Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണാ! ഇതാ മൂന്നുലോകവും ഭയന്നു വിറയ്‌ക്കുന്നു! (11-20)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:45 am IST
inSamskriti

ഈ ഭൂമിയുടെയും സ്വര്‍ഗ്ഗലോകത്തിന്റെയും അതിനുമുകളിലുള്ള ലോകങ്ങളുടെയും, അതലം മുതലായ അധോലോകങ്ങളുടെയും ഇടയിലുള്ള അന്തരാളസ്ഥലങ്ങളും അന്തരീക്ഷവും അങ്ങ് ഒരാളുടെ തേജോരാശികള്‍ നിറഞ്ഞുനില്‍ക്കുന്നു-വ്യാപിച്ചു നില്‍ക്കുന്നു. ‘വ്യാപ്തം ത്വയാ” മറ്റു രൂപങ്ങള്‍ ധരിച്ച് അങ്ങ് കിഴക്ക്, തെക്ക്, പടിഞ്ഞാറു, വടക്കു എന്നീ ദിക്കുകളും നിറഞ്ഞുനില്‍ക്കുന്നു. ”ദിശശ്ച സര്‍വ്വാ വ്യാപ്‌തോഃ”

”ബ്രഹ്മൈവേദം സര്‍വ്വം” എന്ന വേദവാക്യം ബ്രഹ്മരൂപിയായ ഭഗവാന്‍ ഇവിടെ കാട്ടിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം.

അതാ, അങ്ങയുടെ രൂപം മാറി?

ഇതുവരെ അങ്ങയുടെ രൂപംകാണുമ്പോള്‍ ആശ്ചര്യമാണുണ്ടായിരുന്നത്. ഇപ്പോഴതാ ഉഗ്രരൂപമായി! ഇപ്പോള്‍ ഭയം തോന്നുന്നു. തോന്നുകമാത്രമല്ല,ഭയം കൊണ്ടുദേഹം വിറക്കുന്നു. ്യൂഞാന്‍ മാത്രമല്ല, ഭയന്ന് വിറയ്‌ക്കുന്നത്. മൂന്നുലോകത്തിലുമുള്ള പ്രാണിജാതം മുഴുവന്‍ വിറയ്‌ക്കുന്നു.

ലോകത്രയം പ്രവ്യഥിതം

എന്ന് അര്‍ജ്ജുനന്‍ പറയുന്ന പദങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ജ്ജുനന് ദിവ്യചക്ഷുസ്സ് കിട്ടിയതുകൊണ്ടാണല്ലോ വിശ്വരൂപം കാണാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ക്ക് ദിവ്യചക്ഷുസ്സില്ലാതെ എങ്ങനെ കാണാന്‍ കഴിഞ്ഞു?

രാഘവേന്ദ്രമുനി എന്ന ആചാര്യന്‍ പറയുന്നത്-അര്‍ജ്ജുനന് ദിവ്യചക്ഷുസ്സ് കൊടുത്തപ്പോള്‍ തന്നെ എല്ലാ ലോകത്തിലുമുള്ള ഭഗവദ് ഭക്തന്മാര്‍ക്കും ദിവ്യചക്ഷുസ്സ് കൊടുത്തിരുന്നുവത്രെ! എന്നാണ്. അവര്‍ക്ക് ഭയമുണ്ടായില്ല. ഭക്തന്മാര്‍ക്ക് അതുകൊണ്ട് ഭയവുമുണ്ടായില്ല.

ഭക്തന്മാരല്ലാത്തവര്‍ക്ക് മാത്രമാണ് ഭയമുണ്ടായതും, ദേഹം വിറച്ചതും, അവര്‍ ഭയന്നതുകണ്ട്, അവര്‍ വിറയ്‌ക്കുന്നതുകണ്ട് എല്ലാവരും വിറക്കുന്നു, എന്ന് അര്‍ജ്ജുനന്‍ പറയുന്നു. ”ലോകത്രയം പ്രവ്യഥിതം” എന്ന്. അങ്ങ് മഹാത്മാവാണ്- ദീനാനുകമ്പയുള്ളവനാണ്. വിശ്വവ്യാപകമായ ദേഹം ഉള്ളവനാണ്.

അര്‍ജ്ജുനന്‍ ആ കാഴ്ച വിവരിക്കുന്നു

(11-21)

കഴിഞ്ഞ ശ്ലോകത്തില്‍ മൂന്നു ലോകങ്ങളും ഭയന്ന് വിറയ്‌ക്കുന്നു എന്ന് അര്‍ജ്ജുനന്‍ പറഞ്ഞുവല്ലോ. അതുതന്നെ വിവരിക്കുന്നു.

ത്വാം സുരസംഘാ വിശതി

ഭാരതയുദ്ധം കാണാന്‍ വേണ്ടി ആകാശത്തില്‍ എത്തിച്ചേര്‍ന്ന ദേവസംഘങ്ങള്‍ ഗന്ധര്‍വന്മാരും, ചാരണന്മാരും, യക്ഷന്മാരും-അങ്ങയെ ആശ്രയിക്കാന്‍വേണ്ടി അതാ സമീപത്തേക്കു വരുന്നു.കേചിത് ഭീതാഃ പ്രാഞ്ജയഃ ഗൃണന്തി- അങ്ങയുടെ സമീപത്തേക്ക് വരാന്‍ ധൈര്യമില്ലാതെ, അതാ ദൂരെ നിന്നുകൊണ്ട്- ജയ, ജയ, പാഹി, അങ്ങു ജയിക്കണേ! ഞങ്ങളെ രക്ഷിക്കണേ! എന്ന് വിളിച്ചു പറയുന്നു!

മഹര്‍ഷി സിദ്ധസംഘാഃ സ്വാസ്തീ സുക്താപു ഷ്‌കലാദി സ്തുതിഭിഃ സ്തുവന്തി

അതാ അങ്ങയുടെ കത്തിജ്വലിക്കുന്ന മുഖം, കണ്ട് ഉല്‍ക്കാപാതമാണ്; ദുര്‍നിമിത്തമാണ് എന്നുധരിച്ച്-സ്വസ്തി നന്മവരട്ടെ- എന്നു പറയുന്നു; ഭൃഗു, വസിഷ്ഠന്‍ മുതലായ മഹര്‍ഷിമാരും കപിലന്‍ മുതലായ സിദ്ധയോഗികളും! വേദാന്തങ്ങള്‍ നിറഞ്ഞതും നീണ്ടതുമായ സ്തുതികള്‍ ചൊല്ലി സ്തുതിക്കാതെ ചെയ്യുന്നു!

കൃഷ്ണാ, അവരൊക്കെ

വിസ്മയപ്പെടുന്നു!

(11-22)

അതാ, പതിനൊന്നു രുദ്രന്മാര്‍! അതാ പന്ത്രണ്ട് ആദിത്യന്മാര്‍, എട്ട് വസുക്കള്‍, സാധ്യന്മാര്‍ എന്നുപേരുള്ള പ്രത്യേക വിഭാഗം ദേവന്മാര്‍ അശ്വിനീ ദേവന്മാര്‍- നാ സത്യനും ഭൂസുനും. അതാ നാല്‍പ്പത്തൊമ്പതു മരുത്തുകള്‍, ഊഷ്മപന്മാര്‍-അതായത് പിതൃഗണങ്ങള്‍-ഹാഹാ. ഹുഹൂ, ചിത്രരഥന്‍ തുടങ്ങിയ ഗന്ധവന്മാര്‍, കുബേരന്‍ തുടങ്ങിയ യക്ഷന്മാര്‍, വിരോചനന്‍, വിഭീഷണനന്‍ തുടങ്ങിയ അസുരന്മാര്‍-ഇവരും ഇവരുടെ ഭൃത്യഗണങ്ങളും കൂട്ടം കൂട്ടമായിനിന്ന്, കൃഷ്ണാ, അദ്ഭുത രൂപങ്ങള്‍ കണ്ട് അതാ വിസ്മയപ്പെടുന്നു!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.