കരിങ്കുന്നം: പത്ര ഏജന്റിന്റെ വീട്ടിലേക്ക് സമൂഹികവിരുദ്ധര്‍ ഗുണ്ടെറിഞ്ഞു. ആടുപാറ തെരുവക്കാട്ടില്‍ പയസിന്റെ വീടിന് നേരേയാണ് ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വീടിന്റെ മട്ടുപ്പാവിലെ ടൈലും കൈവരിയുടെ ഭാഗവും തകര്‍ന്നു.
പയസിന്റെ മാതാപിതാക്കളും ഭാര്യയും മാത്രമായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. മൂന്നരയോടെ പിതാവ് അബ്രാഹം പത്രക്കെട്ടുകള്‍ വിതരണത്തിനായി അടുക്കുന്നതിന് വീടിനു പുറത്തുണ്ടായിരുന്നു. ഇദ്ദേഹം വീടിന് അകത്തേയ്‌ക്ക് പോയതിനു ശേഷമാണ് ആക്രമണം നടന്നത്.
ഭീകരമായ ശബ്ദം കേട്ട് പേടിച്ച പോയ ഇവര്‍ ഇറങ്ങി വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. കരിങ്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉഗ്രശേഷിയുള്ള പടക്കമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് എസ്.ഐ. നാസര്‍ പറഞ്ഞു.
















