Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തിലൂടെ കൈവരുന്ന അത്യുത് കൃഷ്ടാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:45 am IST
in Samskriti

യോഗത്തിലെ പല പടികളും സമാധിയെന്ന ഈ ബോധാതീതാവസ്ഥയിലേക്കു നമ്മെ ശാസ്ത്രീയമായി കൊണ്ടുചെന്നാക്കുവാനുള്ളതാകുന്നു. എന്നുതന്നെയല്ല, ഇവിടെ വളരെ മുഖ്യമായ ഒരു സംഗതി മനസ്സിലാക്കാനുണ്ട്; പുരാതന പ്രബോധകന്മാര്‍ക്കെന്നപോലെ, അത്രതന്നെ, സര്‍വ്വമനുഷ്യര്‍ക്കും പ്രകൃതിയിലുള്ളതാണ് അന്തഃപ്രബോധം. ഈ പ്രബോധകന്മാര്‍ അതിമാനുഷന്മാരായിരുന്നില്ല. നിങ്ങളെപ്പോലെയും എന്നെപ്പോലെയും അവരും മനുഷ്യരായിരുന്നു. (എന്നാല്‍) അവര്‍ മഹായോഗികളായിരുന്നു. അവര്‍ ബോധാതീതാവസ്ഥ നേടിയിരുന്നു: നിങ്ങള്‍ക്കും എനിക്കും അതു നേടുകയും ചെയ്യാം. എന്നെങ്കിലും ഒരാള്‍ ആ അവസ്ഥയില്‍ എത്തി എന്ന വസ്തുതതന്നെ എല്ലാ മനുഷ്യര്‍ക്കും അതിലെത്താമെന്നതിനു തെളിവാണ്.

എത്താമെന്നുമാത്രമല്ല, എത്തിയേ കഴിയൂതാനും. അതാണു മതം. അനുഭവം മാത്രമാണു നമ്മുടെ ഗുരു. നമുക്ക് ആജീവനാന്തം വാദിക്കാം, വിചാരം ചെയ്യാം, എങ്കിലും തത്ത്വം ഒരക്ഷരവും വെളിവാകയില്ല. അതു നാം അനുഭവിച്ചറിയണം.

ഒരാള്‍ക്കു കുറെ പുസ്തകങ്ങള്‍ കൊടുത്താല്‍ അതു കൊണ്ടുമാത്രം അയാളെ ശസ്ര്തക്രിയാവിദഗ്‌ദ്ധനാക്കാനാവില്ല. ഒരു ഭൂവിഭാഗത്തിന്റെ പടം കാണിച്ചുതന്നതുകൊണ്ട് ആ രാജ്യം കാണാന്‍ എനിക്കുള്ള തൃഷ്ണ ശമിപ്പിക്കുവാന്‍ കഴിയില്ല. അതെനിക്കു നേരിട്ടു കാണണം. പടങ്ങള്‍ ജിജ്ഞാസ ജനിപ്പിക്കാന്‍ കൊള്ളാം. അതിനപ്പുറം അവയ്‌ക്കൊരു വിലയുമില്ല. ഗ്രന്ഥങ്ങളെ മാത്രം മുറുകെ പിടിക്കുന്നതു മനുഷ്യമനസ്സിനെ ദുഷിപ്പിക്കുകയേ ഉള്ളു.

ഈശ്വരജ്ഞാനം മുഴുവന്‍ ഈ ഗ്രന്ഥത്തിലോ ആ ഗ്രന്ഥത്തിലോ അടങ്ങിയിരിക്കുന്നു എന്നു പറയുന്നതിനെക്കാള്‍ ഭയങ്കരമായ ഈശ്വരനിന്ദ മറ്റെന്തുണ്ട്? ഈശ്വരനെ അനാദ്യനന്തനെന്നു വര്‍ണ്ണിക്കയും അതോടൊപ്പം ഈശ്വരനെ ചെറിയൊരു ഗ്രന്ഥത്തിന്റെ ആദ്യന്തപുറങ്ങളില്‍ തിക്കിക്കൊള്ളിക്കയും ചെയ്യാന്‍ മനുഷ്യന്‍ എങ്ങനെ ധൈര്യപ്പെടുന്നു! ഒരു പുസ്തകത്തില്‍ പറഞ്ഞതു കൈക്കൊള്ളാഞ്ഞിട്ട്, ഈശ്വരജ്ഞാനം മുഴുവന്‍ ഒരു പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാഞ്ഞിട്ട്, അനേക ലക്ഷം ജനങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ട്. ഈ കൊല്ലും കൊലയുമെല്ലാം പണ്ടേ കഴിഞ്ഞുപോയതാണ് എങ്കിലും ലോകം ഇപ്പോഴും ഗ്രന്ഥവിശ്വാസത്തില്‍ ഭയങ്കരമായി കുടുങ്ങിക്കിടക്കുകയാണ്.

ഈ ബോധാതീതാവസ്ഥ ശാസ്ത്രീയ രീതിയില്‍ പ്രാപിക്കാന്‍ ഞാന്‍ വിവരിച്ച എല്ലാ രാജയോഗാംഗങ്ങളില്‍ക്കൂടെയും കടന്നു പോകേണ്ടതുണ്ട്. പ്രത്യാഹാരവും ധാരണയും കഴിഞ്ഞു നാം ധ്യാനത്തിലെത്തുന്നു. ബാഹ്യമോ ആഭ്യന്തരമോ ആയ ഒരു സ്ഥാനത്തു നില്‍ക്കാന്‍ മനസ്സിനെ അഭ്യസിപ്പിച്ചാല്‍ ആ സ്ഥാനത്തേക്ക് ഇടമുറിയാതെ ഒഴുകിച്ചെല്ലാനുള്ള ഒരു ശക്തി മനസ്സിനുണ്ടാകും. ബോധ വിഷയമായ വസ്തുവിന്റെ ബാഹ്യഭാഗം വിട്ട് ആഭ്യന്തരഭാഗമായ അര്‍ത്ഥത്തെമാത്രം ധ്യാനിക്കാന്‍ തക്കവണ്ണം ധ്യാനശക്തി തീവ്രമാക്കിയാല്‍ ആ അവസ്ഥയ്‌ക്കു സമാധിയെന്നു പറയാം.

ധാരണ, ധ്യാനം, സമാധി എന്ന മൂന്നവസ്ഥയ്‌ക്കുംകൂടി സംയമം എന്ന പേരുണ്ട്. അതായത്, ആദ്യം മനസ്സിന് ഒരു വസ്തുവില്‍ ഏകാഗ്രമാകാനും, പിന്നെ ആ ഏകാഗ്രത (ധാരണ)യില്‍ കുറേനേരം തുടരാനും, അങ്ങനെ തുടര്‍ന്ന ഏകാഗ്രത(ധ്യാനം)കൊണ്ട് ആ വസ്തു ബോധത്തിന്റെ അന്തരംഗത്തില്‍ – അന്തരംഗമായതു കാരണവും വസ്തു അതിന്റെ കാര്യവുമാണ് – മാത്രം മനസ്സു നിര്‍ത്താനും (സംയമം ചെയ്യാന്‍) കഴിവുണ്ടായാല്‍ ആ മനസ്സിനു സര്‍വ്വവും സ്വാധീനമാകുന്നു.

ഈ ധ്യാനമത്രേ ജീവിതത്തിന്റെ അത്യുത്കൃഷ്ടാവസ്ഥ. ആഗ്രഹവുമുള്ളിടത്തോളം കാലം മനുഷ്യനു യഥാര്‍ത്ഥസുഖമില്ല. ധ്യാനിക്കുന്നവിധം സാക്ഷിയുടെ നിലയില്‍ വസ്തുക്കളുടെ തത്ത്വം ഗ്രഹിക്കുന്നതാണ്, യഥാര്‍ത്ഥ സുഖവും ആനന്ദവും തരുന്നത്. മൃഗത്തിന് ആനന്ദം ഇന്ദ്രിയങ്ങളിലാണ്. മനുഷ്യനു ബുദ്ധിയില്‍, ദേവന് ആദ്ധ്യാത്മധ്യാനത്തിലും. ഈ ധ്യാനാവസ്ഥയിലെത്തിയ ജീവനു മാത്രമേ ലോകം യഥാര്‍ത്ഥത്തില്‍ സുന്ദരമാകുന്നുള്ളു. ഒന്നും ആഗ്രഹിക്കാത്തവനും (നിഷ്‌കാമനും) അവയിലൊന്നിലും കൂടിക്കുഴയാത്തവനു (നിഃസംഗനു)മായ മനുഷ്യനു പ്രകൃതിയുടെ അനന്ത പരിണാമങ്ങള്‍ സൗന്ദര്യഗാംഭീര്യങ്ങളുടെ പ്രദര്‍ശനപരമ്പരയാണ്.

ധ്യാനത്തിന്റെ കാര്യത്തില്‍ ഈ സംഗതികള്‍ മനസ്സിലാക്കിയിരിക്കണം. ഒരു ശബ്ദം കേള്‍ക്കുന്നു. അതില്‍ ആദ്യം ഒരു ബാഹ്യസ്പന്ദമുണ്ട്. രണ്ടാമത് ആ സ്പന്ദത്തെ മസ്തിഷ്‌കത്തിലെത്തിക്കുന്ന നാഡീചലനം: മൂന്നാമതു ചിത്തത്തിന്റെ പ്രതികരണം. അതോടു കൂടി ആകാശസ്പന്ദം മുതല്‍ ചിത്തപ്രതികരണംവരെയുണ്ടായ വികാരങ്ങളുടെ ബാഹ്യകാരണമായ പദാര്‍ത്ഥത്തിന്റെ ജ്ഞാനം മനസ്സില്‍ സ്ഫുരിക്കുന്നു. ഈ മൂന്നവസ്ഥകള്‍ക്കു യോഗശാസ്ത്രത്തില്‍ ശബ്ദം, അര്‍ത്ഥം, ജ്ഞാനം എന്നു പേര്‍ പറയുന്നു. ഭൗതികശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും ഭാഷയില്‍ അവ വായുവിലുണ്ടായ സ്പന്ദവും നാഡീമസ്തിഷ്‌കചലനവും ചിത്ത പ്രതികരണവുമാണ്. ഇവയോരോന്നും നടക്കുന്നതു വെവ്വേറെയാണെങ്കിലും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം സമ്മിശ്രമാകുന്നു.

വാസ്തവത്തില്‍ നമുക്കിപ്പോള്‍ ഇതില്‍ ഒന്നിനെയും വെവ്വേറെ അറിയാന്‍ കഴിയുന്നില്ല: അവയുടെ ഫലമായ ബാഹ്യപദാര്‍ത്ഥബോധ മേ ഉണ്ടാകുന്നുള്ളു, ഓരോ പ്രത്യക്ഷജ്ഞാനത്തിലും ഈ മൂന്നും അടങ്ങിയിരിപ്പുണ്ട്. അവയെ വേര്‍തിരിക്കാന്‍ നമുക്കു കഴിയാത്തതിനു ന്യായവുമില്ല.

(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്. കടപ്പാട്.www.sreyas.in)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.