Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏത്തക്കുലകളുടെ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 01:00 am IST
in Pathanamthitta

പത്തനംതിട്ട: ഏത്തക്കുലകളുടെ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുമ്പോളും അതിന്റെ പ്രയോജനം സാധാരണ ജനങ്ങളില്‍ എത്തുന്നില്ല. അനുകൂല കാലാവസ്ഥയില്‍ നാട്ടില്‍ വിളവ് മെച്ചപ്പെട്ടതും മൈസൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ വാഴക്കുലകള്‍ എത്തുന്നതുമാണ് വിലത്തകര്‍ച്ചക്ക് കാരണമായത്.

അടുത്തകാലത്ത് ഏത്തക്കായക്ക് ഏറ്റവും വിലക്കുറഞ്ഞ സീസണാണ് ഇത്. കിലോയ്‌ക്ക് 27 മുതല്‍ 30 രൂപ വരെയാണ് ഇപ്പോള്‍ വില. എങ്കിലും ഉപ്പേരി, പഴംപൊരി എന്നിവയടക്കമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലകുറയുന്നുമില്ല. ഭൂമിപാട്ടത്തിനെടുത്ത് വന്‍തോതില്‍ വാഴകൃഷി ഇറക്കിയവരെയാണ് വിലയിടിവ് സാരമായി ബാധിച്ചത്. വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നതു കാരണം പൊറുതി മുട്ടിയ കര്‍ഷകര്‍ വിലത്തകര്‍ച്ച കൂടി ആയതോടെ നിരാശയിലാണ്.

വയലുകളിലും റബ്ബര്‍മരങ്ങള്‍ വെട്ടിനീക്കിയ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് വാഴകൃഷി വ്യാപകമായി ഉള്ളത്. കാട്ടുപന്നി, കുരങ്ങ്, തത്ത തുടങ്ങിയവയാണ് വാഴക്കുലകള്‍ നശിപ്പിക്കുന്നത്.

രാത്രിയില്‍ കാട്ടുപന്നിയേയും പകല്‍ കുരങ്ങിനേയും തുരത്താന്‍ വാഴത്തോട്ടങ്ങളില്‍ ജോലിക്കാരേയും നിയോഗിക്കാറുണ്ട്. വളവും ജോലിക്കൂലിയും അടക്കം 200 രൂപയോളം ഒരുവാഴ കുലയ്‌ക്കുമ്പോളേക്കും ചിലവാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കിലോ ഏത്തക്കായുടെ വില 30 രൂപയില്‍ കുറഞ്ഞാല്‍ സ്വാഭാവികമായും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ട്ടമുണ്ടാകും.

ഈവര്‍ഷം കാലാവസ്ഥ അനുകൂലമായത് വിളവും ഗുണമേന്‍മയും വര്‍ധിക്കാന്‍ ഇടയാക്കി. എന്നാല്‍ മൈസൂറില്‍ കാലം തെറ്റി ഇപ്പോള്‍ ഏത്തക്കുലകള്‍ വിളവെത്തിയത് നാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നാട്ടിലെ കര്‍ഷകര്‍ക്ക് വെല്ലുവിളിയായി വാഴക്കുലകള്‍ എത്തിയിരുന്നത് വയനാട്ടില്‍ നിന്നും ആയിരുന്നു.

എന്നാല്‍ ഓണക്കാല വിപണി ലക്ഷ്യമാക്കിയാണ് അവിടെ വാഴകൃഷിയിറക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് പരമാവധി വില ലഭ്യമാക്കാന്‍ വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കാര്‍ഷിക വിപണിയില്‍ ഏത്തക്കുല കിലോയ്‌ക്ക് 30 രൂപയാണ് ഇന്നലെ കര്‍ഷകര്‍ക്ക് ലഭിച്ച വില. കഴിഞ്ഞ ദിവസങ്ങളില്‍ 26,27 രൂപയായിരുന്നു. രണ്ടു മാസത്തിനിടെ 22 രൂപവരെ വില താണിരുന്നു. എന്നാല്‍ മറ്റിനങ്ങള്‍ക്ക് കുറെക്കൂടി വില ലഭിക്കുന്നുമുണ്ട്. പാളയങ്കോടന്‍ -22, പൂവന്‍-40, ഞാലിപ്പൂവന്‍-50, ചുവന്നപൊന്തന്‍-50 എന്നിങ്ങനെയാണ് ഇപ്പോളത്തെ വിലനിലവാരം. കായംകുളം, എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന മൊത്ത വ്യാപാരികളാണ് പ്രധാനമായും വകയാര്‍ വിപണിയില്‍ നിന്നും ഏത്തക്കുലകള്‍ ലേലത്തില്‍ വാങ്ങുന്നത്. ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ വിപണിയുടെ പ്രവര്‍ത്തനം. ജില്ലാ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് വിപണി പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.