Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുലിക്കുന്നേല്‍ ചോദിക്കുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:30 am IST
inVicharam

പാലായിലോ ചങ്ങനാശ്ശേരിയിലോ ഒരു ഹിന്ദുസന്യാസി ഒരു കത്തോലിക്കാ പുരോഹിതന്റെ ളോഹയുമിട്ട്, പള്ളിയുടെ ആകൃതിയില്‍ ഒരു കെട്ടിടം നിര്‍മ്മിച്ച്, കത്തോലിക്കാ പള്ളികളിലുള്ളതുപോലെ അള്‍ത്താരയും പണിത് പരിശുദ്ധ കന്യാമറിയത്തിന്റെ രൂപസാദൃശ്യത്തില്‍ ഒരു പ്രതിമയും വച്ച്, കുര്‍ബ്ബാനാര്‍പ്പണത്തിന് വൈദികന്‍ ഉപയോഗിക്കുന്ന വേഷവും ധരിച്ച്, കാസായും പീലാസായും എല്ലാം ഉപയോഗിച്ച് ലക്ഷ്മീ പൂജ നടത്തുന്നു എന്നു വിചാരിക്കുക. പള്ളിയുടെ മുകളില്‍ കുരിശുസ്ഥാപിച്ച് അതിനുമുകളില്‍ ഓം എന്ന് എഴുതിവയ്‌ക്കുന്നു എന്നും കരുതുക. അവിടുത്തെ കത്തോലിക്കരില്‍ ഉണ്ടാകുന്ന പ്രതികരണം എന്തായിരിക്കുമെന്ന് ഒന്നാലോചിച്ച് നോക്കുക.

ഇങ്ങനെയുള്ള ഒരു ഹിന്ദുസന്യാസി അച്ചന്‍ ഇങ്ങനെ പറയുന്നു എന്നു വിചാരിക്കുക: ക്രിസ്തുമതം ഒരു മതമല്ല. എങ്ങനെ നല്ലവനായി ജീവിക്കണമെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അതുകൊണ്ട് ക്രിസ്തുമതം നന്നാക്കാനാണ് തന്റെ ഉദ്ദേശ്യമെന്ന്. അദ്ദേഹം റവ. ഫാ. ആന്‍ഡ്രൂസ് എന്ന് സ്വയം വിളിക്കയും ചെയ്യുന്നു എന്നിരിക്കിട്ടെ! പാലായിലെയും ചങ്ങനാശ്ശേരിയിലെയും കത്തോലിക്കര്‍ ഈ പുരോഹിതനെ വെറുതെ വിടുമോ?

ഏതൊരുത്തന്‍ എന്തായിരിക്കുന്നുവോ അതാണ് താനെന്നുപറയാന്‍ അയാള്‍ തയ്യാറാകണം. ഏതൊരാള്‍ക്കും ഏതുവേഷവും ധരിക്കാന്‍ ഇന്ത്യയില്‍ അവകാശമുണ്ട്. പക്ഷേ, ഈ അവകാശത്തിനും ചില പരിമിതികളുണ്ട്. നാളെ ഒരാള്‍ ഒരു ളോഹയുമിട്ട് അരയില്‍ ഒരുചുവന്ന തുണിയും കെട്ടി തലയില്‍ പട്ടംമൂടി തൊപ്പിയും വച്ചു നടക്കുന്നുവെന്ന് വിചാരിക്കുക. അയാളെ തീര്‍ച്ചയായും പോലീസ് അറസ്റ്റു ചെയ്യുമെന്നതിന് സംശയമുണ്ടോ?

വിവിധ സമുദായക്കാര്‍ ജീവിക്കുന്ന ഇന്ത്യയില്‍ വേഷങ്ങളും ആചാരങ്ങളും എല്ലാം ഓരോ മതവിഭാഗങ്ങള്‍ക്കും പ്രത്യേകമായുണ്ട്. മറ്റു വിഭാഗങ്ങള്‍ അവയെ മാനിക്കാന്‍ തയ്യാറാകണം.

ഒരു ജസ്യൂട്ടു പുരോഹിതനായ ആന്‍ഡ്രൂസ് തോട്ടുങ്കല്‍, സ്വാമി നരേന്ദ്രാനന്ദന്‍ എന്ന് സ്വയം പേരുവിളിച്ച്, സ്വന്തം വ്യക്തിത്വം മറച്ച് ഹിന്ദുക്കളുടെ ഇടയില്‍ താമസിച്ചത് തികഞ്ഞ ആള്‍മാറാട്ടമാണ്. ഹിന്ദുക്കളുടെ മതവികാരത്തെ തൊട്ടു വേദനിപ്പിക്കുന്നതാണ്.

ഹിന്ദുക്കളെ നല്ല ഹിന്ദുക്കളാക്കാനാണുപോലും ഈ കപടവേഷം ഈ മാന്യന്‍ ധരിച്ചത്. ഹിന്ദുക്കളുടെ കാര്യം അവര്‍ക്ക് വിടുന്നതല്ലേ ഭംഗി. ഇതു കേട്ടാല്‍തോന്നും ക്രിസ്ത്യാനികള്‍ മുഴുവനും നല്ല ക്രിസ്ത്യാനികളായി കഴിഞ്ഞതിനാല്‍ ഈ മാന്യന് അവിടെ തൊഴിലില്ലാത്തതുകൊണ്ട് ഹിന്ദുക്കളെയും കൂടി ഒന്നു നന്നാക്കാമെന്ന് വിചാരിച്ച് ഇറങ്ങിത്തിരിച്ചതാണെന്ന്.

ഹിന്ദുമതമെന്താണെന്ന് ഹിന്ദുക്കളെ പഠിപ്പിക്കാന്‍ തോട്ടുങ്കല്‍ ആന്‍ഡ്രൂസിന് കല്‍പ്പന കിട്ടിയിട്ടില്ല. സുവിശേഷം പ്രസംഗിക്കാനാണ് കല്പന കിട്ടിയിരിക്കുന്നത്. അത് നിര്‍ഭയം ചെയ്യാന്‍ തയ്യാറാകുന്നതില്‍ തെറ്റില്ല. പക്ഷേ ഹിന്ദുക്കളെ നല്ല ഹിന്ദുക്കളാക്കുന്നതിനും ക്രിസ്തുവിനെ ഇഷ്ടദേവതയാക്കുവാനുമാണ് തോട്ടുങ്കലിന്റെ ശ്രമം! ക്രിസ്തുവിന് അദ്ദേഹം ഇഷ്ടദേവതയുടെ സ്ഥാനം കൊടുത്തു തൃപ്തിപ്പെടുന്നു.

വേഷവും ചിഹ്നവും

ഒരു ബഹുഭാവസമൂഹത്തില്‍ ഓരോ വിഭാഗം ജനങ്ങള്‍ക്കും അവരവരുടേതായ ചിഹ്നങ്ങളും വേഷങ്ങളുമുണ്ട്. സിക്കുകാര്‍ തലപ്പാവുധരിക്കുന്നു. മറ്റുള്ളവര്‍ക്കും അതു ധരിച്ചുകൂടെ? അതു ട്രേഡ്മാര്‍ക്കാണോ എന്നു ചോദിക്കാം. പക്ഷേ മാന്യതയും അന്തസ്സുമുള്ളവര്‍ അതുചെയ്യില്ല. ഒരു സിക്കുകാരന്‍ കത്തോലിക്കാ പുരോഹിതന്റെ ളോഹ ധരിക്കുന്നതും മാന്യതയല്ല. അതുപോലെതന്നെ മാന്യതയല്ലാത്തതാണ് ഒരു കത്തോലിക്കാ പുരോഹിതന്‍ നരേന്ദ്രാനന്ദ സ്വാമിയാകുന്നതും. രണ്ടു പട്ടികക്കഷണങ്ങള്‍ എരിച്ചു കളഞ്ഞാല്‍ ആരും അതുകാര്യമായി എടുക്കുകയില്ല.

എന്നാല്‍, രണ്ടു കഷ്ണം പട്ടിക കുരിശാകൃതിയില്‍ വച്ച് പരസ്യമായി കത്തിച്ചാല്‍ അതു ക്രിസ്ത്യാനികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയില്ലേ? ആരെങ്കിലും ഹൊ! അതു രണ്ടു പട്ടികക്കഷണമല്ലേ” എന്നു പറഞ്ഞാല്‍ അത് നാം അഗീകരിച്ചു കൊടുക്കുമോ? അപ്പോള്‍ ചിലവ ഒരു സമൂഹത്തിന്റെ ചിഹ്നമായിത്തീരുന്നു. ആ ചിഹ്നത്തെ അപമാനിക്കുന്നതും കപടമായി അണിയുന്നതും തികച്ചും ആ സമുദായത്തോടു ചെയ്യുന്ന തെറ്റാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.