Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാധകന്റെ ഹൃദയാകാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:45 am IST
inSamskriti

മൂന്നാംവല്ലി ആത്മസാക്ഷാത്ക്കാരത്തിനുള്ള വഴിയും ഫലവും ആത്മാവിന്റെ സ്വരൂപവും വിവരിച്ചുകഴിഞ്ഞു. ആത്മസാക്ഷാത്ക്കാരം നേടുന്നതിനുള്ള ആധ്യാത്മികസാധനകളുമായി ബന്ധപ്പെട്ടാണ് ഈ വല്ലിയില്‍ പറയുന്നത്.ഋതം പിബന്തൗ സുകൃതസ്യലോകേഗുഹാം പ്രവിഷ്ടൗ പരമേ പരാര്‍ദ്ധേഛായാതപൗബ്രഹ്മവിദോ വദന്തിപഞ്ചാഗ്നയോ യേച ത്രിണാചികേതാഃലോകത്തില്‍ താന്‍ ചെയ്ത കര്‍മത്തിന്റെ ഫലം അനുഭവിക്കുന്ന രണ്ട് ആത്മാക്കള്‍ ഹൃദയാകാശത്തില്‍ ഇരിക്കുന്നു. ബ്രഹ്മജ്ഞാനികളും ഗൃഹസ്ഥരും നാപികേതാഗ്നിയെ ചയനം ചെയ്തവരും ഇവയെ നിഴലും വെയിലും പോലെയെന്ന് പറയുന്നു.

എത്തുന്നവന്‍, എത്തേണ്ട സ്ഥാനം, പോകുന്നവന്‍, പോകേണ്ട സ്ഥാനം എന്നിവയെ വേര്‍തിരിച്ചറിയാനാണ് രണ്ട് ആത്മാക്കളെ പറയുന്നത്.ലോകം എന്നാല്‍ ഈ ശരീരം. ഈ ശരീരത്തില്‍ താന്‍ ചെയ്ത കര്‍മത്തിന്റെ ഫലം അനുഭവിക്കുന്നവരായി രണ്ട് ആത്മാക്കള്‍ ഉണ്ട്. വാസ്തവത്തില്‍ ഒരു ആത്മാവ് മാത്രമേ കര്‍മഫലത്തെ അനുഭവിക്കുന്നുള്ളൂ. ആത്മാവ് അകര്‍ത്താവും അനുഭവിക്കാത്തവനുമാണ്. പക്ഷേ കര്‍ത്താവും ഭോക്താവുമായ ആത്മാവ് ഹൃദയത്തിലുള്ളതായാണ് നമുക്ക് അനുഭവം. ഈ വൈരുധ്യത്തിന് പരിഹാരം കാണലാണ് ഈ മന്ത്രത്തില്‍.അവിദ്യാവശഗനായ ജീവാത്മാവിനേയും നിത്യനായ പരമാത്മാവിനേയും സാധകന്‍ ഹൃദയാകാശത്തില്‍ സാക്ഷാത്ക്കരിക്കുന്നു. അതിനാല്‍ രണ്ട് ആത്മാക്കളും ഹൃദയാകാശത്തില്‍ പ്രവേശിച്ചതായി പറയുന്നു.

കര്‍മഫലം അനുഭവിക്കുന്നത് ജീവാത്മാവ് മാത്രമാണ്. പിന്നെ രണ്ടും അനുഭവിക്കുന്നു എന്ന് പറഞ്ഞത് ‘ഛത്രിന്യായേന’യാണ്. കുട പിടിച്ചവരും കുടയില്ലാത്തവരും ഒരുമിച്ച് പോകമ്പോള്‍ ‘കുടക്കാര്‍’ എന്ന് എല്ലാവരേയും ചേര്‍ത്തു വിളിക്കും. കുട പിടിക്കാത്തവരും ഈ കുടക്കാര്‍ വിളിയില്‍പ്പെടും. കുട പിടിച്ചവരുമായ സംബന്ധം കാരണമാണിത്. ഇതുപോലെ ജീവാത്മാവിന്റെ കര്‍മഫലാനുഭവത്തെ പരമാത്മാവില്‍ ആരോപിച്ചിരിക്കുകയാണ്. ജീവാത്മാവ് ഛായ (നിഴല്‍) പോലെ വാസ്തവത്തില്‍ ഇല്ലാത്തതാണ്. നിഴലിനെ എന്തു ചെയ്താലും യഥാര്‍ഥ വസ്തുവിനെ അത് ബാധിക്കില്ല. ഉപാധികളില്‍ ഭ്രമിക്കുന്ന ജീവാത്മാവിനുള്ള കര്‍തൃത്വ-ഭോക്തൃത്വ കാര്യങ്ങളൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ജീവാത്മാ-പരമാത്മാ ഭേദത്തെ ആസ്പദമാക്കിയാണ് രണ്ട് ആത്മാക്കളെന്ന് പറഞ്ഞത്. കര്‍മഫലം അനുഭവിക്കുന്ന ജീവനോടുള്ള സംബന്ധത്താല്‍ കര്‍മഫലം അനുഭവിക്കാത്ത ഈശ്വരനേയും ഉള്‍പ്പെടുത്തി ‘കര്‍മഫലം അനുഭവിക്കുന്നവര്‍’ എന്ന് പറഞ്ഞിരിക്കുന്നുവെന്ന് സാരം.പരാര്‍ദ്ധം എന്നാല്‍ പരത്തിന്റെ അര്‍ദ്ധം. പരം എന്നത് പരബ്രഹ്മം. അര്‍ദ്ധം-സ്ഥാനം. പരബ്രഹ്മത്തെ സാക്ഷാത്ക്കരിക്കേണ്ട സ്ഥാനം. അത് ഹൃദയാകാശമാണ്.

ദേഹാശ്രയമായ ആകാശത്തേക്കാള്‍ സൂക്ഷ്മമായതിനാല്‍ ‘പരമം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ജീവാത്മാവും പരമാത്മാവും, നിഴലും വെയിലും പോലെയെന്ന് ബ്രഹ്മജ്ഞന്മാര്‍ മാത്രമല്ല പറയുന്നത്. മൂന്നുതവണ നചികേതാനിയെ ചയനം ചെയ്തവരും പഞ്ചാഗ്നികളായ ഗൃഹസ്ഥരും കര്‍മയോഗത്തെ അനുഷ്ഠിച്ച് ചിത്തശുദ്ധി നേടിയ ശേഷം ഇതു പറയുന്നുണ്ട്. (ഗാര്‍ഹപത്യം, ദക്ഷിണാഗ്നി, ആഹവനീയം, സഭ്യം, ആവസ്ഥ്യം എന്നിവയാണ് പഞ്ചാഗ്നികള്‍. ദ്യോവ്, പര്‍ജ്ജനന്യം, പൃഥ്വീ, പുരുഷന്‍, സ്ത്രീ ഇവയേയും പഞ്ചാഗ്നികളായി കരുതുന്നു).മുണ്ഡകോപനിഷത്തിലെ ‘ദ്വാ സുപര്‍ണാ….’ എന്ന മന്ത്രം കര്‍മഫലത്തെ അനുഭവിക്കുന്നതും അല്ലാത്തതുമായ രണ്ട് ആത്മാക്കളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.പരവും അപരവുമായ രണ്ട് ആത്മാക്കളും തനിക്ക് സ്വാധീനമാണെന്ന് യമന്‍ പറയുന്നു. നമുക്കും നേടാം അവയെ-യഃ സേതുരീജാനാനാ-മക്ഷരം ബ്രഹ്മയത് പരംഅഭയം തിതീര്‍ഷതാം പാരംനാചികേതം ശകേമഹിയാതൊരു അഗ്നി യജിക്കുന്നവരായ കര്‍മികള്‍ക്ക് ചിറപോലെ ദുഃഖത്തെ കടക്കുന്നതിന് സഹായിക്കുന്നുവോ ആ അഗ്നിയെ അറിഞ്ഞ് ചയനം ചെയ്യാന്‍ എനിക്കറിയാം.

അഭയം നല്‍കുന്ന മറുകരയെ കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയമായ ആത്മാവാകുന്ന ബ്രഹ്മത്തേയും തനിക്ക് അറിയാമെന്ന് യമന്‍ പറയുന്നു. കര്‍മ്മികള്‍ക്ക് സ്വര്‍ഗം നേടാനുള്ള അപരബ്രഹ്മത്തേയും സംസാരസാഗരത്തിന്റെ മറുകരയിലെത്താനാഗ്രഹിക്കുന്ന ജ്ഞാനികള്‍ക്ക് ആശ്രയമായ പരബ്രഹ്മത്തേയും അറിയാമെന്ന് സാരം. ശ്രേയസ്, പ്രേയസ് എന്ന് നേരത്തെ പറഞ്ഞതും ‘ഋതം പിന്തൗ’ എന്ന് കഴിഞ്ഞ മന്ത്രത്തില്‍ പറഞ്ഞതും ഇതിനെയാണ്.പരബ്രഹ്മത്തെയും അപരബ്രഹ്മത്തെയും ഇത്തരത്തില്‍ പറയുകവഴി പണ്ടുള്ളവര്‍ക്ക് മാത്രമല്ല ഇക്കാലത്തും പരാപരബ്രഹ്മജ്ഞാനത്തിനുള്ള ശക്തിയുണ്ടെന്ന് മനസ്സിലാക്കണം.

കര്‍മത്തില്‍ താല്‍പര്യമുള്ളവരും ജ്ഞാനത്തെ പിന്തുടരുന്നവരും നമുക്കിടയില്‍ ഉണ്ട്. പുണ്യഫലം അനുഭവിക്കാനുതകുന്ന സ്വര്‍ലോകത്തെ കൊതിച്ച് കര്‍മം ചെയ്യുന്നവരും സംസാരസാഗരത്തിന്റെ അക്കരെയെന്നാല്‍ ആത്മോപാസനയെ ചെയ്യുന്നവര്‍ക്കും ഈ രണ്ടിനേയും കരഗതമാക്കിയ യമധര്‍മദേവന്റെ തുടര്‍ന്നുള്ള ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കാം… (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.