ചിറയിന്‍കീഴ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരള കയര്‍ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കയര്‍ ഭൂവസ്ത്ര വിതാനം ജില്ലാതല ഉദ്ഘാടനം അഴൂര്‍ പെരുങ്ങുഴി തണ്ണീര്‍ക്കോണം പാടശേഖരത്ത് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വ്വഹിച്ചു.
അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര അദ്ധ്യക്ഷയായി. മുതിര്‍ന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കല്‍ അഡ്വ.വി.ജോയി എംഎല്‍എയും, വൃക്ഷത്തൈ വിതരണം കയര്‍ഫെഡ് ചെയര്മാന് അഡ്വ:എന്‍.സായികുമാറും നിര്‍വ്വഹിച്ചു. കെ.ചന്ദ്രശേഖരന് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാബീഗം, ജില്ലാ പഞ്ചായത്തംഗം എസ്.കവിത, അഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.റാഫി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബി.ശോഭ, ബി.സുധര്‍മ്മ, പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്തംഗം തെറ്റിച്ചിറ രവി, ചിറയിന്‍കീഴ് കയര്‍ പ്രോജക്ട് ഓഫീസര്‍ ആര്.ഗിരീശന്‍നായര്‍, പഞ്ചായത്തംഗങ്ങളായ സി.സുര, അഴൂര്വിജയന്, എം.മനോജ്, ബീനാമഹേശന്, കെ.ഓമന, ജെ.എസ്.ജിത, ആര്.രഘുനാഥന്‍നായര്‍, എസ്.ശ്രീജ, ബി.മനോഹരന്, എം.തുളസി, എം.സിജിന്സി, ഷൈജനാസര്, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എസ്.വി.അനിലാല്‍, എന്‍.ദേവരാജന്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ജെ.ജോസഫ്, പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ജെ.ബി.റാണി, വാര്‍ഡ് മെമ്പര്‍ ആര്.അജിത്കുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.വി. രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: