാനമാക്കാതെ  കെട്ടിവച്ചശേഷം കാലാവധി തീരാറായല്ലോ എന്ന തിരിച്ചറിവോടെ കഴിഞ്ഞ ഡിസംബര്‍ 29 ന് ധനസഹായം വിതരണം ചെയ്തു. ആരു ഭരിച്ചാലും ഇതൊക്കെ തന്നെയാണ് അവസ്ഥ!

പതിവിന് വിപരീതമായി ധനസഹായം വിതരണം ഗുരുവായൂരിലല്ല നടന്നത്. മൂന്ന് കി.മീ. ദൂരത്തുള്ള ഗുരുവായൂര്‍ കീഴേടം ക്ഷേത്രമായ നെന്മിനി ബലരാമ ക്ഷേത്രത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം പണിതീര്‍ത്ത കല്യാണ മണ്ഡപത്തിലാണ് ഇക്കുറി ആ ചടങ്ങ് നടന്നത്.  ഉദ്ഘാടനം മന്ത്രിയെക്കൊണ്ട് നിര്‍വഹിപ്പിക്കണം. ചടങ്ങില്‍ ജനം വേണം.  പണം വേണ്ടവരോട് എവിടെ വരാന്‍ പറഞ്ഞാലും വരുമല്ലോ. അതുതന്നെ അവസരം! തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ രാവിലെ 10 ന് തന്നെ സംഭവസ്ഥലം കണ്ടുപിടിച്ചെത്തി ടോക്കണ്‍ വാങ്ങി. പിന്നെ രണ്ടരയ്‌ക്ക് മന്ത്രി വന്ന് ധനസഹായം വിതരണം തുടങ്ങി.

കുറ്റം പറയരുതല്ലോ. പച്ചവെള്ളം കിട്ടാന്‍ സാധ്യതയില്ലാത്ത ആ സ്ഥലത്ത് രണ്ട് നേരം ചായയും ഉച്ചയ്‌ക്ക് ഊണും യഥേഷ്ടം കുടിവെള്ളവും ദേവസ്വം ഏര്‍പ്പാടാക്കിയിരുന്നു. ഊണുകഴിഞ്ഞ് ഹാളിനകത്ത് കയറിയവര്‍ മന്ത്രിയെ കാത്ത് നാല് മണിക്കൂറിലേറെ ഇരുന്നു. രണ്ടരയ്‌ക്ക് വരേണ്ട മന്ത്രി മൂന്നരയ്‌ക്ക് എത്തി. ധനസഹായം കൈപ്പറ്റാന്‍ എത്തിയ ക്ഷേത്രഭാരവാഹികളില്‍ ഭൂരിപക്ഷവും മുതിര്‍ന്ന പൗരന്മാരായിരുന്നു. ഇരുന്നിരുന്ന് നടുകഴച്ച് ഒന്ന് എഴുന്നേറ്റു നടക്കാമെന്നു വച്ചാല്‍ തിരിച്ചുവരുമ്പോള്‍ കസേര ആള്‍ക്കാള്‍ കയ്യേറിയിരിക്കും. ജനത്തിനു മുഷിയാതിരിക്കാന്‍ സോപാന സംഗീതം ഭംഗിയായി ആലപിച്ച വ്യക്തിയുടെ സ്റ്റോക്ക് തീര്‍ന്ന് അദ്ദേഹവും വിടവാങ്ങി.

മൂന്നരയ്‌ക്ക് തുടങ്ങിയ ചടങ്ങ് അഞ്ചുമണിയോടെ അവസാനിച്ചശേഷമാണ് കൗണ്ടറിലൂടെ ചെക്ക് നല്‍കിത്തുടങ്ങിയത്. ടോക്കണ്‍ വാങ്ങി ചെക്കിന് കാത്തുനിന്നവരോട് ശയനപ്രദക്ഷിണം നടത്തി വരാന്‍ പറഞ്ഞാലും അവരതു ചെയ്യും. വാഹന സൗകര്യമില്ലാത്ത ആ പരിസരത്തുനിന്ന് ഒരു കി.മീ. നടന്നാണ് നൂറുകണക്കിനാളുകള്‍ മെയിന്‍ റോഡിലെത്തിയത്.

എന്തിന് ജീര്‍ണിച്ച ക്ഷേത്രങ്ങളുടെ ഭാരവാഹികളെ ഇതുപോലെയിരുത്തി ജീര്‍ണിപ്പിക്കണം. ലക്ഷോപലക്ഷം ഭക്തര്‍ മനസ്സുരുകി കാണിക്കയായി അര്‍പ്പിക്കുന്ന പണമാണ് ഗുരുവായൂരിലേത്. അത് നല്‍കുന്നത് ഔദാര്യമാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. എന്നാല്‍ കൈനീട്ടി വാങ്ങുന്നവന് അത് പ്രസാദമാണ്.

ടി. സംഗമേശന്‍, താഴെക്കാട്,

തൃശൂര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

India

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.