Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യനും ഏകനുമായ ആത്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 02:45 am IST
in Samskriti

എല്ലാ ആത്മാവും ഒന്നാണെങ്കില്‍ പരമാത്മാവിന് സംസാര ദുഃഖം ഉണ്ടാകില്ലേ എന്ന സംശയത്തിനുള്ള മറുപടിയാണ് അടുത്ത മന്ത്രം.

സൂര്യോ യഥാ സര്‍വ്വ

ലോകസ്യ ചക്ഷുര്‍-

നലിപ്യതേ ചാക്ഷുഷൈര്‍

ബാഹ്യദ്വേഷൈഃ

ഏകസ്തഥാ സര്‍വ്വഭൂതാനാരാത്മാ

നലിപ്യതേ ലോകദുഃഖേന ബാഹ്യഃ

എല്ലാ ലോകത്തിന്റെയും കണ്ണായ സൂര്യന് പുറമെ കാണുന്ന ദോഷങ്ങളൊന്നും ബാധിക്കാത്തതുപോലെ എല്ലാജീവികളുടെയും അന്തരാത്മാവായ ഏകനായ ആത്മാവിന് അവയില്‍നിന്നും വേറിട്ട് നില്‍ക്കുന്നതിനാല്‍, ലോകദുഃഖങ്ങളൊന്നും ഉണ്ടാകുന്നില്ല. ലോകത്തെ എല്ലാ വസ്തുക്കളേയും പ്രകാശിപ്പിക്കുന്നതിനാല്‍ സൂര്യനെ ലോകത്തിന്റെ കണ്ണായി പറയുന്നു. നമ്മുടെ കണ്ണിന് കാണാനുള്ള വെളിച്ചം നല്‍കുന്നതും സൂര്യപ്രകാശമാണ്. സൂര്യന്‍ ചീത്ത വസ്തുക്കളെയും പ്രകാശിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ അശുദ്ധി സൂര്യനെ ബാധിക്കുന്നില്ല. അതുപോലെ ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയെ പ്രകാശിപ്പിക്കുന്ന ആത്മാവിന് അവയുടെ ധര്‍മ്മങ്ങളായ സുഖം, ദുഃഖം മുതലായവയൊന്നും ഉണ്ടാകുന്നില്ല. കയറിനെ പാമ്പ് എന്ന് കരുതുന്നതുപോലെയും ചിപ്പിയെ വെള്ളിയെന്നു വിചാരിക്കുംപോലെയുള്ള തെറ്റിദ്ധാരണയാണ് ആത്മാവിനെ ദേഹമാണ് എന്ന് കരുതുന്നത്. ശരീരത്തിനുണ്ടാകുന്ന ജനനം, മരണം, രോഗം, ജരാ തുടങ്ങിയ സംസാരദോഷങ്ങളൊന്നും ആത്മാവിനെ ബാധിക്കുകയില്ല. കയറിന് പാമ്പിനോടൊ ചിപ്പിയ്‌ക്ക് വെള്ളിയോടൊ യാതൊരു ബന്ധവുമില്ല. അതുമായി ബന്ധപ്പെട്ട ക്ലേശങ്ങളോ ഇല്ല. അതുപോലെ സംസാര ദുഃഖങ്ങള്‍ ദേഹത്തിനേ ഉള്ളൂ, ആത്മാവിനില്ല. സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ ഒരാള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാം. മറ്റൊരാള്‍ക്ക് ചീത്ത കാര്യങ്ങളും. സൂര്യന്‍ രണ്ടുപേര്‍ക്കും ഒരുപോലെയാണ്. ഗുണവും ദോഷവും സൂര്യനില്ല. ആത്മാവും ഇതുപോലെ തന്നെ. എല്ലാറ്റിനും അതീതനാണവ.

ആത്മാവിനെക്കുറിച്ച് ഇനിയും

പറയാനുണ്ട്

ഏകോവശീ സര്‍വ്വഭൂതാന്തരാത്മാ

ഏകം രൂപം ബഹുധായഃ കരോതി

തമാത്മസ്ഥം യേളനു പശ്യന്തി ധീരാ-

സ്‌തേഷാം സുഖം ശാശ്വതം നേതരേഷാം

ഏകനും എല്ലാറ്റിനേയും വശപ്പെടുത്തിയവനും എല്ലാജീവികളുടെയും അന്തരാത്മാവായി ഇരിക്കുന്നവനും ഏതൊരു ആത്മാവാണോ പലതായിരിക്കുന്നത് അതുതന്നെയാണ് തന്റെ ഉള്ളിലുമെന്ന് സാക്ഷാത്കരിക്കുന്നയാള്‍ക്ക് ശാശ്വതമായ സുഖം കിട്ടും. മറ്റുള്ളവര്‍ക്ക് സുഖമേ ഉണ്ടാകില്ല.

ആത്മാവ് ഏകനാണ്, രണ്ടാമതൊന്നില്ല. തന്നില്‍ കവിഞ്ഞവനോ തന്നോടൊപ്പമുള്ളവനോ അതില്‍ കുറഞ്ഞവനോ ഇല്ല. അതുമാത്രമേയുള്ളൂ. എല്ലാ ലോകത്തേയും തന്റെ വശത്തില്‍വച്ച് നിയന്ത്രിക്കുന്നവനാണ്. എല്ലാ ജീവികളുടേയും ഉള്ളിലിക്കുന്നവനുമാണ്. പലതായിത്തീര്‍ന്നിരിക്കുന്നതും ആത്മാവ് തന്നെയാണ്. തന്നില്‍ കുടികൊള്ളുന്ന ആത്മാവിനെ സാക്ഷാത്കരിക്കുന്നവര്‍ക്കാണ് ശാശ്വതമായ സുഖത്തെ അനുഭവിക്കാനാവൂ. അല്ലാത്തവര്‍ക്ക് ലൗകികവിഷയത്തിലൂടെ കിട്ടുന്ന ക്ഷണികമായ സുഖം മാത്രമാകും. ഇതു ദുഃഖത്തിലേക്കും കൊണ്ടെത്തിക്കും.

നിത്യോളനിത്യാനാം

ചേതനശ്ചതനാനാ-

മേകോ ബഹുനാം യോ

വിദധാതി കാമാന്‍

തമാത്മസ്ഥം യേളനുപശ്യന്തി ധീരാ-

സ്‌തേഷാം ശാന്തിഃ ശാശ്വതീ നേതരേഷാം

അനിത്യങ്ങളില്‍ നിത്യനായും ചേതനയുള്ളവയില്‍ ചൈതന്യമായും വൈവിധ്യമുള്ളവയില്‍ ഏകനായും നില്‍ക്കുന്ന ആത്മാവാണ് ജീവികളുടെ കാമനകളെ കൊടുക്കുന്നത്. അപ്രകാരമുള്ള ആത്മാവിനെ തന്നില്‍ ഇരിക്കുന്നവനായി വിവേകികള്‍ സാക്ഷാത്കരിക്കുന്നതുമൂലം അവര്‍ക്ക് നിത്യമായ ശാന്തി ഉണ്ടാകും. അല്ലാത്തവര്‍ക്ക് ഉണ്ടാകില്ല. ഇക്കാണാകുന്ന സകല വസ്തുക്കളും നാശമുള്ളവയാണ്. അവയിലൊക്കെ നിറഞ്ഞ് നാശമില്ലാത്തവനായിരിക്കുന്ന ഒരേ ആത്മാവ് തന്നെയാണ് എല്ലാറ്റിന്റെയും ചൈതന്യവും. എല്ലാ വസ്തുക്കളുടെയും ചൂടിനു കാരണം അഗ്നി അഥവാ അഗ്നിതത്ത്വമാണ് എന്നതുപോലെയാണിത്. കാമികളും സംസാരികളുമായവര്‍ക്ക് കര്‍മ്മങ്ങളുടെ ഫലമായും മറ്റുമുള്ള അഭീഷ്ടങ്ങളെ അനായാസേന നല്‍കുന്നതും ആത്മാവാണ്. വിവേകികള്‍ക്ക് തങ്ങളുടെ ആത്മാവ് തന്നെയായി അറിയാന്‍ കഴിയും. അതിലൂടെ എന്നുമുള്ള ശാന്തി ലഭിക്കും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.