Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമഹായജ്ഞങ്ങള്‍ ഏവ? എന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:30 am IST
in Samskriti

ഉച്ചനീചത്തവും, പതിതശ്രേഷ്ഠതയും മനസ്സിനെ തീണ്ടാന്‍ അനുവദിക്കരുതെന്നു നിര്‍ബന്ധിക്കുന്നു ഭാഗവതം. ഈ അടിസ്ഥാനത്തില്‍വേണം സമാജത്തിന്റെ സങ്കീര്‍ണതയെ നോക്കിക്കാണാന്‍.

പതിതന്മാര്‍ക്കും പാപവൃത്തികള്‍ ചെയ്യുന്നവര്‍ക്കും ഗൃഹസ്ഥന്‍ ഭക്ഷ ണം നല്കണമത്രെ. ഒരാളേയും ഒന്നിന്റെ പേരിലും വെറുക്കരുത്. സ്‌നേഹപൂര്‍വം എല്ലാവരേയും മനസാ ആശ്ലേഷിയ്‌ക്കുന്നതാണ് ഭഗവാന്റെ സാര്‍വത്രികതയെ അംഗീകരിയ്‌ക്കല്‍.

അതിഥിസത്കാരമാണ് ഗൃഹസ്ഥന്റെ ഇനിയൊരു മൂല്യം. ഇതു ഭംഗിയായി നടത്തേണ്ടതു ഗൃഹസ്ഥന്റെ പത്‌നിയാണ്. പത്‌നിയെ ഈ മഹത്സേവനത്തിനു ലഭ്യമാക്കുന്നതില്‍ മനസ്സിന് ഇടുക്കം വന്നുകൂടാ. ചിലര്‍ക്ക് ഇക്കാര്യത്തില്‍ സ്വാര്‍ഥത തടസ്സമായി നിന്നേക്കാം. അതരുതെന്നു മുന്നറിയിപ്പു നല്കുന്നു ഭാഗവതം. ഇങ്ങനെ ധാര്‍മികമൂല്യങ്ങള്‍ക്കു മുന്‍ഗണന കൊടു ത്ത് ഈശ്വരാര്‍പ്പിതമായി ജീവിതം കഴിയ്‌ക്കുന്നവര്‍ക്കു പരമപദം കൈവരാന്‍ ഒരു വിഷമവുമില്ലെന്നു ഭാഗവതം ഉറപ്പുതരുന്നു!

ഗൃഹസ്ഥന്മാരുടെ ജീവിതം കുടുബാംഗങ്ങള്‍ക്കുമാത്രമാണെന്നു വരരുത്. മുന്‍-പിന്‍ഗണനകള്‍ ആവോളം ഗൃഹസ്ഥമനസ്സില്‍ വേണം. ഇതു കണക്കിലെടുത്തുകൊണ്ടാണ് ഗൃഹസ്ഥനു പഞ്ചമഹായജ്ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആലോചിച്ചുനോക്കിയാല്‍ ഇവ മനുഷ്യമനസ്സിനെ ധര്‍മബദ്ധമാക്കി വികസ്വരമാക്കുന്നവയാണ്.

ലോകമുണ്ടായത് അലൗകികമായ കേന്ദ്രത്തില്‍നിന്നാണെന്നതില്‍ സംശയമില്ല. ലോകത്തില്‍ വാഴുകയെന്നു വെച്ചാല്‍ ഈ അലൗകികശക്തികളോടു കൃതജ്ഞത പുലര്‍ത്തുകയെന്നുകൂടി അര്‍ഥമാണ്. അങ്ങനെയാണ് ദേവയജ്ഞമെന്ന സങ്കല്പമുണ്ടായത്. ഹോമമാണ് ഇതില്‍ പ്രധാനം.

ശാസ്ത്രാധ്യയനം ഋഷിയജ്ഞമാണ്. വേദങ്ങള്‍, സ്മൃതിയിതിഹാസാദികള്‍ ഇവയൊക്കെ ശാസ്ത്രങ്ങളില്‍പ്പെടും. കവികളും ക്രാന്തദര്‍ശികളുമായ മഹര്‍ഷിമാരുടെ മനനശീലംകൊണ്ട് രൂപപ്പെട്ടതാണ് ഇവയെല്ലാം.അവര്‍ ജീവിതമൂല്യങ്ങളും തത്ത്വസിദ്ധാന്തങ്ങളും ഉള്‍പ്പെടുന്ന ഈ സൃഷ്ടിയെ ശാശ്വതപൈതൃകമായി നമുക്കു നല്കിയിരിക്കുന്നതിന്റെ ഉദ്യേശ്യം മനുഷ്യരാശിയുടെ നന്മയാണ്. ആപത്തിലും സമ്പത്തിലും ഒരുപോലെ തുണയ്‌ക്കുന്നതാണ് ഈ നിധി.

നിരന്തരാധ്യയനത്തിലൂടെയാണ് ഇത് ഒരുവനില്‍ അലിഞ്ഞുചേര്‍ന്ന് അനുഷ്ഠാനമായിത്തീരുക. അപ്പോഴാണ് അതു സമാജത്തില്‍ പ്രബലവും പ്രഭാവകരവുമായി നിലകൊള്ളാന്‍ ശക്തമാകുക.

നൃയജ്ഞമാണ് മൂന്നാമത്തേത്. അതിഥികളെ സ്‌നേഹൗദാര്യങ്ങളോടെ പരിചരിക്കുന്നതാണ് മനുഷ്യയജ്ഞം. ഇതു വിലപിടിച്ച ധര്‍മാനുഷ്ഠാനമാണ്. ചുറ്റുമുള്ളവരെ ആവശ്യാനുസാരം ആകാവുന്നതു സഹായിയ്‌ക്കുന്ന മന:സ്ഥിതിയും ഒഴിച്ചുകൂടാത്തതത്രെ.

ഗൃഹം അതിലെ അന്തേവാസികള്‍ക്കുമാത്രം ജീവിക്കാനുതകുന്നപക്ഷം, അതു ചുരുങ്ങിയ ഉദ്ദേശ്യമേ നിറവേറ്റുന്നുള്ളു. അതിഥികള്‍ക്കുകൂടി വാസയോഗ്യമാകുമ്പോള്‍ ഗൃഹോദ്ദേശം വികസ്വരമായി.

ഇടക്കിടയ്‌ക്കോ അതുവിട്ടോ ഗൃഹത്തില്‍ സജ്ജനങ്ങള്‍ വരുകയും സത്സംഗം നടത്തുകയും വേണം. അതില്‍ പങ്കെടുക്കാന്‍ പലരേയും ക്ഷണിക്കയുംകൂടിയായാല്‍, അവിടം ഉത്തമവാസസ്ഥാനമായെന്നു പറയാം. നൃയജ്ഞത്തിന്റെ ഉയര്‍ന്ന പടിയാണിത്.

ഭൂതങ്ങള്‍ക്കു നല്കുന്ന ബലിയാണ് ഇനിയൊരു ഗൃഹദൗത്യം. മനുഷ്യേതരപ്രാണികള്‍ക്കു കഴിയാവുന്നതും ആഹാരം നല്കുക.

പിതൃതര്‍പ്പണം മുറപോലെ നടത്തുന്നതാണ് പഞ്ചമഹായജ്ഞത്തിലെ അവസാനയിനം.

ദേവഋഷിഭൂതപിതൃനൃയജ്ഞങ്ങളാണിവ. മനുഷ്യജീവിതം മുമ്പു ജീവിച്ചവരോടും, ദേവന്മാരോടും, ചുറ്റുമുള്ള മനുഷ്യേതരര്‍, മനുഷ്യര്‍, ഇങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ഓരോ ഗൃഹസ്ഥനും യഥാവിധി അറിഞ്ഞ് ആദരിയ്‌ക്കുമ്പോഴേ, ഗൃഹജീവിതം അന്വര്‍ഥമായി സമ്പന്നമാകൂ.

ഓരോ ഗൃഹസ്ഥനും പൂര്‍വതലമുറകള്‍ക്കും വരുംതലമുറകള്‍ക്കും മധ്യേ ചുറ്റുമുള്ളവരെ ബന്ധിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന സുപ്രധാനകണ്ണിയാണെന്ന കാര്യം പഞ്ചമഹായജ്ഞങ്ങള്‍ എത്ര ഭംഗിയായി വിളിച്ചുപറയുന്നു!

ബ്രാഹ്മണസേവ വേദകര്‍മത്തിനും ഉപരി

വേദാധ്യയനവും വൈദികകര്‍മാനുഷ്ഠാനവുംവഴി, നിയന്ത്രിതജീവിതവും തപസ്സുമായി സമാജത്തിന്റെ പൈതൃകസമ്പത്തു സൂക്ഷിയ്‌ക്കുന്നവരാണ് ബ്രാഹ്മണര്‍. അവരുടെ ഭദ്രതയിലാണ് സമാജത്തിന്റെ മൂല്യലക്ഷ്യബോധം ശക്തമാകുക. ഈ അടിസ്ഥാനത്തില്‍ സമാജത്തിന്റെ സംസ്‌കാരമൂല്യങ്ങളുടെ രക്ഷാകര്‍തൃത്വമാണ് അധ്യയനതപോനിഷ്ഠമായ ബ്രാഹ്മണജീവിതരീതിക്കെന്നു പറയാം.

ബ്രാഹ്മണസേവ അഗ്നിഹോത്രാദികര്‍മത്തേക്കാള്‍ ശ്രേഷ്ഠമാണെന്നു പ്രഖ്യാപിയ്‌ക്കുന്നു ഭാഗവതം. എത്ര നിര്‍ണായകമായ വിലയിരുത്തല്‍! ബ്രാഹ്മണഋഷിദേവന്മാരിലും മറ്റുള്ളവരിലും അവരവരുടെ ആവശ്യവും യോഗ്യതയുമനുസരിച്ചു ഗൃഹസ്ഥന്‍ തനിയ്‌ക്കു ലഭിക്കുന്ന വരുമാനംകൊ ണ്ട് സര്‍വേശ്വരനെ ആരാധിയ്‌ക്കണമെന്നു പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.