Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂടെയുള്ള ഭഗവാനെ തിരിയാത്ത ഭാഗ്യഹീനര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:45 am IST
in Samskriti

ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക് ഭഗവാന്റെ വിശേഷങ്ങള്‍ പറയാന്‍ ഏത് അവസരം ലഭിച്ചാലും അതു പറഞ്ഞവതരിപ്പിക്കാന്‍ ആയിരം നാവാണ്. ഭഗവത് കഥകള്‍ പറയുന്നത് അവര്‍ക്ക് ഏറെ സന്തോഷകരമാണ്. എന്നാല്‍ വിദുരരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉദ്ധവര്‍ കുറച്ചുനേരം മൗനമവലംബിച്ചു. ”പ്രതിവക്തും ന ചോത്സേഹ.” മറുപടി പറയാന്‍ ഉത്സാഹം തോന്നിയില്ല.

പെട്ടെന്ന് പുളകോദ്ഭിന്ന സര്‍വാംഗനായി കണ്ണീര്‍ക്കണങ്ങള്‍ പൊഴിച്ചുകൊണ്ട് പരമപ്രേമത്തിന് പാത്രീഭൂതനായപോലെ കാണപ്പെട്ടു.

”പുളകോദ്ഭിന്ന സര്‍വാംഗോ മുഞ്ചന്മീലദൃശ ശുചഃ

പൂര്‍ണാര്‍ത്ഥോ ലക്ഷിതസ്‌തേന സ്‌നേഹപ്രസരസംപ്പുത്”

ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചവനായി ഉദ്ധവരെ വിദുര്‍ക്കു കാണാന്‍ കഴിഞ്ഞു.

സാവധാനത്തില്‍ കണ്ണീര്‍തുടച്ച് ഗദ്ഗദ കണ്ഠനായി വിദുരര്‍ക്കുള്ള മറുപടിയാരംഭിച്ചു.

ഹേ, വിദുരരേ, ഞാന്‍ അങ്ങയോട് എന്താണ് മറുപടി പറയുക. ഞാന്‍ ഇന്ന് ശ്രീയില്ലാത്ത ഗൃഹത്തില്‍ പെരുമ്പാമ്പിന്റെ വായില്‍പ്പെട്ടവനെപ്പോലെയായി. കൃഷ്ണനാകുന്ന ദിനമണി സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് പ്രകാശമാണ് ബാക്കിനിന്ന് പ്രശോഭിക്കുന്നത്.

പ്രപഞ്ചവാസികള്‍ ഭാഗ്യമില്ലാത്തവരായി. യാദവന്മാരുടെ കാര്യം ഏറെ കഷ്ടമാണ്. ശ്രീഹരിയെ തിരിച്ചറിയാത്ത അവര്‍ ദുര്‍ബുദ്ധികളും അജ്ഞാനികളുമാണ്. ചന്ദ്രന്‍ പൊഴിക്കുന്ന അമൃതകിരണങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍. ചന്ദ്രവംശത്തിലവതരിച്ച ഈ അമൃതകിരണനെ അവിവേകികളായ അവര്‍തെല്ലും തിരിച്ചറിഞ്ഞില്ല. ”യേ സംവസന്തോ ന വിദുര്‍ഹരിം”. ഇത്രയും കാലം ശ്രീഹരിയുടെ കൂടെത്തന്നെ കഴിഞ്ഞിട്ടും എന്തു പ്രയോജനമാണ് അവര്‍ നേടിയത്.

അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. എല്ലാം ആ പരമാത്മാവിന്റെ മായാവിലാസം. ഭഗവത്ഭക്തന്മാര്‍ക്ക് ആ പരമാത്മാവിനെ തിരിച്ചറിയാം. അല്ലാത്തവര്‍ ആ മായയില്‍പ്പെട്ട് ഉഴലുന്നു.

”യസ്യാനുരാഗപ്ലുതഹാസരാസ

ലീലാവലോക പ്രതിലബ്ധമാനാഃ

വ്രജസ്ത്രിയോദൃഗ്ഭിരനു പ്രവൃത്ത

ധിയോവസ്തുസ്ഥുഃ കില കൃത്യശേഷാഃ”

വ്രജസ്ത്രീകളെ കണ്ടുപഠിക്കണം. അവരുടെ അനുരാഗരസം കാണണം. ആ അനുരാഗത്തില്‍ കുതിര്‍ന്ന കണ്ണന്റെ കണ്ണുകള്‍, ആ ദൃഷ്ടി, ആ ചേഷ്ടകള്‍ ഇതെല്ലാം അവര്‍ കണ്ണുകളില്‍ക്കൂടി ഹൃദയത്തിലേക്ക് ഒപ്പിയെടുത്തു. അവരുടെ ദൃഷ്ടികള്‍ ഭഗവാന്റെ മുഖത്തുനിന്നും ഇളക്കാതെ അതില്‍ ലയിച്ചുനിന്നു. മറ്റു കര്‍മങ്ങളെയെല്ലാം അവര്‍ മറന്നു.

അല്ല, ഭക്തന്മാരായവരേയും ഇടയ്‌ക്ക് ഭഗവാന്‍ ആ മായയില്‍ കളിപ്പിക്കാറുണ്ട്. അവരേയും ചിലപ്പോള്‍ മായയില്‍ പെടുത്തി രസിക്കും.

”അയാജയദ് ഗോസവേന ഗോപരാജം ദ്വിജോത്തമൈഃ

വിത്തസ്യ ചോരുദാരസ്യ ചികീര്‍ഷന്‍ സദ്യയം വിഭുഃ”

ഗോസമ്പത്തുകൊണ്ട് സമ്പന്നമായിരുന്ന ഗോപരാജാനന്ദനെക്കൊണ്ട് ഗോസവയാഗം ചെയ്യിച്ചില്ലേ, ഭഗവാന്‍ നന്ദഗോപന്റെ സമ്പത്ത് ദുര്‍വ്യയം ചെയ്ത് നശിപ്പിക്കുന്ന ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ കരുതിക്കൂട്ടിത്തന്നെയാണ് ശ്രീകൃഷ്ണന്‍ ഈ യാഗം നടത്തിച്ചത്.

നന്ദഗോപന്‍ നടത്താന്‍ നിശ്ചയിച്ച ഇന്ദ്രയാഗം മുടക്കിച്ച് പകരം ഗോവര്‍ധന പര്‍വത പൂജ നടത്തിച്ചതും ഈ കണ്ണന്‍ തന്നെ.

യശോദാ നന്ദഗോപന്മാരുടെയടുത്തും ഭഗവാന്‍ ഇത്തരത്തില്‍ മായാലീലകളാടി.

കംസവധം കഴിഞ്ഞ് ഉഗ്രസേന മഹാരാജാവിനെ സിംഹാസനത്തിലിരുത്തി രാജ്യാഭിഷേകം നടത്തിസേവകഭാവത്തില്‍ സേവിച്ചുനിന്ന ആ ശ്രീകൃഷ്ണ ഭഗവാന്റെ മായാലീലകള്‍ ആരുടെ നേരെയും പ്രവര്‍ത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.