Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്ക് ദുഃഖങ്ങള്‍ക്ക് അവധി കൊടുക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Samskriti

എന്തെല്ലാമാണ് ഇന്നീ ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. പത്രത്താളുകളിലും ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മാധ്യമങ്ങളിലും, എവിടെയും കൊള്ളയുടെയും കൊലയുടെയും വഞ്ചനയുടെയും ദുഃഖത്തിന്റെയും ദുരിതത്തിന്റെയും കഥകളേ കേള്‍ക്കാനുള്ളൂ. ഇതിനെല്ലാം എന്തെങ്കിലും പരിഹാരമുണ്ടോ? അതോ ഇതെല്ലാം അപരിഹാര്യമാണോ? ശുഭപ്രതീക്ഷയുടെയും നൈരാശ്യവാദത്തിന്റെയും ഉത്തരങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നാലിതില്‍ ആദ്യത്തേതാണ് വേദങ്ങള്‍ക്ക് മുന്നോട്ടുവെക്കാനുള്ളത്. നമുക്ക് വേദത്തില്‍ വിശ്വസിക്കാം. പരിഹാരം വേദങ്ങളില്‍ തേടാം. നോക്കൂ ഒരു ഋഗ്വേദമന്ത്രം പറയുന്നത്.

ഓം അഗവ്യൂതി ക്ഷേത്രമാഗന്മ ദേവാ

ഉര്‌വീ സതീ ഭൂമിരംഹൂരണാഭൂത്.

ബൃഹസ്പതേ പ്ര ചികിത്സാ ഗവിഷ്ടാവിത്ഥാ

സതേ ജരിത്ര ഇന്ദ്രപന്ഥാമ്.

(ഋഗ്വേദം 6.47.20)

അര്‍ഥം ഇപ്രകാരമാണ്. (അഗവ്യൂതിഃ=) ഗോക്കളില്ലാത്ത അതായത് ജ്യോതിര്‍വിഹീനം (ക്ഷേത്രം ആ ആഗന്മ=) ക്ഷേത്രത്തില്‍ (ഞങ്ങള്‍) വന്നെത്തിയിരിക്കുന്നു. (ദേവാഃ=) ദേവതകളേ (ഉര്‌വീ സതീ=) വിസ്തീര്‍ണപ്പെട്ടുകൊണ്ടിരിക്കുന്ന (ഭൂമിഃ=) ഭൂമി (അംഹൂരണാ=) പാപത്താല്‍ നിറഞ്ഞതായി (അഭൂത്=) കഴിഞ്ഞിരിക്കുന്നു. (ബൃഹസ്പതേ=) അല്ലയോ ബൃഹസ്പതേ, വാക്കിന്നധിപതിയായ ആചാര്യാ! അവിടുന്ന് (പ്രചികിത്സാ=) വേണ്ടതുപോലെ ചികിത്സ ചെയ്താലും, തടസ്സങ്ങളെയും പ്രതിസന്ധികളേയും അകറ്റി ഞങ്ങളെ ബോധത്തിലേക്കുയര്‍ത്തിയാലും. (ഗവിഷ്ടൗ=) ഗവേഷണത്തില്‍, പ്രകാശത്തിന്റെ അന്വേഷണത്തില്‍ (ഇത്ഥാ സതേ=) ഇങ്ങനെയുള്ള പ്രകാശഹീന അവസ്ഥയില്‍പെട്ടിരിക്കുന്ന (ജരിത്രേ=) സ്‌തോതാവായ എനിക്ക് (ഇന്ദ്ര=) ഹേ ഇന്ദ്ര, സൂര്യസമാനം പ്രകാശിക്കുന്ന പരമാത്മന്‍! (പന്ഥാം=) വഴിയേകിയാലും.

‘ഗോ’ ശബ്ദത്തിന് അനേകാര്‍ത്ഥങ്ങളുണ്ട്. അതിലൊന്നാണ് കിരണം, ജ്യോതി, പ്രകാശം. (‘സര്‍വേളപി രശ്മയോ ഗാവ ഉച്യന്തേ’ -നിരുക്തം). ഏതൊന്നില്‍ ജ്യോതിസ്സിന്റെ, കിരണങ്ങളുടെ ചേര്‍ച്ചയില്ലയോ ആ ഭൂവിഭാഗത്തെ അഗവ്യൂതി എന്നാണ് പറയുന്നത്. ദേവതകളേ, അനുഭവസമ്പത്തിന് ഉടമകളായ ആചാര്യശ്രേഷ്ഠരേ, ഞങ്ങള്‍ പ്രകാശരഹിതമായ ക്ഷേത്രത്തില്‍ എത്തിപ്പെട്ടിരിക്കുന്നു. നാലു ദിക്കിലും, ദിക്കുകള്‍കൂടി തിരിച്ചറിയാത്തവണ്ണം ഇരുട്ട് മൂടിയിരിക്കുന്നു. ഞങ്ങള്‍ എല്ലായിടത്തും ആശയോടെയും ആകാംക്ഷയോടെയും നോക്കുന്നുണ്ട്- ഇടത്തും വലത്തും കീഴെയും മുകളിലും- പക്ഷേ എവിടെയും പ്രകാശത്തിന്റെ ഒരു ചെറുകിരണംപോലും കാണുന്നില്ല.

ഈ ഇരുട്ടിന്റെ ലോകത്തുനിന്നും അകന്ന് പ്രകാശലോകത്തേക്ക് പോകാന്‍ പറയുകയാണോ? അതിന് പോകാന്‍ പ്രകാശം നിറഞ്ഞ ലോകമെവിടെയാണ് ഉള്ളത്. ഈ സകല ഭൗമമണ്ഡലവും പാപംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലായിടവും പാപത്തിന്റെ ഇരുട്ട് വന്ന് മൂടിയിരിക്കുന്നു. അവിദ്യ നിറഞ്ഞുവാഴുന്നു. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും താണ്ഡവമാടുന്നു. അനീതി എല്ലായിടത്തും ആദരിക്കപ്പെടുന്നു! ആരാധനകളുടെ പേരില്‍ കാപട്യവും ചതിയും നിറഞ്ഞാടുന്നു. എവിടെയെങ്കിലും പോകാമെന്നുവെച്ചാല്‍ അത് കുഴിയില്‍നിന്നും പടുഗര്‍ത്തത്തിലേക്ക് പോകുന്നതുപോലെയായിത്തീരും.

ദേവതകളേ, നിങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശത്താല്‍ നിറഞ്ഞതാണല്ലോ. നിങ്ങളുടെ അന്തരാത്മാവ് ധര്‍മത്തില്‍ പ്രകാശിക്കുന്നതാണ്. നിങ്ങളുടെ ഉള്ളില്‍ ഭഗവാന്റെ ദിവ്യജ്യോതി പ്രകാശിക്കുന്നുണ്ട്. നിങ്ങളുടെ ആത്മാവില്‍ ജ്ഞാനരശ്മികള്‍ ആനന്ദനൃത്തം വെ/റക്കുന്നുണ്ട്. നിങ്ങളുടെ മനസ്സ് ശാന്തിയുടെ ആലയങ്ങളാണ്. ആ നിങ്ങള്‍തന്നെ ഞങ്ങള്‍ക്ക് വിദ്യയുടെയും ഈശ്വരഭക്തിയുടെയും ധര്‍മത്തിന്റെയും സദാചാരത്തിന്റെയും പാരസ്പര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും രാഷ്‌ട്രസേവനത്തിന്റെയും പ്രകാശം പകര്‍ന്നുനല്കിയാലും.

ഹേ ബൃഹസ്പതേ, ആചാര്യവര്യാ അവിടുന്ന് വിദ്യയുടെയും വ്രതനിഷ്ഠയുടെയും നെടുനായകനാണ്. അങ്ങയുടെ സവിധത്തിലാണ് വിദ്യാര്‍ത്ഥികള്‍ അറിവിന്റെ മധു നുകരുന്നത്, യമ-നിയമങ്ങള്‍ പാലിച്ച് ശ്രേഷ്ഠ പുരുഷന്‍മാരാകാനുള്ള തപസ്സനുഷ്ഠിക്കുന്നത്. അമൃതസമാനമായ അങ്ങയുടെ മടിത്തട്ടില്‍നിന്നും വിദ്യയും ഭക്തിയും തപസ്സും ആവോളം പാനംചെയ്ത് വ്രതത്തില്‍ ദൃഢതയുള്ളവരായി ഗുരുകുലങ്ങളില്‍നിന്നും പുറത്തുവരുന്ന ബ്രഹ്മചാരിമാര്‍ രാജ്യത്ത് പ്രകാശം പരത്തുവാന്‍ പരിശ്രമിക്കുകയാണെങ്കില്‍ ഭൂമിയുടെ എല്ലാ കോണില്‍നിന്നും ഇരുള്‍മാറി പ്രകാശത്തിന്റെ സാമ്രാജ്യം അതിശീഘ്രം വന്നണയും.

ഹേ ഇന്ദ്ര – പരമാത്മന്‍! ഈ കാര്യത്തിന് അവിടുത്തെ സീമാതീതമായ കാരുണ്യം ഞങ്ങളില്‍ ഉണ്ടാകുമാറാകണേ. ഇരുളകറ്റുവാനുള്ള വഴി അവിടുന്നുതന്നെ തുറന്നുതരുന്നില്ലെങ്കില്‍ ഞങ്ങള്‍ വഴി അറിയാതെ അങ്ങുമിങ്ങും അലയും. ദേവതകളേ, ബൃഹസ്പതേ, ഇന്ദ്ര, അവിടുന്ന് ജ്യോതിസ്സിന്റെ മാര്‍ഗ്ഗത്തിലേക്ക് ഞങ്ങളെ നയിച്ചാലും. തമസോ മാ ജ്യോതിര്ഗമയ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.