Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ കഴിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:30 am IST
inSamskriti

ആത്മാവ് എല്ലാറ്റിനേക്കാളും സൂക്ഷ്മവും അതീതവുമായതിനാല്‍ അത് ഗുണങ്ങള്‍ക്കെല്ലാം അപ്പുറമാണെന്ന് വിശദീകരിക്കുന്നു-

അശബ്ദ സ്പര്‍ശമരൂപമവ്യയം

തഥാരസം നിത്യമഗന്ധവച്ചയത്

അനാദ്യനന്തം മഹതഃ പരം ധ്രുവം

നിചായ്യ തന്‍മൃത്യുമുഖാത് പ്രമുച്യതേ

ആത്മാവ് ശബ്ദമില്ലാത്തതും സ്പര്‍ശമില്ലാത്തതും രൂപമില്ലാത്തതും നാശമില്ലാത്തതും രസമില്ലാത്തതും നിത്യവും ഗന്ധമില്ലാത്തതും ആദിയില്ലാത്തതും അന്തമില്ലാത്തതും മഹതത്ത്വത്തില്‍നിന്ന് പരമമായതും യാതൊരു മാറ്റമില്ലാത്തതും ആകുന്നുവെന്ന് അറിയുന്നയാള്‍ മരണത്തിന്റെ വായില്‍നിന്ന് രക്ഷപ്പെടുന്നു. എല്ലാറ്റിനും കാരണമായ ആത്മാവില്‍ ഗുണങ്ങളൊന്നും തന്നെയില്ല. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദ, സ്പര്‍ശ, രസ, രൂപ, ഗന്ധങ്ങള്‍ക്ക് അതീതമാണ് ആത്മാവ്. അതുകൊണ്ടുതന്നെ ആത്മാവിനെ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ കഴിയില്ല. ഇന്ദ്രിയ വിഷയങ്ങള്‍ ഉണ്ടെങ്കിലല്ലേ അവിടെ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ബുദ്ധിക്കും മഹത്വത്തിനുമുള്‍പ്പെടെ സര്‍വ്വകാരണമായതിനാല്‍ ആത്മാവിന് ആദിയോ അന്തമോ ഇല്ല. ഗുണമില്ലാത്തതിനാല്‍ ക്ഷയമോ വൃദ്ധിയോ ഇല്ല. എല്ലാറ്റിന്റേയും കാരണമായതിനാല്‍ അത് കാര്യം അല്ല. കാര്യമല്ലാത്തതിനാല്‍ നിത്യന്‍. അതുകൊണ്ടുതന്നെ അനന്തം.

നിര്‍ബോധസ്വരൂപമായതിനാല്‍ മഹതത്വത്തിന് അപ്പുറവുമാണ്. സര്‍ഭൂതങ്ങളുടേയും ആത്മാവായതിനാല്‍ സര്‍വ്വസാക്ഷിയാണ്. ഇതിനെ ‘കൂടസ്ഥനിത്യം’ എന്നാണ് ധ്രുവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരിക്കലും മാറ്റമില്ലാതിരിക്കുന്നത് എന്നര്‍ത്ഥം.

വളരെയേറെ സൂക്ഷ്മവും നിത്യബോധസ്വരൂപവും സര്‍വ്വ അന്തര്യാമിയുമായ കൂടസ്ഥനിത്യനാണ് താന്‍ എന്ന് സാക്ഷാത്കരിച്ചയാള്‍ക്ക് ഒരിക്കലും അറിവില്ലായ്‌മ ഉണ്ടാകില്ല. കാമകര്‍മ്മങ്ങളും അതേ തുടര്‍ന്നുള്ള മൃത്യവും ഇദ്ദേഹത്തെ ബാധിക്കില്ല. ആത്മജ്ഞാനിക്ക് മരണമില്ല.

അറിവില്ലായ്‌മകൊണ്ട് താന്‍ ഈ ദേഹമാണെന്ന് കരുതുന്നവര്‍ക്ക് മരണത്തെ നേരിടേണ്ടിവരും. താന്‍ ആത്മസ്വരൂപനെന്ന് തിരിച്ചറിഞ്ഞ് അനുഭവമായവര്‍ക്ക് ‘മരണമില്ലെന്ന്’ മരണത്തിന്റെ ദേവനായ മൃത്യുഭഗവാന്‍ തന്നെ ഉറപ്പ് നല്‍കുന്നു. ഏതുവിധത്തിലായാലും ബ്രഹ്മജ്ഞാനം നേടുക എന്ന് എല്ലാവരുടേയും ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യവും കര്‍ത്തവ്യവുമാണെന്ന് അറിയണം.

അടുത്ത മന്ത്രത്തോടെ ആദ്യ അദ്ധ്യായത്തിലെ മൂന്നാം വല്ലി സമാപിക്കുന്നു. ഇത്രയും പറഞ്ഞതിന്റെ ഫലശ്രുതിയെ ഇവിടെ കാണാം.

യമധര്‍മ്മദേവന്‍ നചികേതസ്സിന് ഉപദേശിച്ച സനാതനമായ ഈ അറിവിനെ കേള്‍ക്കുകയോ പറയുകയോ ചെയ്യുന്ന ബുദ്ധിമാന്മാര്‍ ബ്രഹ്മലോകത്തില്‍ പൂജ്യരായിത്തീരുന്നു. വിവേകമുള്ളവര്‍ ഈ അറിവിനെ ശ്രദ്ധയോടെ ഗുരുവില്‍നിന്ന് കേട്ട് മനസ്സിലാക്കി അറിവിനെ തേടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുക്കണം. അപ്പോള്‍ അവര്‍ക്കും ആത്മസാക്ഷാത്കാരമായി. ബ്രഹ്മജ്ഞാനത്താല്‍ ബ്രഹ്മസ്വരൂപരായി ബ്രഹ്മലോകത്ത് ഉപാസ്യരായിത്തീരും.

അതീവരഹസ്യമായ ഈ ചരിതത്തെ ആരാണോ പരിശുദ്ധിയോടെ ആളുകള്‍ ഇരിക്കുന്ന സഭയില്‍വച്ച് ബ്രാഹ്മണരേയോ, ശ്രാദ്ധസമയത്ത് പിതൃക്കളുടെ ശ്രാദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയോ വായിച്ച് അര്‍ത്ഥം പറഞ്ഞുകേള്‍പ്പിച്ചാല്‍ അത് അനന്തമായ ഫലത്തെ നല്‍കും.

മരിച്ചുപോയവരുടെ ശാന്തിക്കായി ചെയ്യുന്ന ശ്രാദ്ധ സമയത്ത് യമന്‍ പരലോകത്തില്‍വച്ച് നചികേതസ്സിന് ഉപദേശിച്ചതായ ഈ ആത്മമാഹാത്മ്യം കേള്‍ക്കുന്നതും പറയുന്നതും ഉത്തമവും യുക്തവുമാണ്. ബ്രഹ്മസംസദി എന്നതിന് അറിവുള്ളവരുടെ സഭ, ബ്രഹ്മത്തെപ്പറ്റി വാദം നടത്തുന്നവരുടെ സദസ്സ്, ബ്രാഹ്മണരുടെ സഭ എന്നൊക്കെ അര്‍ത്ഥം എടുക്കാം. ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണന്‍ അവരെയാണ് ബ്രഹ്മസംസദി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ആത്മജ്ഞാന സ്മരണ അനന്തമായ ഫലത്തെ തരുന്നു. അദ്ധ്യായത്തിന്റെ ഒടുക്കത്തെ സൂചിപ്പിക്കാനാണ്. ‘തദാനന്ത്യായ കല്‍പതേ’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.